എല്ലാവര്ക്കും അവസരം കിട്ടത്തക്ക വിധം ആസൂത്രണം.
രണ്ടു പേരുടെ വീതം ടീമുകള്‍ .
ആദ്യ ടീം വന്നു നിന്ന് ഒരു ചോദ്യം. ഏതെല്ലാമാണ് ലോകത്തിലെ പ്രധാന പര്‍വതങ്ങള്‍?
സ്ക്രീനില്‍ ഒന്നൊന്നായി ചിത്രങ്ങള്‍ തെളിയലും പരിചയപ്പെടുത്തലും.
അടുത്ത ടീം. മറ്റൊരു ചോദ്യം. പര്‍വതം എങ്ങനെ ഉണ്ടായി. വിശദീകരണം തെളിവ് സഹിതം.
പിന്നെ വന്നവര്‍ അഗ്നിപര്‍വത രഹസ്യം പരീക്ഷണത്തിലൂടെ പങ്കുവെച്ചപ്പോള്‍ അസംബ്ലി ഉഷാറായി. തുടര്‍ന്ന് പര്‍വതത്തിന്റെ ആത്മകഥ, കവിത, വിവരണം, വര്‍ണന, പരിസ്ഥിതി..
അവതരണം തീര്‍ന്നപ്പോള്‍ ഒരു പ്രശ്നോത്തരി.
പിന്നെ സദസ്സ് കൂട്ടക്കൈയ്യടിയിലൂടെ ആ പഠന സംഘത്തെ അഭിനന്ദിച്ചു,
ജേതാവിനെപ്പോലെ ആവേശ ഭരിതയായ ക്ലാസ് ടീച്ചര്‍ക്കും അനുമോദന പ്രവാഹം.
അറിവിന്റെ ഉത്സവമാണ് ഓരോ അസംബ്ലിയും.
No comments:
Post a Comment