Saturday, February 26, 2011

ആദ്യ ദിനം തന്നെ വരവേറ്റത് മികവുത്സവത്ത്തോടെ

കഴിഞ്ഞ ഫെബ്രുവരി ഇരുപത്തഞ്ചിനാണ് ചെന്നൈനിന്നും ഞങ്ങള്‍ മാഞ്ചസ്ടരിലേക്ക് യാത്രയായത്.
നാല് ഡിഗ്രി തണുപ്പില്‍ അവിടെ ഇറങ്ങുമ്പോള്‍ബസ് കാത്തു കിടപ്പുണ്ടായിരുന്നു.എല്ലാവരുംബെല്‍ട്ട്‌ മുറുക്കണം.ഇത് ഇവിടുത്തെ നിയമം. നിയമംപാലിക്കാന്‍ എല്ലാവരും ബാധ്യസ്തര്‍.ഒരാള്‍ വന്നു ചെക്ക് ചെയ്തു.ബസിനുള്ളില്‍ തണുപ്പില്ല.എയര്‍കണ്ടീഷന്‍ ചെയ്തതാണ് വാഹനങ്ങളെല്ലാം.
ഇപ്പോള്‍ രാത്രി എട്ടു മണി.ഞാന്‍ വാച്ചില്‍ നോക്കി അത് പൊട്ടത്തരം കാണിച്ചു.രാത്രി ഒന്നര. ഭൂതകാലത്തിലേക്ക് വന്ന പോലെ.പണ്ട് പഠിച്ച ഗ്രീനിച് രേഖയുടെ കളി.
മൊബൈല്‍ ഇവിടെ വര്‍ക്ക് ചെയ്യുമോ.രണ്ടു സിം ഉള്ള അവയവം.ബി എസ എന്‍ എല്‍ ഹാജര്‍ വിളികേട്ടില്ല.ഐഡിയ വോഡ ഫോണുമായി ചേര്‍ന്ന് തെളിഞ്ഞു വന്നു കലമ്പി.
ഹോട്ടലില്‍ പാസ് പോര്‍ട്ട്‌ ഒക്കെ നോക്കി ആള് മാറിയിട്ടില്ല എന്നുരപ്പാക്കിയിട്ടാണ് കിടപ്പാടംതന്നത്..വിശാലമായ മുറി.ഡബിള്‍ ബെഡ്.തണുപ്പിനെ അടിച്ചു തൂത്തുവാരി ആവിയാക്കുന്നസംവിധാനങ്ങള്‍.
അത്താഴം കഴിഞ്ഞപ്പോള്‍ ഒരു ആഗ്രഹം. .ഒരു മെസേജ് അയച്ചു നോക്കിയാലോ
അയച്ചു. പ്രതികരണം ഉണ്ടായില്ല.അപ്പോഴാരാണ്‌ ഇന്ത്യയില്‍ പ്രതികരിക്കുക.അവിടെ സമയം മൂന്നുമണി കഴിഞ്ഞിട്ടുണ്ടാവും ഫോണിന്റെ പാതിരാ കൊലപാതകം .
മുറിയില്‍ നോ സ്മോക്കിംഗ് പോളിസി നടപ്പാക്കിയിട്ടുണ്ട്. വലിയന്‍മാര്‍ കുടുങ്ങും.ഇരുനൂറു പൌണ്ട്ആണ് പിഴ.എന്ന് വെച്ചാല്‍ ഒരു പൌണ്ടിന് എഴുപതു രൂപ വെച്ച് കൂട്ടി നോക്കിക്കോ.
വലിക്കണം എന്നുള്ളവര്‍ക്ക് പുറത്തെവിടെയോ സൗകര്യം ഉണ്ടെന്നു.!
(തണുപ്പുള്ള പുറം
പ്രദേശത്താണോ കൊണ്ടിട്ടു ചൂടാക്കുക.)
നൂറ്റമ്പതു ഡീലക്സ് ബെഡ് റൂമുകള്‍ ഉള്ള ഇവിടെ കുറെ വലിയന്മാര്‍ മാത്രം സഹകരിച്ചാല്‍ മതി ഹോട്ടല്‍ലാഭത്തില്‍ ഓടും.
ഒരു ഷര്‍ട്ട് കഴുകുന്നതിന്‌ നാലര പൌണ്ട്.ജീന്‍സിന് ഒമ്പതര..ശരീരത്തില്‍ പൊതിഞ്ഞ എല്ലാം കൂടികഴുകി എടുക്കാന്‍ ആയിരക്കണക്കിന് രൂപ.
സ്വയം കഴുകാന്‍ പാടില്ല.ബാത്ത് റൂം ഡിസൈന്‍ ചെയ്തത് അത് കൂടി കണ്ടിട്ടാണ്.കൊടും തണുപ്പില്‍ഉണങ്ങികിട്ടുകയുമില്ലല്ലോ.
അമ്മചൂടുള്ള വിരിക്കുള്ളിലേക്ക് കയറി.
അടുത്ത ദിവസം എന്തെല്ലാം അനുഭവങ്ങള്‍ ആയിരിക്കും എന്ന് ഓര്‍ത്തുകൊണ്ട്‌ എങ്ങനെയാ നാട്ടില്‍ ഉറക്ക ചടങ്ങുകള്‍.ആര്‍ക്കറിയാം ഞാന്‍ ഒരു ഇന്ത്യന്‍ ഉറക്കം തന്നെ ഓപ്റ്റ് ചെയ്തു.

