Friday, July 22, 2011

ശിശു സൌഹൃദ മനസ്സുകള്‍



ഞാന്‍ ഓരോ ക്ലാസിലും കയറുമ്പോള്‍ വൈവിധ്യം കൊണ്ട് അവ എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു
ഒരിക്കലും പ്രതീക്ഷിക്കാത്ത ശ്രദ്ധ മിക്ക കാര്യങ്ങളിലും. കുട്ടികളുടെ പക്ഷത്ത് നിന്നുള്ള ചിന്ത
ഓരോ അംശത്തിലും പ്രകടം.
ഒരു കുപ്പായം വെട്ടി ജനാലയില്‍ ഫിറ്റ്‌ ചെയ്യുമ്പോള്‍ അത് ഒരു പഠനോപകരണം ആയി.ജാനലയുടെ ധര്‍മം വെളിച്ചം മാത്രമല്ലല്ലോ എന്ന് അവര്‍.
അവിടെ ചിത്രങ്ങളും ബാഗുകളില്‍ ചെറിയ ചെറിയ കൌതുകങ്ങളും



ഈ കസേര .അതിന്റെ സ്വരൂപം നോക്കൂ.കുഷ്യന്‍ .വിരി.അവയുടെ നിറം അതിലെ ചിത്രങ്ങള്‍,അലങ്കാരങ്ങള്‍ അവയൊക്കെ ക്ലാസ്സില്‍ പഠനാനുഭാവങ്ങലാകും കാഴ്ചയില്‍ ഹൃദ്യവും.
പിന്നെ ആ കുട്ടിപ്പാവകള്‍.
അത് കളിക്കണമെന്ന് തോന്നുമ്പോള്‍ ഉപയോഗിക്കാം
പഠിപ്പിക്കാനും
അത്യന്തം ശിശു സൌഹൃദ പരം
ക്ലാസുകള്‍ ഒരുക്കുന്ന മനസ്സുകള്‍.
അവര്‍ സാധ്യതകള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു.

Wednesday, July 20, 2011

നിര്‍മിതിയുടെ ആനന്ദം ക്ലാസ്സില്‍

ക്ലാസ്സില്‍ കുറെ മരക്കട്ടകളും ചെറിയ പലകകളും ഒരുക്കാന്‍ നമ്മള്‍ക്കും ആകും
ആശാരിമാരുടെ അടുത്ത് ചെന്നാല്‍ ഇവ ലഭിക്കാതിരിക്കില്ല
അവ ഭാവനാ പൂര്‍ണമായി അല്പം മിനുക്ക്‌ പണിചെയ്യാമെങ്കില്‍ കുട്ടികള്‍ക്ക് പഠനോപകരണം
ബ്രിട്ടീഷ് സ്കൂളുകള്‍ സര്ഗാതമത എന്ന് വെച്ചാല്‍ എഴുത്ത് മാത്രം എന്ന് പരിമിതപ്പെടുത്തുന്നില്ല
നിര്‍മാണം,രൂപങ്ങള്‍ കൈകാര്യം ചെയ്യല്‍, ഭാവനയില്‍ കാണല്‍,പ്ലാന്‍ തയ്യാറാക്കല്‍, ഡിസൈനിംഗ്, സ്ഥല വിന്യാസം, പാര്‍പ്പിടം അതിന്റെ ഉപയോഗം,ഗണിതധാരണകള്‍.ഒക്കെ കോര്ത്തിനക്കും അതിന്റെ ചില ഫോട്ടോകള്‍ നോക്കൂ

ഇതാ കാണൂ..കൂട്ടായ്മ, കണ്ടെത്തലിന്റെ സംതൃപ്തി.പുതുമ തേടല്‍, തിരുത്തല്‍ മെച്ചപ്പെടുത്തല്‍,പാറ്റെണ്‍ ,ചേരും പടി ചേര്‍ക്കല്‍, ഏകാഗ്രത, സൂക്ഷ്മത,ചിന്തയിലെ വൈവിധ്യം ..



ഇതൊരു ക്ലാസ് മുറി തന്നെ
സമൃദ്ധം
റിസോഴ്സുകള്‍ ക്ലാസില്‍ നിറയുന്ന ഒരു കാലം ഇവിടെയും വരാതിരിക്കില്ല

Monday, July 18, 2011

സംഘടനാ പ്രവര്‍ത്തകയായ ആന്‍ റോബിന്‍സന്‍.

