
ഒരു ക്ലാസില്‍ ചെന്നപ്പോള്‍ അതിശയിച്ചു പോയി .തുണി ഉണക്കാന്‍ ഇട്ടിരിക്കുന്നപോലെ ചിത്രങ്ങള്‍
ഒന്നൊന്നായി തൂക്കിയിട്ടിരിക്കുന്നു.ഇതു ക്ലാസ് അലങ്കരിച്ചതല്ല
കുട്ടികളുടെ കലാവിരുത്. അധ്യാപകരുടെയും .
പല നിറ ചേരുവകള്‍.ഒരേ വലുപ്പമുള്ള പേപ്പറില്‍ .

ചില രൂപങ്ങള്‍ക്ക് മൂക്കില്ല
ചിലവയുടെ ചുണ്ടിലെ കളര്‍ ഒളിച്ചു തുടങ്ങി. എങ്കിലും ചന്തം
അപ്പോള്‍ ഒരു കാര്യം മനസ്സിലായി ക്ലാസിനും ഒരു ആകാശമുണ്ട്.
അവിടം കൂടി ഉപയോഗിക്കാനാകും.
മച്ചുകളില്‍ ഹാങ്ങറുകള്‍ ഫിറ്റ് ചെയ്‌താല്‍ മതി. അല്ലെങ്കില്‍ സ്റ്റിക്കര്‍ ആയാലും മതി .ക്ലാസില്‍ പൊടി പടലങ്ങള്‍ ഇല്ലാത്തതിനാല്‍ നിറം മങ്ങില്ല.കുട്ടികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്ത വിധമാണ് ഇവ ഞാത്തി ഇട്ടിട്ടുള്ളത്.

കലാ പഠനം മാത്രമല്ല മറ്റു വിഷയങ്ങളുടെ പഠനത്തിനും ഇവ ഉപയോഗിക്കാമല്ലോ
അപ്പോഴാണ് മറ്റൊന്ന് ശ്രദ്ധയില്‍ പെട്ടത്അതാ ആരോ ചുവടു വച്ച് മുകളിലേക്ക്കയറുന്ന പോലെകതകു പാളിയില്‍ പാദ മുദ്രകള്‍ . ഞാന്‍ സൂക്ഷിച്ചുനോക്കി.എണ്ണം പഠിപ്പിക്കാനുള്ള വിദ്യതന്നെ.ആകര്‍ഷകമായ പഠനോപകരണം. കട്ടൌട്ടുകള്‍ക്കും പല നിറം .
ചില കാല്‍പാടുകളില്‍ അക്കങ്ങള്‍ ഇല്ല.അത് കുട്ടികള്‍കണ്ടെത്തണം.ഇതു പാറ്റെന്‍ പഠിപ്പിക്കാനും കൊള്ളാമല്ലോഎന്നു ഞാന്‍ ഓര്‍ത്തു.ക്യാമറ അതെല്ലാം ഒപ്പിയെടുത്തു.
ഓരോ ചുവടു വെക്കുമ്പോഴും ക്യാമറ ഒട്ടേറെ തവണ കണ്ണ്ചിമ്മുന്നുണ്ടായിരുന്നു.
ഓരോ ക്ലാസും അത്ഭുതം ഉളവാക്കി.
വിടര്‍ന്ന കണ്ണുകളോടെ ഞങ്ങള്‍ നീങ്ങി .
അന്വേഷണ കുതുകികളായ അധ്യാപകരുടെ കണ്ടെത്തലുകള്‍സമാഹരിച്ചു റിസോഴ്സ് ബുക്കാക്കി സ്കൂളുകള്‍ക്ക് നല്‍കുന്ന ഏജന്‍സികള്‍ ഉണ്ട്.

ഈ കോര്‍ണര്‍ നോക്കൂ.
ഇത്തരം മൂലകള്‍ ക്ലാസുകളില്‍ കാണാം.
അത് പിന്നീട് പങ്കു വെക്കാം
No comments:
Post a Comment