Monday, February 14, 2011

ക്ലാസില്‍ ആശുപത്രിയും കച്ചവടകേന്ദ്രവും പിന്നെ ..


"കുട്ടികള്‍ പഠിക്കുന്നത് കേട്ട് മാത്രമല്ല ചര്‍ച്ചയിലൂടെ മാത്രവുമല്ല.വൈവിധ്യമാര്‍ന്ന അനുഭവങ്ങളെ വിശകലനം ചെയ്തും മുന്‍ അനുഭവങ്ങളുമായി ബന്ധിപ്പിച്ചും പുതിയ പ്രശ്ന സന്ദര്‍ഭങ്ങളുമായി കണ്ണി ചേര്‍ത്തും ഒക്കെയാണ്.അതിനാല്‍ ക്ലാസില്‍ വൈവിധ്യമുള്ള അനുഭവങ്ങള്‍ അനിവാര്യം
കുട്ടികള്‍ എല്ലാം ഒരു പോലെയല്ല.അവരുടെ പഠന ശൈലി വ്യത്യസ്തം.അതിനാല്‍ ഒരേ രീതി തന്നെ പിന്തുടരുന്ന അദ്ധ്യാപകന്‍ ചില കുട്ടികളെ തഴയുകയാണ്.
എല്ലാ കുട്ടികളുടെയും പഠന വേഗത സമാനമല്ല.അത് കൊണ്ട് തന്നെ ചാക്രികമായ അനുഭവങ്ങള്‍ ഒരുക്കണം"..........
ഇങ്ങനെ എത്രയോ കാര്യങ്ങള്‍ അധ്യാപക പരിശീലനത്തില്‍ നാം കേട്ട്.തലകുലുക്കി സമ്മതിച്ചു.എന്നാല്‍ ഈ വഴിക്ക് ക്ലാസുകളെ മാറ്റാന്‍ സര്‍ഗാത്മകമായി ഇടപെട്ടോ???
ബ്രിട്ടനിലെ ക്ലാസ് സങ്കല്പം നമ്മുടേതില്‍ നിന്നും ഭിന്നം.അവിടെ കുട്ടികള്‍ക്ക് എന്തെല്ലാം അനുഭവങ്ങള്‍ ഒരുക്കനമോ അതനുസരിച്ച് വഴങ്ങിക്കൊടുക്കുന്ന അധ്യാപകരും ക്ലാസ് ഇടങ്ങളും .
ഒരു മൂലയ്ക്ക് തടി കൊണ്ട് നിര്‍മിച്ച കുഞ്ഞു മുറി.അത് വാതിലുള്ളത്.തുറക്കാം അടയ്ക്കാം ചിലതിനു കര്‍ട്ടനും ഉണ്ട്.
ഇന്ന് മാര്‍കറ്റ്‌ ആണ് പഠന വിഷയമെങ്കില്‍ അത് ഒരു കച്ചവട കേന്ദ്രമാകും.ബോര്‍ഡും സാധനങ്ങളും ഒക്കെ റെഡി.വാങ്ങലും വില്‍ക്കലും സജീവം
.ഭാഷയും ഗണിതവും പരിസരപഠനവും ഒക്കെ തനിയെ വരും.
നാളെ ഒരു പക്ഷെ ഇതേ മൂല ഒരു ആശുപത്രി ആയി മാറും
അഴിച്ചു മാറ്റാവുന്ന സജ്ജീകരണം.പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.ഇതു വിഷയത്തിനും ഇത് പ്രയോജനപ്പെടുത്താം അനുഭവം തീവ്രവും താല്പര്യം നിലനിര്ത്തുന്നതുമാകും

എനിയ്ക്ക് ഇത് ഇഷപ്പെട്ടു ഞാന്‍ കൊല്ലത്തെ ശ്രീകുമാരിനോട് പറഞ്ഞു. കുണ്ടറ സ്കൂളില്‍ ഇതുപോലെ ക്ലാസുകള്‍ മാറ്റി (.അജയന്‍ മാഷ്‌ ഞങ്ങളുടെ കൂടെ ബ്രിട്ടനില്‍ വന്നിരുന്നു .അത് ആ സ്കൂളിനെ വേറിട്ട സ്കൂള്‍ ആക്കുന്നതില്‍ .
വലിയ പങ്കു വഹിച്ചു )
അധ്യാപകര്‍ പരസ്പരം സ്കൂളുകള്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്.
ഈ ആഴ്ച ബ്രിട്ടനിലെ അധ്യാപകര്‍ കൊല്ലത്ത് വരും.ബ്രിട്ടന്‍ ഇത്തരം സന്ദര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.പഠിക്കണം.അതിനുള്ള സന്ദര്‍ശനവും പരിശീലനം തന്നെ
എല്ലാവര്ക്കും എല്ലാ സ്കൂളും സന്ദര്‍ശിക്കാന്‍ കഴിയില്ല
അപ്പോള്‍ ഇങ്ങനെയുള്ള ബ്ലോഗ്‌ സന്ദര്‍ശനങ്ങള്‍ ആക്കാം.ഈ കാഴ്ചകള്‍ സ്കൂളുകളില്‍ ചര്‍ച്ച ചെയ്യണം.സാധ്യതകള്‍ പ്രായോഗികമാക്കണം