അതിരാവിലെ പുറത്തേക്ക് ജനാല വിരി മാറ്റി നോക്കി
വെളുത്ത ഭൂതങ്ങള്‍
അതി ശൈത്യം പുതപ്പിച്ചു കിടത്തിയ പുല്‍മേട്‌ തെളിഞ്ഞു വന്നു.പുരത്തേക്കിറങ്ങാന്‍ കൊതിയായി
തണുപ്പില്‍ ഒന്ന് മുങ്ങി വിറയ്ക്കണം.
അപ്പോള്‍ കൂട്ടുകാരും കൂടി
മുരളി,അജയന്‍,ഹാരിസന്‍,ഇന്ദിര,അജയകുമാര്‍ എന്നിങ്ങനെ പേരുകളുള്ള അഞ്ചു മലയാളി സത്വങ്ങള്‍ആപാദ ചൂഡം കമ്പിളിയില്‍ പൊതിഞ്ഞു.വന്നു. ഐസാകുമോ എന്ന് പേടിച്ചാണ് വേഷം..
രാവിലെ ചൂടന്‍ കുളി
പച്ചക്കറി വിഭവങ്ങള്‍ ഏറെയുള്ള ഭക്ഷണം.നല്ല തണുപ്പിനു കൂട്ട് ഒന്നാംതരം ഐസിട്ട വെള്ളംതണുപ്പുറഞ്ഞ ജ്യൂസ്.
എരിവില്ലാത്ത തീറ്റ.
പതിനൊന്നര ആയിട്ടും സൂര്യന്റെ തണുപ്പ് മാറിയിട്ടില്ല.ഒരു വെളുത്ത വട്ടം ,ചൂടിന്റെ ചൂരില്ലാത്ത്ത ഒരുസൂര്യന്‍ ആര് ഡിഗ്രി വരെ മടിച്ചു മടിച്ചു എത്തി.
അപ്പോള്‍ ടീച്ചര്‍മാര്‍ വരാന്‍ തുടങ്ങി

ഒത്തുകൂടല്‍
അവരുടെ വേഷം ഞാന്‍ വിവരിക്കുന്നില്ല.
ഓരോ നാട്ടിലും ഓരോരോ രീതി.നിറങ്ങളില്‍ മുങ്ങിയാണ് പല വേഷങ്ങളും.
അവിടുത്തെ അധ്യാപകര്‍ മികവിന്റെ പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തില്‍ ഏര്‍പ്പ്ട്ടു.
ആദ്യ ദിനം തന്നെ വരവേറ്റത് മികവുത്സവത്ത്തോടെ
.
സാമ്പിള്‍ വെടിക്കെട്ടാണിതെന്നു സ്കൂള്‍ സന്ദര്‍ശിച്ചപ്പോഴാണ് മനസ്സിലായത്‌.
ആ അനുഭവങ്ങളാണ് പള്ളികൂടം യാത്രകളില്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത്.
ആമുഖം നിര്‍ത്തുന്നു.നാളെ

No comments:

Post a Comment