മാഞ്ചസ്ടരില്‍ ഞങ്ങളുടെ ടീം ലീഡര്‍ ആയിരുന്നു ശ്രീമതി ആന്‍ റോബിന്‍സന്‍
അവര്‍ ഒരു അധ്യാപക സംഘടനാ പ്രവര്‍ത്തക കൂടിയാണ്.
കുട്ടികളോടുള്ള അവരുടെ ഇടപെടല്‍ പഠിക്കേണ്ടതാണ്
മൂന്നു അനുഭവങ്ങള്‍ ഇവിടെ പങ്കിടുന്നു
ഹാതര്‍ഷ സെക്കണ്ടറി സ്കൂളില്‍ ഞങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു
അത് ഒരിക്കലും മറക്കില്ല
ആനിന്റെ കുട്ടികള്‍ സദസ്സില്‍.
അവര്‍ കുട്ടികള്‍ക്ക് മുമ്പാകെ ചോക്ലേറ്റിനെ കുറിച്ച് ചോദ്യം ഉന്നയിച്ചു. അതിന്റെ നിര്‍മിതി? പിന്നെ ആ രഹസ്യത്തിന്റെ ചുരുള്‍ അഴിഞ്ഞു. സ്ക്രീനില്‍ ചോക്ലേറ്റ് നിര്‍മിക്കുന്ന ബഹു രാഷ്ട്ര കമ്പനികള്‍ നടത്തുന്ന കൊടിയ ചൂഷണത്തിന്റെ ദൃശ്യങ്ങള്‍ -ബാലവേല ,കുറഞ്ഞ വേതനം, കൊള്ള ലാഭം.മൂന്നാം ലോക രാജ്യങ്ങളിലെ ജനതയുടെ അധ്വാനവും സമ്പത്തും ചൂഷണം ചെയ്യല്‍..അതിനെതിരായ കൂട്ടായ്മയില്‍ പങ്കു ചേരാന്‍ ആഹ്വാനം.
അപ്പോള്‍ ആ സദസ്സില്‍ ലോക്കല്‍ അതോറിറ്റി അംഗം (ജനപ്രതിനിധി )ഉണ്ടായിരുന്നു. ആ പ്രസെന്റെഷന്‍ നടത്തിയതിനു ആ ടീച്ചറെ അദ്ദേഹം അഭിനന്ദിച്ചു.
തുടര്‍ന്ന് അവര്‍ അടുത്ത ഒരു ചോദ്യം ഉന്നയിച്ചു
അത് കേരളത്തെ കുറിച്ച് ഉള്ളതായിരുന്നു
അതിന്റെ ഉത്തരം തേടിയാണ് അടുത്ത പവര്പോയന്റ്റ് പ്രസന്റേഷന്‍.
സ്ക്രീനില്‍ ലോകം തെളിഞ്ഞു.
പിന്നെ ഏഷ്യ,-ഇന്ത്യ-കേരളം
പിന്നെ കൊല്ലം -കൊല്ലത്തിന്റെ വിവിധ മനോഹര ദൃശ്യങ്ങള്‍.
(ഞങ്ങളോട് പറയാതെ അവ അവര്‍ സംഘടിപ്പിച്ചു)
എന്നിട്ട് പരിചയപ്പെടുത്തി .ഈ നാട്ടില്‍ നിന്നും നമ്മള്‍ക്ക് അതിഥികള്‍ ഉണ്ട് അവരെ സ്വാഗതം ചെയ്യാം.
പരിചയപ്പെടുത്തല്‍ ചടങ്ങിനു പഠനപ്രവര്ത്തനത്ത്തിന്റെ ചാരുത നല്‍കി ആന്‍.

