ഒരു സ്കൂളില്‍ രണ്ട് പാവകളെ ഉറക്കാന്‍ കിടത്തിയിരിക്കുന്നു.ഒരു കുഞ്ഞു മെത്തയില്‍.ഇരുവരും സംതൃപ്തിയോടെ സ്വപ്നം കണ്ടുറങ്ങുന്നു.
ഈ പാവകള്‍ എന്ത് ആശയമാണ് വിനിമയം ചെയ്യുന്നത്,? നാം വെളുത്ത സുന്ദരിപ്പാവകളെ മാത്രം ഇഷ്ടപ്പെടുമ്പോള്‍ കറുത്ത സുന്ദരിപ്പാവകള്‍ എന്ത് ചെയ്യും.അവരെ തഴയാന്‍ പറ്റുമോ?
പാവകളെ വാങ്ങുമ്പോള്‍ പോലും അറിയാതെ ഒരു വര്‍ണ വിവേചനം നമ്മിലും ..ഉണ്ടോ/ഇല്ലേ.?
(കാട് വെളുപ്പിക്കുക.നാട് വെളുപ്പിക്കുക ഇങ്ങനെ പറയുമ്പോള്‍ ഒരു പക്ഷെ നിലപാടുണ്ടാകാം )
കുട്ടികളില്‍ എല്ലാ നിറക്കാരോടും മമത വളരാന്‍ ചെറിയ കാര്യങ്ങള്‍ ചെയ്യാം .
അതു പാവകളിലും ആകാം. കളിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ അവര്‍ വര്‍ണം മറക്കട്ടെ.
വര്‍ണ വിവേച്ചനത്തിനെതിരായ ചെറിയ പാഠങ്ങള്‍ എല്ലാ ക്ലാസുകളിലും ആകാം.
നമ്മുടെ നാട്ടില്‍ കറുത്ത പാവകള്‍ ഉണ്ടോ പോകട്ടെ കറുത്ത ക്രിസ്ത്മസ്സ് പപ്പ എന്ന ആശയം നമുക്ക് ദഹിക്കുമോ? അമേരിക്കയിലെ കടകളില്‍ ഇരിക്കുന്ന കറുത്ത പാവകളും കറുത്ത ക്രിസ്തമസ്സ് പപ്പകളും വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. അത് മാത്രമല്ല കറുക്കുവാന്‍ ക്രീമും പുരട്ടി വെയിലത്ത് ഇരിക്കുന്ന വെളുത്ത “സുന്ദരികള്‍” അത്ഭുതമല്ലേ നല്‍കുക. ഒരു കൊല്ലം വെയില്‍ കുറവായതിനാല്‍ കൂടുതല്‍ കറുക്കുവാന്‍ കഴിഞ്ഞില്ല എന്ന് എന്റെ സഹപ്രവര്‍ത്തക പറഞ്ഞപ്പോള്‍ കറുക്കാതിരിക്കുവാന്‍ നാട്ടില്‍ കുടയും ചൂടി നടക്കുന്ന എന്നെ ഞാന്‍ ഓര്‍ത്ത് പോയി :)
ReplyDelete