നമ്മള്‍ക്കിപ്പോഴും ഒരു വിഷയത്തിനു ഒരു പാഠപുസ്തകം എന്ന സങ്കല്പത്തില്‍ നിന്നും പൂര്‍ണമായിമാറാനായോ? പുസ്തകത്തില്‍ ഉള്ളത് മാത്രം പഠിപ്പിക്കുന്ന അധ്യാപകര്‍.(വിശദീകരിക്കാന്‍ഗൈഡുകള്‍) ..
ഒരു വിഷയത്തിനു ഒന്നിലധികം പുസ്തകങ്ങളില്‍ നിന്നും പഠിക്കുന്ന കുട്ടികളെ ഞങ്ങള്‍കണ്ടു.പഠിക്കാനുള്ള കാര്യം പല പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കും.വര്‍ക്ക് ഷീറ്റുകളും ഉണ്ട്. കണ്ടെത്തലുകള്‍ പല രീതിയില്‍ അവതരിപ്പിക്കും.
ഗ്രീസിനെ കുറിച്ചുള്ള സാമൂഹക ശാസ്ത്രം പഠനം.
കുട്ടികള്‍ ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചു.
അവര്‍ അക്കാലത്തെ ലിപികളുടെ മാതൃക കളിമണ്ണില്‍ എഴുതി.കോഡു ഭാഷയിലുള്ള അത് വായിക്കാന്‍അവര്‍ തന്നെ ചില സൂചനകളും നല്‍കി.
ചരിത്ര പഠ നത്ത്തില്‍ പുരാ ലിഖിതങ്ങള്‍ വായിക്കുന്നതിനുള്ള, അന്വേഷകരായി മാരുന്നതിനുല്‍പരിശീലനം കൂടിയായി.കളിമണ്‍ പാത്രങ്ങള്‍ അവര്‍ നിര്‍മിച്ചപ്പോള്‍ സാമൂഹിക ശാസ്ത്രത്തെപ്രവര്‍ത്തി പരിചയ പാഠം കൂടിയാക്കി.നോക്കൂ ഞങ്ങളോട് അവ വിശദീകരിക്കുകയാണ് ആ കുട്ടി.അല്ല ഞങ്ങളെ ഒരു ചരിത്ര ക്ലാസ് പഠിപ്പിക്കുകയാണ്.ആ കുട്ടിയടെ വിശദീകരണങ്ങളില്‍ പഠനത്തിന്റെ ആഴം.മുന്‍ കൂടി തീരുമാനിച്ച ഒരു കുട്ടിയല്ല അത് അപ്പോള്‍ ഞങ്ങള്‍ ഒരാളോട് ആവശ്യപ്പെടുകയായിരുന്നു.ആ സന്നദ്ധതയും ഒരു തെളിവാണല്ലോ. ശേഖരിച്ചു കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍ ചെറു കുറിപ്പുകലാക്കി പ്രദര്‍ശിപ്പിക്കും.
ക്ലാസില്‍ സാമൂഹിക ശാസ്ത്ര പഠനാന്തരീക്ഷം
എല്ലാ ക്ലാസിലും ഇഷ്ടം പോലെ പ്രദര്‍ശന ബോര്‍ഡുകള്‍. അധ്യാപകര്‍ ശേഖരിച്ചതും അതില്‍ഉണ്ടാവും .കുട്ടികളുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കും.അവര്‍ ചെയ്തു പഠിക്കുന്നു.
മറ്റുള്ളവരുടെ കണ്ടെത്തലുകള്‍ സ്വന്തം പാഠം ആക്കുന്നു.
ഡിസ്പ്ലേ തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ തന്നെ നല്ല പഠനാനുഭവം.
പഠിച്ചതില്‍ ഏതാണ് മുഖ്യം.അതിലെ ഏതു ആശയം എങ്ങനെ പ്രതിഫലിപ്പിക്കണം .കൂട്ടായആലോചന വീണ്ടും പരസ്പര പഠനം ഉറപ്പാക്കും
ക്ലാസിനു പുറത്തുള്ള എല്ലാ ഭിത്തികളും ഇതുപോലെ തന്നെ. .. ഗ്ലോബും അറ്റ്‌ലസും മറ്റു പ്രമാണ സാമഗ്രികളും ഒക്കെ ആ യൂനിറ്റ് പഠിക്കുന്ന കാലയളവില്‍ റെഡിറെഫറന്‍സായി ക്ലാസില്‍ ഉണ്ടാകും.ലൈബ്രറിയിലും (അതും ക്ലാസില്‍ തന്നെ ) പുസ്തകങ്ങള്‍തെരഞ്ഞെടുത്തു വെച്ചിട്ടുണ്ടാകും.
ഞാന്‍ അവിടുത്തെ ഓരോ ക്ലാസും കാണുമ്പോള്‍ അത് കേരളത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താംഎന്ന് ആലോചിക്കുകയായിരുന്നു.
ഓരോ വിഷയവും ഓരോ ഇനവും ഒപ്പിയെടുക്കാന്‍ കൂടുതല്‍ ശ്രദ്ധിച്ചു.
ഇവിടെയും ഇതൊക്കെ സാധ്യമാണ്.മേളകളില്‍ മാത്രം പ്രദര്‍ശനം എന്ന ചിന്ത മാറണം.
ഓരോ യൂണിറ്റും എങ്ങനെ കൂടുതല്‍ വൈവിധ്യമുള്ള അനുഭവ പാ0ങ്ങളാക്കാം എന്ന് ആലോചിക്കാം.
അതിനുള്ള ചില ആശയങ്ങള്‍ ..കൂടുതല്‍ വികസിപ്പിക്കുമല്ലോ.
കേരളീയവത്കരിക്കണം നടക്കണം
(ഈ ബ്ലോഗ് നല്‍കുന്ന പിന്തുണ കൂടുതല്‍ പേരില്‍ എത്തണം. ഒന്നോ രണ്ടോ ഇടത്ത് മാത്രമല്ലല്ലോനമ്മുടെ കുട്ടികള്‍ )
ഏതു ക്ലാസിലും ഇങ്ങനെ പറ്റില്ലേ ?
മറ്റു വിഷയങ്ങളുടെ കാര്യമോ എന്നാവും ആലോചിക്കുന്നത്
പള്ളിക്കൂടം യാത്രകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. നന്ദി
ReplyDelete