രണ്ടു )
ആനിന്റെ റൂം. ഓരോ ടീച്ചര്‍ക്കും ഓരോ റൂമുണ്ട്‌. ആ മുറിയില്‍ ഞാനും ഹാരിസണും എത്തി. ഉടന്‍ കുട്ടിപ്പട വന്നു . അതില്‍ ഒരാള്‍ ടീച്ചറുടെ കസേരയില്‍ കയറി ഇരുന്നു.ടീച്ചറുടെ കണ്ണട ഫിറ്റ്‌ ചെയ്തു പോസ് ചെയ്തു. ടീച്ചര്‍ ഒരു ഫോട്ടോ എടുത്തു. കുട്ടികള്‍ വീട്ടിലെ പോലെ ആ ടീച്ചറുടെ മേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
(ഓ..കേരളം -ഇവിടെ ഒരു ടീച്ചര്‍ സ്വാതന്ത്ര്യ്യം നല്‍കിയാല്‍ ഉടന്‍ ..)
ഈ ടീച്ചര്‍ക്ക് സംഘടനാ പ്രവര്‍ത്തകയുടെ എല്ലാ ജനാധിപത്യ ഗുണങ്ങളും അക്കാദമിക ഗുണങ്ങളും ഉണ്ട്

മൂന്നു)
ആന്‍ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.
ഒരു മുറിയില്‍ മൂന്നു കുട്ടികള്‍.
അവര്‍ക്ക് കേള്‍ക്കാനും പറയാനും ജന്മനാ കഴിവില്ല.
ആംഗ്യമാണ് ബോധന മാധ്യമം.
"അവര്‍ക്ക് വേണ്ടി ഇന്ന് സ്പെഷ്യല്‍ പ്രോഗ്രാം അറേഞ്ച് ചെയ്തിട്ടുണ്ട്. അതില്‍ പങ്കെടുപ്പിക്കാനാണ് ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത്".ആന്‍ പറഞ്ഞു
"എന്താണ് പ്രോഗ്രാം?'
'അഭിമുഖം.'
"ആരുമായി?"ഞങ്ങള്‍ ജിജ്ഞാസയോടെ ചോദിച്ചു
"രണ്ടു വിദേശികളുമായി"
കുട്ടികള്‍ തയ്യാറായിരുന്നു.അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു ആണ്‍ അത് പരിഭാഷപ്പെടുത്തി. ഞങ്ങളുടെ മറുപടി അവര്‍ ആംഗ്യ ഭാഷയില്‍
അവയ്ക്ക് പകര്‍ന്നു
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഒരു സമ്പന്നമായ അനുഭവം നല്‍കാന്‍ അവര്‍ മുന്‍കൂട്ടി ആസൂത്രണം നടത്തിയിരുന്നു.
ആ മനസ്സ് ആദരവ് നേടി.

ആന്‍ കേരളത്തിലേക്ക് വരുന്നു .
കൂടെ ഒള്ധാമിലെ മറ്റു അധ്യാപകരും-ബ്രോഡ് ഫീല്‍ഡ് സ്കൂളിലെ സോനാ ഡാട്ടന്‍ , സെന്റ്‌ മാറ്റില്‍ സ്കൂളിലെ ജോന്ന ,ഹോളി രോസരിയിലെ ട്രേസി - വരുന്നു
ഒക്ടോബറില്‍ ഒരാഴ്ച അവര്‍ കേരളത്തില്‍ കൊല്ലം ജില്ലയില്‍ ഉണ്ടാകും.
കൊല്ലം സ്കൂളുകള്‍ അവര്‍ക്ക് നല്ല അനുഭവങ്ങള്‍ നല്‍കുമെന്ന് കരുതുന്നു.
കാരണം ജില്ലയിലെ മൂന്നു സ്കൂളുകള്‍ക്ക്കഴിഞ്ഞ മാസം ഇന്റര്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയല്ലോ

ക്ലാസ് ഡിസൈന്‍ ലോകം ഇങ്ങനെ ഒക്കെ


ബ്രിട്ടനിലെ ക്ലാസ്രൂമുകള്‍ അതിന്റെ ഉള്ക്രമീകരണങ്ങള്‍ കൊണ്ട് അത്യാകര്‍ഷകം ആണ്
കുട്ടികളെ അവരുടെ പ്രകൃതത്തെ ,മാനിക്കുന്ന ഡിസൈന്‍.പഠനോപകരണങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍.
മറ്റു രാജ്യങ്ങളിലെ ക്ലാസുകള്‍ എങ്ങനെ ?ആ താല്പര്യം കൊണ്ട് നെറ്റില്‍ ഒന്ന് വല വീശി.
ഇറ്റലി ,ജപ്പാന്‍,ആസ്ട്രേലിയ കുറെ ചിത്രങ്ങള്‍ കിട്ടി.അവ നോക്കൂ.











