Sunday, March 6, 2011

പുസ്തക വൃക്ഷവും ..

നോക്കൂ ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച കൂടുതലായി ഉപയോഗിക്കുന്ന ഒരു നാട്ടിലെ ക്ലാസ് മുറികളില്‍ വായന എങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടുന്നെന്നു.
കുട്ടികള്‍ക്ക് ഇണങ്ങുന്ന പുസ്തകങ്ങളുടെ ശേഖരം ഓരോ ക്ലാസിലും
അവര്‍ക്ക് പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ ഉയരം ക്രമീകരിച്ചുള്ള സംവിധാനം
അലമാരയില്‍ അടച്ചു വെക്കാനുള്ളതല്ല പുസ്തകങ്ങള്‍ എന്ന സന്ദേശം
പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പലവിധ രീതികള്‍
(ആ പെട്ടി തന്നെ നോക്കൂ, നാം കടകളില്‍ പച്ചക്കറിയും മീനും ഒക്കെ വെക്കാന്‍ ഉപയോഗിക്കുന്ന അതെ ഇനം തന്നെ.അതിനു ഇത്തരം ഒരു സാധ്യതയും ഉണ്ടല്ലോ.)
കുട്ടികള്‍ പുസ്തകങ്ങള്‍ എടുത്തു കൊണ്ട് പോകും എന്ന പേടി ഇല്ല.
(കുട്ടികളില്‍ ഉള്ള വിശ്വാസം പ്രകടിപ്പിക്കുന്ന ഷെല്‍ഫുകളും മറ്റും.)
വായനയുടെ അന്തരീക്ഷം നിലനിരുത്തിയിരിക്കുന്നു.ഈ കാഴ്ച എനിക്ക് ഏറെ സന്തോഷം നല്‍കി
വായനയുടെ കാഴ്ചകള്‍ ഇനിയും ഉണ്ട് അവ പിന്നീട് പങ്കു വെക്കാം.


No comments:

Post a Comment