Sunday, January 30, 2011

ചെറിയ ക്ലാസ് മുതല്‍ സമൃദ്ധമായ അനുഭവം

സ്വയംപര്യാപ്ത ക്ലാസിനെ കുറിച്ച് ഇന്നലെ സൂചിപ്പിച്ചു
കുട്ടികള്‍ അധ്യാപികയുടെ പുസ്തകത്തിലെ മാത്രം വിവരങ്ങള്‍ കൊണ്ട് പഠനം നടത്തിയാല്‍ പോരാ.
വിജ്ഞാനം വിരല്‍തുമ്പില്‍ എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും ക്ലാസുകളില്‍ അത് ഒരുക്കാന്‍ ഇപ്പോഴും നാം വൈകുന്നു.
ചെറിയ ക്ലാസ് മുതല്‍ സമൃദ്ധമായ അനുഭവം ഒരുക്കാന്‍ ബ്രിട്ടനിലെ സ്കൂളുകള്‍ ശ്രമിക്കുന്നു.അതില്‍ വീഴ്ചയില്ല ‍.
(ലോക്കല്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് സ്കൂളുകള്‍.അവര്‍ക്ക് തൃപ്തി ഉണ്ടാകണം.പ്രാദേശിക സമൂഹത്തിന്റെ ആഗ്രഹം പ്രധാനം.ഓരോ പ്രാദേശിക ഭരണകൂടവും നല്ല വിദ്യാഭ്യാസത്തിനായി വേണ്ടതെല്ലാം ചെയ്യും.അവിടെയും മതങ്ങള്‍ ഉണ്ട് .പക്ഷെ ലോക്കല്‍ അതോറിറ്റിയെ മാനിക്കുന്നു.ഇവിടെ ലോക്കല്‍ എന്നാല്‍ ശത്രുക്കള്‍ എന്നാണു പല മാനെജ്മെന്റ്നിന്റെയും വിചാരം. നിന്നെ പോലെ നിന്റെ പ്രാദേശിക ഭരണകൂടത്തെയും സ്നേഹിക്കണം എന്ന് മാനെജ്മെന്റുകളോട് ആരാണ് പറയുക.)
നോക്കൂ ഈ ക്ലാസ്.
കുട്ടികള്‍ ഗ്രൂപ്പായി ഇരിക്കുന്നു. കൊച്ചു ഡസ്കുകള്‍ ചേര്‍ത്തിട്ടിരിക്കുന്നു .
.(keralam-ഇവിടെ ഇപ്പോഴും ഒന്നിന് പിന്നില്‍ ഒന്നെന്ന രീതിയിലാണ് ഇരിപ്പിടം പിന്നിലാക്കുക എന്നത് ഒരു ബാധ പോലെ നമ്മുടെ സ്കൂളുകളെ ആവേശിച്ചോ.?എത്ര പറഞ്ഞു.സമത്വത്തിന്റെ തുല്യ പരിഗണനയുടെ സംസ്കാരം ക്ലാസ് ക്രമീകരണത്തിലും മറ്റെല്ലാ ഇടപെടലുകളിലും വേണ്ടേ?)
നോക്കൂ എല്‍ സി ഡി പ്രോജകടര്‍ മേല്ച്ചുമരില്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതു ക്ലാസിലും ഇതു വിഷയവും കൈ കാര്യം ചെയ്യാന്‍ പാകത്തിലുള്ള ക്രമീകരണം.വെള്ള ബോര്‍ഡ് സ്ക്രീനായ് ഉപയോഗിക്കാം എഴുതാനും .പിന്നെയും പലതരം ബോര്‍ഡുകള്‍
കതകും ചുവരുകളും ചാര്‍ട്ടും മറ്റും ഒട്ടിച്ചു പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
കഴുയുന്നിടത്തൊക്കെ ചെറിയ ഷെല്‍ഫുകള്‍ അതിലാണ് ക്ലാസ് റിസോഴ്സ് മെറ്റീരിയലുകള്‍ സൂക്ഷിക്കുക ചിത്രത്തില്‍
എന്റെ ചങ്ങാതി ഹാരിസന്‍ (കൊല്ലം ടൌന്‍ യു പി സ്കൂള്‍ ) അവയൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.ഇപ്പോള്‍ കൊല്ലം ക്ലാസില്‍ മാറ്റം വന്നിരിക്കുന്നു.പുതിയ അനുഭവം പുതിയ വഴി തെളിയിക്കും
എല്ലാം ഒത്തു വന്നിട്ട് ചെയ്യാം എന്നല്ല സാധ്യതകള്‍ ഓരോന്നായി അന്വേഷിച്ചു ചുവടു വെക്കാന്‍ കഴിയണം.
സാധ്യമായ കാര്യങ്ങള്‍ നാം ചെയ്യുന്നില്ലലോ എന്നാ ചിന്ത എന്നിലുണ്ടായി
ഇത്തരം ആലോചന പോസിറ്റീവാണ്‌
പുതിയ ഊര്‍ജം തരും
അതിനാല്‍ കാഴ്ചാവിശകലങ്ങള്‍ തുടരാം

No comments:

Post a Comment