ഉപകരണങ്ങള്‍, സ്ഥലവിന്യാസം,ഭിത്തികളുടെ ഉപയോഗം, ഗ്രൂപ്പ് പ്രവര്‍ത്തനത്തിനു സഹായകമായ ക്രമീകരണം,പഠനോപകരനങ്ങള്‍ക്കുള്ള പ്രദര്‍ശന ബോര്‍ഡുകള്‍ ..
എന്താ ഒന്ന് ശ്രമിക്കുന്നോ..

Sunday, July 17, 2011

പള്ളിക്കൂടം യാത്രകള്‍ തുടരുന്നു

പള്ളിക്കൂടം യാത്രകളില്‍ ഇത് വരെ പ്രകാശിപ്പിച്ച അനുഭവങ്ങള്‍ .പുതിയ വായനക്കാര്‍ക്ക് വേണ്ടി അവ
ക്രോഡീകരിക്കുന്നു.ക്ലിക്ക് ചെയ്യുക
  1. ചെറിയ ക്ലാസ് മുതല്‍ സമൃദ്ധമായ അനുഭവം
  2. സ്വയം പര്യാപ്തക്ലാസ്മുറികള്‍
  3. ക്ലാസ് സപ്പോര്‍ട്ട് ഗ്രൂപ്പ്
  4. സ്കൂളിലെ ഇടങ്ങള്‍ മൂല്യവര്‍ദ്ധിതം
  5. സ്കൂള്‍ വിളിക്കുന്നു..
  6. ക്ലാസില്‍ വനപ്പച്ച
  7. ആമ ക്ലാസില്‍
  8. കഥാവേള
  9. കാവ്യ വൃക്ഷം
  10. പള്ളിക്കൂടം യാത്രകള്‍
  11. ക്ലാസില്‍ സാമൂഹിക ശാസ്ത്രാന്തരീക്ഷം
  12. ആദ്യ ദിനം തന്നെ വരവേറ്റത് മികവുത്സവത്ത്തോടെ
  13. വായനയുടെ കുടക്കീഴില്‍
  14. കുട്ടി പുസ്തകങ്ങള്‍
  15. ജീവിതവിജയത്തിനു ഉള്ള പഠനാനുഭവങ്ങള്‍
  16. ക്ലാസില്‍ ആശുപത്രിയും കച്ചവടകേന്ദ്രവും പിന്നെ ..
  17. ക്ലാസിനും ആകാശം
  18. ജന്മമാസം വന്നു ചേരുമ്പോള്‍
  19. ഗണിതം നിറയുന്ന ക്ലാസുകള്‍
  20. ബ്രിട്ടനിലെ ദേശീയ കരിക്കുലം എങ്ങനെയാണ്?
  21. ക്ലാസിലെത്ര മൂങ്ങകള്‍ ?(കളിപ്പാട്ടങ്ങള്‍ വരട്ടെ)
  22. ബ്രോഡ് ഫീല്‍ഡ് സ്കൂളില്‍
  23. സ്കൂളില്‍ കൃഷിയിടം
  24. അറിവിന്റെ ഉത്സവമാണ് ഓരോ അസംബ്ലിയും.
  25. ഒള്ധാമിലെ സ്കൂളുകള്‍
  26. വൈവിധ്യങ്ങളുടെ ആഘോഷം
  27. പുസ്തക വൃക്ഷവും ..
  28. ബിഗ്‌ ബുക്സ്
  29. ക്ലാസില്‍ കുട്ടികളെ എങ്ങനെ ഇരുത്തണം?
  30. ക്ലാസില്‍ കവിതയുടെ ഋതുക്കള്‍
  31. കുട്ടികള്‍ അവര്‍ ആരെന്നു പ്രഖ്യാപിക്കട്ടെ ..
  32. കുട്ടികള്‍ക്കൊപ്പം സഹായമാനസ്സോടെ..
  33. ഒരു കഥ ക്ലാസില്‍ നിറഞ്ഞപ്പോള്‍
  34. ക്ലാസ് സങ്കല്‍പം മാറ്റി മറിച്ചു.
  35. ക്ലാസുകള്‍ കയറി ഇറങ്ങാം.
  36. കറുപ്പും വെളുപ്പും .
  37. ടോയ് ലെറ്റിനെ കുറിച്ചും പറയാനുണ്ട്.
ചില സാങ്കേതിക കാരണങ്ങളാല്‍ അല്പം ഇടവേള ഉണ്ടായി.ഇനി തുടരാം

Saturday, June 4, 2011

ടോയ് ലെറ്റിനെ കുറിച്ചും പറയാനുണ്ട്.


