കുട്ടികള്‍ക്ക് നേരനുഭവം പരമാവധി ഒരുക്കാന്‍ അധ്യാപകര്‍ തയ്യാറാകണം.അതിനാണ് നാം ഫീല്‍ഡ് ട്രിപ്പും പരിസര നിരീക്ഷണവും സമൂഹ സമ്പര്‍ക്ക പ്രവര്ത്തനഗ്ലും നിര്‍ദേശിക്കുന്നത്.
ബ്രിട്ടനില്‍ ഞങ്ങള്‍ക്ക് കൌതുകകരമായ ഒരു ക്ലാസ് കാഴ്ച ലഭിച്ചു.അന്ന് ക്ലാസിലെ മുഖ്യ താരം ഒരു ആമയായിരുന്നു .ടീച്ചര്‍ ആ ജീവിയെ കൊണ്ടുവരിക മാത്രമല്ല ആമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു സി ഡി യിലാക്കിയിട്ടുമുണ്ട്. അതിന്റെ ദൃശ്യാനുഭാവും കൂടിയാകുമ്പോള്‍ ക്ലാസ് കൊഴുക്കും.കുട്ടികള്‍ ഉത്സാഹത്തോടെ പഠിക്കും.അവരുടെ പഠന ശൈലി മനസ്സിലാക്കിയുള്ള ഇടപെടല്‍ആമയുടെ സഞ്ചാരം ഭക്ഷണം അനുകൂലനം ഇവയൊക്കെ നേരില്‍ മനസ്സിലാക്കാന്‍ കഴിയും.
ഇവിടെ എത്ര സ്കൂളുകളില്‍ ഇത്തരം അനുഭവങ്ങള്‍? ഒരു അധ്യാപിക പെന്‍ഷന്‍ പറ്റുന്നതിനിടയില്‍ എത്ര ദിവസം സര്ഗാത്മകാനുഭവങ്ങള്‍ ഒരുക്കണം എന്ന് എന്നോട് ചോദിച്ചാല്‍ എന്നും എന്നാണു മറുപടി.എങ്കിലേ കുട്ടികളുടെ മനസ്സറിഞ്ഞ അധ്യാപികയാകൂ
No comments:
Post a Comment