ഞാന്‍ ക്ലാസിന്റെ പുറത്ത് .വാതിലിനു വെളിയില്‍ പ്രത്യേകം ഒരുക്കിയ മൂലയില്‍ മൂങ്ങകള്‍.ഒന്നല്ല ഒത്തിരി. ഒരു മരം.അതിന്റെ ചുവട്ടിലാണ് മൂങ്ങകളുടെ സമ്മേളനം.ചില്ലകളിലും ഉണ്ട് ക്ഷണിക്കപ്പെട്ടവര്‍.ഇതെല്ലാം കുട്ടികള്‍ കൊണ്ട് വന്നതും ക്ലാസില്‍ വരച്ചു വെട്ടി നിറം കൊടുത്തതും..
പഠനത്തിന്റെ ഭാഗം.
പാവകളെ നിരീക്ഷിച്ചു ചിത്രം വരയ്ക്കാം.
കൂടുതല്‍ അറിയാന്‍ മൂങ്ങകളെ കുറിച്ചുള്ള പുസ്തകങ്ങളും കൂട്ടിനു..
.
കളിപ്പാട്ടങ്ങള്‍ വീടുകളില്‍ നിന്നും സ്കൂളുകളില്‍ കുട്ടികള്‍ക്കൊപ്പം വരുകയും പോകുകയും ചെയ്യട്ടെ.
അവ കുട്ടികളോട് ഒത്തിരി സംവദിക്കും.
പരസ്പരം പങ്കിടാനും അവസരം.കൂടാതെ ഏതു പ്രമേയമാണോ പഠിപ്പിക്കുന്നത് അതിനു ഇണങ്ങുന്ന പ്രവര്‍ത്തനത്തിനും
നല്ല നിര്‍ദ്ദേശം
ReplyDelete