നമ്മുടെ നാട്ടിലെ അനുഭവം അത്ര കേമം അല്ല.
രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കേരളത്തില്‍ അറ്റാച് ചെയ്ത ടോയ് ലെറ്റുകള്‍ വീടുകളില്‍ സാധാരമല്ലായിരുന്നു ..
കഴിയുന്നത്ര ദൂരത്തില്‍ കക്കൂസുകള്‍ സ്ഥാപിക്കപ്പെട്ടു.പിന്നീടവ അടുത്തടുത്ത് വന്നു .പുരയയ്ക്കകത്ത് കേറി.പിന്നെ കിടപ്പ് മുറിയോടും ചേര്‍ന്നു നിന്നു.വൃത്തി യായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളും ശ്രദ്ധയും അനിവാര്യ അടുപ്പത്തിന് പിന്നില്‍ ഉണ്ട്. അത്യാവശ്യ കാര്യങ്ങള്‍ സാധിക്കാന്‍ അകലേക്ക്‌ പോകുക അത്ര സുഖമുള്ള കാര്യമല്ലല്ലോ. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
രണ്ട് പതിറ്റാണ്ട് മുമ്പുള്ള സമീപനമാണ് നമ്മുടെ സ്കൂളുകള്‍ ഇപ്പോഴും പുലര്‍ത്തുന്നത്.അതു മാറണം.

ബ്രിട്ടനിലെ ക്ലാസുകളോട് ചേര്‍ന്നു ടോയ് ലെറ്റുകള്‍ കണ്ടു.അവ ഒറ്റ നോട്ടത്തില്‍ തന്നെ ആകര്‍ഷകം.കുട്ടിത്തം ഉള്ളവ. അതിന്റെ ഫോട്ടോ ഞാന്‍ എടുത്തു.
വൃത്തി മാത്രമല്ല കുട്ടികളുടെ പക്ഷത്ത് നിന്നുള്ള ചിന്തയും അതില്‍ പ്രകടം.
പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അനുയോജ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നതും പാഠങ്ങള്‍ ആണ്.
മറ്റൊരു കാഴ്ചയും കണ്ടു അതു ബഹു ഭാഷകളിലെ ഒരു ബോര്‍ഡാണ്.അതിനും ഒരു സന്ദേശം ഉണ്ട്.


Sunday, May 15, 2011

കറുപ്പും വെളുപ്പും .

ഒരു സ്കൂളില്‍ രണ്ട് പാവകളെ ഉറക്കാന്‍ കിടത്തിയിരിക്കുന്നു.ഒരു കുഞ്ഞു മെത്തയില്‍.ഇരുവരും സംതൃപ്തിയോടെ സ്വപ്നം കണ്ടുറങ്ങുന്നു.
പാവകള്‍ എന്ത് ആശയമാണ് വിനിമയം ചെയ്യുന്നത്,? നാം വെളുത്ത സുന്ദരിപ്പാവകളെ മാത്രം ഇഷ്ടപ്പെടുമ്പോള്‍ കറുത്ത സുന്ദരിപ്പാവകള്‍ എന്ത് ചെയ്യും.അവരെ തഴയാന്‍ പറ്റുമോ?
പാവകളെ വാങ്ങുമ്പോള്‍ പോലും അറിയാതെ ഒരു വര്‍ണ വിവേചനം നമ്മിലും ..ഉണ്ടോ/ഇല്ലേ.?
(കാട് വെളുപ്പിക്കുക.നാട് വെളുപ്പിക്കുക ഇങ്ങനെ പറയുമ്പോള്‍ ഒരു പക്ഷെ നിലപാടുണ്ടാകാം )
കുട്ടികളില്‍ എല്ലാ നിറക്കാരോടും മമത വളരാന്‍ ചെറിയ കാര്യങ്ങള്‍ ചെയ്യാം .
അതു പാവകളിലും ആകാം. കളിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ അവര്‍ വര്‍ണം മറക്കട്ടെ.
വര്‍ണ വിവേച്ചനത്തിനെതിരായ ചെറിയ പാഠങ്ങള്‍ എല്ലാ ക്ലാസുകളിലും ആകാം.