2 comments:

 1. ഈ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുവാന്‍ തുനിഞ്ഞതിന് ആദ്യമേ അഭിനന്ദനങ്ങള്‍...

  ഇങ്ങ് അമേരിക്കയില്‍ എന്റെ കുട്ടിയെ പ്രീ-സ്കൂളില്‍ ചേര്‍ക്കുവാന്‍ തൊട്ടടുത്ത് സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ അവിടത്തെ സ്കൂള്‍ ഡയറക്റ്റര്‍ ഒരു ദിവസം അവിടം സന്തര്‍ശിക്കുവാന്‍ ക്ഷണിച്ചു.

  അവിടെ ചെന്നപ്പോള്‍ ശരിക്കും ഒന്ന് അമ്പരന്നു. കയറി ചെന്നപ്പോള്‍ തന്നെ ഇരു വശത്തെയും മതിലില്‍ കുട്ടികളുടെ കലാവിരുതുകള്‍. ഒടുവില്‍ പയ്യന്‍സ് ചേരേണ്ട ക്ലാസ്സില്‍ ചെന്നപ്പോള്‍ മിക്കവാറും ഇവിടെ മറ്റ് പോസ്റ്റുകളില്‍ കൊടുത്തിരിക്കുന്ന പോലെ തന്നെ.

  മുകളില്‍ പറഞ്ഞ പോലെ ക്ലാസ്സിന്റെ ഒരു മൂലയില്‍ അടുക്കള ഒരുക്കിയിരിക്കുന്നു. ബേക്കറി, റെസ്റ്റൊറന്റ്, ബസ്സ് സ്റ്റേഷന്‍ ഇങ്ങനെ ഓരോ ദിവസവും ഓരോ അനുഭവം ആയിരിക്കും ആ “കോര്‍ണറില്‍” ഒരുക്കുക എന്ന് അവര്‍ പറഞ്ഞു.

  അങ്ങിനെ ഓരോ കോര്‍ണറും... ഡ്രോയിങ് കോര്‍ണര്‍, പ്ലെയിങ് കോര്‍ണര്‍, റീഡിങ് കോര്‍ണര്‍, റെസ്റ്റിങ് കോര്‍ണര്, സ്റ്റോറി കോഎണര്‍‍...

  കൂടാതെ ഒരു ചെറിയ പെട്ടിയില്‍ ഒച്ചുകളെ ഇട്ടിരിക്കുന്നു... കുട്ടികള്‍ വന്നയുടെനെ സ്പേയര്‍ ഉപയോഗിച്ച് അതിന് വെള്ളം കൊടുക്കുവാന്‍ പഠിപ്പിക്കുന്നതിലൂടെ “പെറ്റ്സിനെ കെയര്‍” ചെയ്യുവാനുള്ള ആദ്യ പടി കയറുന്നു!

  3-4 വയസ്സുള്ള കുട്ടികള്‍ക്കുള്ള ക്ലാസ്സാണിത്!

  പുസ്തകത്തിന്റെ ലോകത്ത് നിന്ന് മാറി അനുഭവത്തിലൂടെ പഠിപ്പിക്കുന്ന ആ സ്ഥലം കണ്ടപ്പോള്‍ ഒന്ന് കൂടി കുട്ടിയാകുവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നി പോയി.

  നമ്മുടെ നാട്ടിലെ കുട്ടികള്‍ക്കും ഇതെല്ലാം ലഭിക്കുവാന്‍ പ്രേരണ നല്‍കുന്നത് കാണുന്നതില്‍ വളരെ സന്തോഷം...

  ReplyDelete
 2. സര്‍,
  ഈ പ്രതികരണം നന്നായി.നമ്മള്‍ കിട്ടുന്ന അനുഭവങ്ങള്‍ നാടിനു നല്‍കണം.
  അയക്കാന്‍ ശ്രമിക്കുമല്ലോ.
  പ്രതികരണം ഒരു ദിവസത്തെ പോസ്റ്റ്‌ ആക്കട്ടെ

  ReplyDelete