Saturday, February 12, 2011

ജന്മമാസം വന്നു ചേരുമ്പോള്‍

ഇത് നോക്കൂ
ജന്മമാസം മനോഹരമായിക്ലാസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഓരോ കുട്ടിയുടെയും പിറന്നാള്‍.
ക്ലാസില്‍ കാലം പഠിക്കുകയും ആകാം.

ആഘോഷിക്കയും ആകാം.
മാസങ്ങളുടെ ക്രമം കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിച്ചു അവതരിപ്പിക്കുന്നു-.സ്വാഭാവികതയോടെ.
ഓരോ കുഞ്ഞിന്‍റെയും പിറന്നാള്‍ ദിനവും കുറിച്ചിരിക്കുന്നു.

അതിനാല്‍ ദിവസങ്ങളുടെ കണക്കും കയറി വരും.
ചുവടെ നല്ലൊരു പൂന്തോട്ടം
അതിലെ പൂവും ഇലയും നല്‍കുന്ന ജീവസുറ്റ അന്തരീക്ഷത്തിലാണ് പ്രാണിയുടെ പുറം കുപ്പായത്തിലെ ബിന്ദുക്കളുടെ കണക്കു ഒരു പ്രശ്നമായി അവതരിപ്പിക്കുക.കാര്‍ഡുകള്‍ ഏതു ജീവിക്ക് ചേരും?
അത് കണ്ടെത്തണം സര്‍ഗാത്മകമായി ഇത് അവതരിപ്പിക്കാം.
പഠനോപകരണം കുട്ടികളുടെ കാഴ്ചയില്‍ എങ്ങനെ ആസ്വാദ്യാനുഭവം ആക്കാം എന്നുള്ള ആലോചനയും ഇതില്‍ ഇല്ലേ?
ഇവിടെ കലാസ്വാദന പാഠങ്ങളായി ഗണിതം മാറുന്നത് കാണുന്നു, ഇപ്രകാരമുള്ള ഡിസൈനിംഗ് ഒരു ക്ലാസിനെ ,മനസുകളെ ചൈതന്യമുള്ളതാക്കും
ഇത്തരം കൊച്ചു കാര്യങ്ങള്‍ ലോകത്തെവിടെയും ആകാം നമ്മള്‍ക്കും


1 comment:

  1. പള്ളിക്കൂടം യാത്രകള്‍ ഗംഭീരമാകുന്നുന്ട്....കൂടെ വരാന്‍ കൊതിയാകുന്നു! നമ്മുടെ എല്ലാ വിദ്യാലയങ്ങളും ഇങ്ങനെ ആകര്‍ഷകം ആയെങ്കില്‍ എന്തു നന്നായേനെ! ബിഗ്‌ പിക്ച്ചറു കളുടെ കൂടുതല്‍ കൂടുതല്‍ സാധ്യതകള്‍ ഓരോ യാത്രയില്‍ നിന്നും തെളിഞ്ഞു വരുന്നു....അഭിനന്ദനങ്ങള്‍!!!

    ReplyDelete