Saturday, January 29, 2011
ക്ലാസ് സപ്പോര്‍ട്ട് ഗ്രൂപ്പ്
ഡി പി ഇ ഇപി കാലത്താണ് സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പെന്ന ആശയം നാം ചര്‍ച്ച ചെയ്യുന്നത്.
പല വിദ്യാലയങ്ങളിലും ആ വഴിക്കുള്ള അന്വേഷണം നടന്നു.
പെട്ടെന്നാണ് രാഷ്ട്രീയ അജണ്ട വര്‍ക്ക് ചെയ്തത്.
ആന കളി ആണ് ക്ലാസിലെന്നു ഉത്തര വാദിത്വപ്പെട്ട ഒരു സംഘടന പറഞ്ഞു.
ക്ലാസ് റൂം പ്രക്രിയ പരിഹസിക്കപ്പെട്ടു. സ്കൂളില്‍ പുറത്ത് നിന്നുള്ളവര്‍ കയറുന്നു എന്നാ ആക്ഷേപം ഉന്നയിക്കപ്പെട്ടു.
സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പിനെ നശിപ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടന്നു.അത് മാറ്റത്തെ തടഞ്ഞു നിറുത്തി.
ഞാന്‍ ബ്രിട്ടനിലെ ക്ലാസുകള്‍ കണ്ടപ്പോള്‍ ഇത് ഓര്‍ക്കാന്‍ ഇടയായി .അവിടെ ഓരോ ക്ലാസിലും ഒന്നിലധികം അധ്യാപകര്‍! ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായത് അത് അധ്യാപികയെ സഹായിക്കാനുള്ളവരാന്. അമ്മമാര്‍.
കുട്ടികളെയും സഹായിക്കും.ക്ലാസ് സപ്പോര്‍ട്ട് ഗ്രൂപ്പ് എന്ന് വിളിച്ചാലും തെറ്റില്ല.
ചിത്രം നോക്ക്യാല്‍ മനസ്സിലാകും.
കേരളത്തില്‍ ഈ സാധ്യത ഉപയോഗിക്കപ്പെടണം .പ്രത്യേകിച്ചും വിദ്യാസമ്പന്നരായ ഒരു സമൂഹം പുറത്തുള്ളപ്പോള്‍ .അവര്‍ സന്നദ്ധരും ആകുമ്പോള്‍.
വിദ്യാഭ്യാസ അവകാശ ബില്ലിന്റ്റ് പശ്ചാത്തലത്തില്‍ പുനരാലോചന നടത്തണം നാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment