Monday, February 28, 2011

ക്ലാസില്‍ സാമൂഹിക ശാസ്ത്രാന്തരീക്ഷം

നമ്മള്‍ക്കിപ്പോഴും ഒരു വിഷയത്തിനു ഒരു പാഠപുസ്തകം എന്ന സങ്കല്പത്തില്‍ നിന്നും പൂര്‍ണമായിമാറാനായോ? പുസ്തകത്തില്‍ ഉള്ളത് മാത്രം പഠിപ്പിക്കുന്ന അധ്യാപകര്‍.(വിശദീകരിക്കാന്‍ഗൈഡുകള്‍) ..
ഒരു വിഷയത്തിനു ഒന്നിലധികം പുസ്തകങ്ങളില്‍ നിന്നും പഠിക്കുന്ന കുട്ടികളെ ഞങ്ങള്‍കണ്ടു.പഠിക്കാനുള്ള കാര്യം പല പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കും.വര്‍ക്ക് ഷീറ്റുകളും ഉണ്ട്. കണ്ടെത്തലുകള്‍ പല രീതിയില്‍ അവതരിപ്പിക്കും.
ഗ്രീസിനെ കുറിച്ചുള്ള സാമൂഹക ശാസ്ത്രം പഠനം.
കുട്ടികള്‍ ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചു.
അവര്‍ അക്കാലത്തെ ലിപികളുടെ മാതൃക കളിമണ്ണില്‍ എഴുതി.കോഡു ഭാഷയിലുള്ള അത് വായിക്കാന്‍അവര്‍ തന്നെ ചില സൂചനകളും നല്‍കി.
ചരിത്ര പഠ
നത്ത്തില്‍ പുരാ ലിഖിതങ്ങള്‍ വായിക്കുന്നതിനുള്ള, അന്വേഷകരായി മാരുന്നതിനുല്‍പരിശീലനം കൂടിയായി.കളിമണ്‍ പാത്രങ്ങള്‍ അവര്‍ നിര്‍മിച്ചപ്പോള്‍ സാമൂഹിക ശാസ്ത്രത്തെപ്രവര്‍ത്തി പരിചയ പാഠം കൂടിയാക്കി.നോക്കൂ ഞങ്ങളോട് അവ വിശദീകരിക്കുകയാണ് ആ കുട്ടി.അല്ല ഞങ്ങളെ ഒരു ചരിത്ര ക്ലാസ് പഠിപ്പിക്കുകയാണ്.ആ കുട്ടിയടെ വിശദീകരണങ്ങളില്‍ പഠനത്തിന്റെ ആഴം.മുന്‍ കൂടി തീരുമാനിച്ച ഒരു കുട്ടിയല്ല അത് അപ്പോള്‍ ഞങ്ങള്‍ ഒരാളോട് ആവശ്യപ്പെടുകയായിരുന്നു.ആ സന്നദ്ധതയും ഒരു തെളിവാണല്ലോ. ശേഖരിച്ചു കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍ ചെറു കുറിപ്പുകലാക്കി പ്രദര്‍ശിപ്പിക്കും.
ക്ലാസില്‍ സാമൂഹിക ശാസ്ത്ര പഠനാന്തരീക്ഷം
എല്ലാ ക്ലാസിലും ഇഷ്ടം പോലെ പ്രദര്‍ശന ബോര്‍ഡുകള്‍. അധ്യാപകര്‍ ശേഖരിച്ചതും അതില്‍ഉണ്ടാവും .കുട്ടികളുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കും.അവര്‍ ചെയ്തു പഠിക്കുന്നു.
മറ്റുള്ളവരുടെ കണ്ടെത്തലുകള്‍ സ്വന്തം പാഠം ആക്കുന്നു.
ഡിസ്പ്ലേ തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ തന്നെ നല്ല പഠനാനുഭവം.
പഠിച്ചതില്‍ ഏതാണ് മുഖ്യം.അതിലെ ഏതു ആശയം എങ്ങനെ പ്രതിഫലിപ്പിക്കണം .കൂട്ടായആലോചന വീണ്ടും പരസ്പര പഠനം ഉറപ്പാക്കും
ക്ലാസിനു പുറത്തുള്ള എല്ലാ ഭിത്തികളും ഇതുപോലെ തന്നെ. ..
ഗ്ലോബും അറ്റ്‌ലസും മറ്റു പ്രമാണ സാമഗ്രികളും ഒക്കെ യൂനിറ്റ് പഠിക്കുന്ന കാലയളവില്‍ റെഡിറെഫറന്‍സായി ക്ലാസില്‍ ഉണ്ടാകും.ലൈബ്രറിയിലും (അതും ക്ലാസില്‍ തന്നെ ) പുസ്തകങ്ങള്‍തെരഞ്ഞെടുത്തു വെച്ചിട്ടുണ്ടാകും.
ഞാന്‍ അവിടുത്തെ ഓരോ ക്ലാസും കാണുമ്പോള്‍ അത് കേരളത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താംഎന്ന് ആലോചിക്കുകയായിരുന്നു.
ഓരോ വിഷയവും ഓരോ ഇനവും ഒപ്പിയെടുക്കാന്‍ കൂടുതല്‍ ശ്രദ്ധിച്ചു.
ഇവിടെയും ഇതൊക്കെ സാധ്യമാണ്.മേളകളില്‍ മാത്രം പ്രദര്‍ശനം എന്ന ചിന്ത മാറണം.
ഓരോ യൂണിറ്റും എങ്ങനെ കൂടുതല്‍ വൈവിധ്യമുള്ള അനുഭവ പാ0ങ്ങളാക്കാം എന്ന് ആലോചിക്കാം.
അതിനുള്ള ചില ആശയങ്ങള്‍ ..കൂടുതല്‍ വികസിപ്പിക്കുമല്ലോ.
കേരളീയവത്കരിക്കണം നടക്കണം
( ബ്ലോഗ്‌ നല്‍കുന്ന പിന്തുണ കൂടുതല്‍ പേരില്‍ എത്തണം. ഒന്നോ രണ്ടോ ഇടത്ത് മാത്രമല്ലല്ലോനമ്മുടെ കുട്ടികള്‍ )
ഏതു ക്ലാസിലും ഇങ്ങനെ പറ്റില്ലേ ?
മറ്റു വിഷയങ്ങളുടെ കാര്യമോ എന്നാവും ആലോചിക്കുന്നത്

Saturday, February 26, 2011

ആദ്യ ദിനം തന്നെ വരവേറ്റത് മികവുത്സവത്ത്തോടെ

കഴിഞ്ഞ ഫെബ്രുവരി ഇരുപത്തഞ്ചിനാണ് ചെന്നൈനിന്നും ഞങ്ങള്‍ മാഞ്ചസ്ടരിലേക്ക് യാത്രയായത്.
നാല് ഡിഗ്രി തണുപ്പില്‍ അവിടെ ഇറങ്ങുമ്പോള്‍ബസ് കാത്തു കിടപ്പുണ്ടായിരുന്നു.എല്ലാവരുംബെല്‍ട്ട്‌ മുറുക്കണം.ഇത് ഇവിടുത്തെ നിയമം. നിയമംപാലിക്കാന്‍ എല്ലാവരും ബാധ്യസ്തര്‍.ഒരാള്‍ വന്നു ചെക്ക് ചെയ്തു.ബസിനുള്ളില്‍ തണുപ്പില്ല.എയര്‍കണ്ടീഷന്‍ ചെയ്തതാണ് വാഹനങ്ങളെല്ലാം.
ഇപ്പോള്‍ രാത്രി എട്ടു മണി.ഞാന്‍ വാച്ചില്‍ നോക്കി അത് പൊട്ടത്തരം കാണിച്ചു.രാത്രി ഒന്നര. ഭൂതകാലത്തിലേക്ക് വന്ന പോലെ.പണ്ട് പഠിച്ച ഗ്രീനിച് രേഖയുടെ കളി.
മൊബൈല്‍ ഇവിടെ വര്‍ക്ക് ചെയ്യുമോ.രണ്ടു സിം ഉള്ള അവയവം.ബി എസ എന്‍ എല്‍ ഹാജര്‍ വിളികേട്ടില്ല.ഐഡിയ വോഡ ഫോണുമായി ചേര്‍ന്ന് തെളിഞ്ഞു വന്നു കലമ്പി.
ഹോട്ടലില്‍ പാസ് പോര്‍ട്ട്‌ ഒക്കെ നോക്കി ആള് മാറിയിട്ടില്ല എന്നുരപ്പാക്കിയിട്ടാണ് കിടപ്പാടംതന്നത്..വിശാലമായ മുറി.ഡബിള്‍ ബെഡ്.തണുപ്പിനെ അടിച്ചു തൂത്തുവാരി ആവിയാക്കുന്നസംവിധാനങ്ങള്‍.
അത്താഴം കഴിഞ്ഞപ്പോള്‍ ഒരു ആഗ്രഹം. .ഒരു മെസേജ് അയച്ചു നോക്കിയാലോ
അയച്ചു. പ്രതികരണം ഉണ്ടായില്ല.അപ്പോഴാരാണ്‌ ഇന്ത്യയില്‍ പ്രതികരിക്കുക.അവിടെ സമയം മൂന്നുമണി കഴിഞ്ഞിട്ടുണ്ടാവും ഫോണിന്റെ പാതിരാ കൊലപാതകം .
മുറിയില്‍ നോ സ്മോക്കിംഗ് പോളിസി നടപ്പാക്കിയിട്ടുണ്ട്. വലിയന്‍മാര്‍ കുടുങ്ങും.ഇരുനൂറു പൌണ്ട്ആണ് പിഴ.എന്ന് വെച്ചാല്‍ ഒരു പൌണ്ടിന് എഴുപതു രൂപ വെച്ച് കൂട്ടി നോക്കിക്കോ.
വലിക്കണം എന്നുള്ളവര്‍ക്ക് പുറത്തെവിടെയോ സൗകര്യം ഉണ്ടെന്നു.!
(തണുപ്പുള്ള പുറം
പ്രദേശത്താണോ കൊണ്ടിട്ടു ചൂടാക്കുക.)
നൂറ്റമ്പതു ഡീലക്സ് ബെഡ് റൂമുകള്‍ ഉള്ള ഇവിടെ കുറെ വലിയന്മാര്‍ മാത്രം സഹകരിച്ചാല്‍ മതി ഹോട്ടല്‍ലാഭത്തില്‍ ഓടും.
ഒരു ഷര്‍ട്ട് കഴുകുന്നതിന്‌ നാലര പൌണ്ട്.ജീന്‍സിന് ഒമ്പതര..ശരീരത്തില്‍ പൊതിഞ്ഞ എല്ലാം കൂടികഴുകി എടുക്കാന്‍ ആയിരക്കണക്കിന് രൂപ.
സ്വയം കഴുകാന്‍ പാടില്ല.ബാത്ത് റൂം ഡിസൈന്‍ ചെയ്തത് അത് കൂടി കണ്ടിട്ടാണ്.കൊടും തണുപ്പില്‍ഉണങ്ങികിട്ടുകയുമില്ലല്ലോ.
അമ്മചൂടുള്ള വിരിക്കുള്ളിലേക്ക് കയറി.
അടുത്ത ദിവസം എന്തെല്ലാം അനുഭവങ്ങള്‍ ആയിരിക്കും എന്ന് ഓര്‍ത്തുകൊണ്ട്‌ എങ്ങനെയാ നാട്ടില്‍ ഉറക്ക ചടങ്ങുകള്‍.ആര്‍ക്കറിയാം ഞാന്‍ ഒരു ഇന്ത്യന്‍ ഉറക്കം തന്നെ ഓപ്റ്റ് ചെയ്തു.

അതിരാവിലെ പുറത്തേക്ക് ജനാല വിരി മാറ്റി നോക്കി
വെളുത്ത ഭൂതങ്ങള്‍
അതി ശൈത്യം പുതപ്പിച്ചു കിടത്തിയ പുല്‍മേട്‌ തെളിഞ്ഞു വന്നു.പുരത്തേക്കിറങ്ങാന്‍ കൊതിയായി
തണുപ്പില്‍ ഒന്ന് മുങ്ങി വിറയ്ക്കണം.
അപ്പോള്‍ കൂട്ടുകാരും കൂടി
മുരളി,അജയന്‍,ഹാരിസന്‍,ഇന്ദിര,അജയകുമാര്‍ എന്നിങ്ങനെ പേരുകളുള്ള അഞ്ചു മലയാളി സത്വങ്ങള്‍ആപാദ ചൂഡം കമ്പിളിയില്‍ പൊതിഞ്ഞു.വന്നു. ഐസാകുമോ എന്ന് പേടിച്ചാണ് വേഷം..
രാവിലെ ചൂടന്‍ കുളി
പച്ചക്കറി വിഭവങ്ങള്‍ ഏറെയുള്ള ഭക്ഷണം.നല്ല തണുപ്പിനു കൂട്ട് ഒന്നാംതരം ഐസിട്ട വെള്ളംതണുപ്പുറഞ്ഞ ജ്യൂസ്.
എരിവില്ലാത്ത തീറ്റ.
പതിനൊന്നര ആയിട്ടും സൂര്യന്റെ തണുപ്പ് മാറിയിട്ടില്ല.ഒരു വെളുത്ത വട്ടം ,ചൂടിന്റെ ചൂരില്ലാത്ത്ത ഒരുസൂര്യന്‍ ആര് ഡിഗ്രി വരെ മടിച്ചു മടിച്ചു എത്തി.
അപ്പോള്‍ ടീച്ചര്‍മാര്‍ വരാന്‍ തുടങ്ങി

ഒത്തുകൂടല്‍
അവരുടെ വേഷം ഞാന്‍ വിവരിക്കുന്നില്ല.
ഓരോ നാട്ടിലും ഓരോരോ രീതി.നിറങ്ങളില്‍ മുങ്ങിയാണ് പല വേഷങ്ങളും.
അവിടുത്തെ അധ്യാപകര്‍ മികവിന്റെ പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തില്‍ ഏര്‍പ്പ്ട്ടു.
ആദ്യ ദിനം തന്നെ വരവേറ്റത് മികവുത്സവത്ത്തോടെ
.
സാമ്പിള്‍ വെടിക്കെട്ടാണിതെന്നു സ്കൂള്‍ സന്ദര്‍ശിച്ചപ്പോഴാണ് മനസ്സിലായത്‌.
ആ അനുഭവങ്ങളാണ് പള്ളികൂടം യാത്രകളില്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത്.
ആമുഖം നിര്‍ത്തുന്നു.നാളെ

Wednesday, February 23, 2011

വായനയുടെ കുടക്കീഴില്‍

ക്ലാസില്‍ കയറിയപ്പോള്‍ ഏതോ മായിക ലോകത്തെത്തിയ പ്രതീതി.
സ്കൂള്‍ സങ്കല്പത്തെ ആകെ മാറ്റി മറിച്ചു.ആദ്യം കണ്ണ് പെട്ടത് ഒരു കുടയില്‍ .
അത് ആര്‍ക്കു ചൂടാനുള്ളത്?.അടുത്ത് ചെന്നപ്പോള്‍ മനസ്സിലായി അത് വായനക്കുള്ള ഇടം .
നമ്മുടെ ക്ലാസില്‍ വായനാ മൂല ഇല്ലേ. അതുമായി മനസ്സില്‍ താരതമ്യം നടന്നു. കുട്ടികളുടെ മനസ്സില്‍ ഇടം തേടുന്ന ടീച്ചര്‍മാര്‍ കുഞ്ഞുങ്ങളെ വായനയിലേക്ക് ആനയിക്കും.

അതിന്റെ ഒത്തിരി അനുഭവങ്ങള്‍ എനിക്ക് ലഭിച്ചു.അത് ഇനി വരും ദിവസങ്ങളില്‍ പങ്കിടാം
വായന മാത്രമല്ല കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും ഉല്ലാസത്തിനും വേണ്ട എല്ലാം ക്ലാസില്‍ ഉണ്ട്.
ഇതാ ക്ലാസ് നോക്കൂ.എന്ത് തോന്നുന്നു.?

നമ്മുടെ നാട്ടിലാണെങ്കില്‍ ഉടന്‍ പത്രത്തില്‍ വാര്‍ത്തയായി
:"കളി മാത്രം പഠനം ഇല്ല."

കളിയിലൂടെ പഠിക്കാം
കളിയും പഠനമാണ്
വിശ്രമം മാനസികമായ ഒരുക്കം കൂടിയാണ്
വിശ്രമം എന്നാല്‍ വെറുതെ ഇരിക്കലല്ല. സവിശേഷമായ ശ്രമം ആകണം.
ഈ കളി ഉപകരങ്ങള്‍ പലതും മറ്റു വിഷയങ്ങളുടെ പഠനോപകരണങ്ങള്‍ കൂടിയാണ്.
ഞാന്‍ ക്ലാസില്‍ നിന്നും ഇറങ്ങുമ്പോള്‍ വീണ്ടും ആ കുട നോക്കി.അതിന്റെ മുകളില്‍ എന്നെ നോക്കി ഒരു കുസൃതി രൂപം.
എനിക്ക് എന്തോ സന്ദേശം തരുന്ന പോലെ
അതെന്തായാലും നിങ്ങള്‍ക്കും പകരുന്നു





ഓരോ ഫോട്ടോയിലും ക്ലിക്ക് ചെയ്തു വലുതാക്കി കാണൂ
സമൃദ്ധമായ ഒരു ക്ലാസ് കാഴ്ച .
അപ്പോള്‍ തെളിഞ്ഞു വരും
ചെറിയ ഷെല്‍ഫുകളും പഠനസാ മിഗ്രികളും ഒക്കെ നിറഞ്ഞ ഒരു ക്ലാസ് .

Saturday, February 19, 2011

കുട്ടി പുസ്തകങ്ങള്‍




ക്ലാസില്‍ കുട്ടികളുടെ രചനകള്‍
ലളിതം
ഒരു കവര്‍
അതില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍
ഉള്ളില്‍ അവരുടെ എഴുത്ത്
കുട്ടികളെ അന്ഗീകരിക്കുക
കവര്‍ -എങ്ങനെ?
നല്ല ചന്തം
ഇതുപോലെ നമ്മള്‍ക്കും നമ്മുടെ ക്ലാസുകളില്‍ എഴുത്തുകാരെ വളര്‍ത്താം
(FONT ILLAATHTHA ORU YANTHRAM UPAYOGICHU OOHICHU EZHUTHIYATHU.THETTUNDENKIL KSHAMIKKUKA )

Tuesday, February 15, 2011

ജീവിതവിജയത്തിനു ഉള്ള പഠനാനുഭവങ്ങള്‍

ക്ലാസില്‍ അധികാരവും ചുമതലകളും വികേന്ദ്രീകരിക്കുന്നത് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ബാലപാ0ങ്ങളാണ് .നമ്മളില്‍ പലരും പുസ്തക കേന്ദ്രിതമായ പാ0 സങ്കല്പമാണ് പുലര്‍ത്തുന്നത്.ജീവിതവിജയത്തിനു ഉള്ള പഠനാനുഭവങ്ങള്‍ സ്കൂളില്‍ നിന്നും കിട്ടണം.
ഞാന്‍ ക്ലാസിലേക്ക് കയറും മുമ്പേ എന്നെ ആകര്‍ഷിച് ഒരു കാഴ്ചയാണ് ഇന്ന് പങ്കുവെക്കുന്നത്.എല്ലാ ദിവസവും ചുമതലകള്‍ മാറ്റി എഴുതാന്‍ കഴിയുന്ന രീതിയല്‍ രൂപ കല്പന ചെയ്ത ചുമതലാ ബോര്‍ഡുകള്‍

Monday, February 14, 2011

ക്ലാസില്‍ ആശുപത്രിയും കച്ചവടകേന്ദ്രവും പിന്നെ ..


"കുട്ടികള്‍ പഠിക്കുന്നത് കേട്ട് മാത്രമല്ല ചര്‍ച്ചയിലൂടെ മാത്രവുമല്ല.വൈവിധ്യമാര്‍ന്ന അനുഭവങ്ങളെ വിശകലനം ചെയ്തും മുന്‍ അനുഭവങ്ങളുമായി ബന്ധിപ്പിച്ചും പുതിയ പ്രശ്ന സന്ദര്‍ഭങ്ങളുമായി കണ്ണി ചേര്‍ത്തും ഒക്കെയാണ്.അതിനാല്‍ ക്ലാസില്‍ വൈവിധ്യമുള്ള അനുഭവങ്ങള്‍ അനിവാര്യം
കുട്ടികള്‍ എല്ലാം ഒരു പോലെയല്ല.അവരുടെ പഠന ശൈലി വ്യത്യസ്തം.അതിനാല്‍ ഒരേ രീതി തന്നെ പിന്തുടരുന്ന അദ്ധ്യാപകന്‍ ചില കുട്ടികളെ തഴയുകയാണ്.
എല്ലാ കുട്ടികളുടെയും പഠന വേഗത സമാനമല്ല.അത് കൊണ്ട് തന്നെ ചാക്രികമായ അനുഭവങ്ങള്‍ ഒരുക്കണം"..........
ഇങ്ങനെ എത്രയോ കാര്യങ്ങള്‍ അധ്യാപക പരിശീലനത്തില്‍ നാം കേട്ട്.തലകുലുക്കി സമ്മതിച്ചു.എന്നാല്‍ ഈ വഴിക്ക് ക്ലാസുകളെ മാറ്റാന്‍ സര്‍ഗാത്മകമായി ഇടപെട്ടോ???
ബ്രിട്ടനിലെ ക്ലാസ് സങ്കല്പം നമ്മുടേതില്‍ നിന്നും ഭിന്നം.അവിടെ കുട്ടികള്‍ക്ക് എന്തെല്ലാം അനുഭവങ്ങള്‍ ഒരുക്കനമോ അതനുസരിച്ച് വഴങ്ങിക്കൊടുക്കുന്ന അധ്യാപകരും ക്ലാസ് ഇടങ്ങളും .
ഒരു മൂലയ്ക്ക് തടി കൊണ്ട് നിര്‍മിച്ച കുഞ്ഞു മുറി.അത് വാതിലുള്ളത്.തുറക്കാം അടയ്ക്കാം ചിലതിനു കര്‍ട്ടനും ഉണ്ട്.
ഇന്ന് മാര്‍കറ്റ്‌ ആണ് പഠന വിഷയമെങ്കില്‍ അത് ഒരു കച്ചവട കേന്ദ്രമാകും.ബോര്‍ഡും സാധനങ്ങളും ഒക്കെ റെഡി.വാങ്ങലും വില്‍ക്കലും സജീവം
.ഭാഷയും ഗണിതവും പരിസരപഠനവും ഒക്കെ തനിയെ വരും.
നാളെ ഒരു പക്ഷെ ഇതേ മൂല ഒരു ആശുപത്രി ആയി മാറും
അഴിച്ചു മാറ്റാവുന്ന സജ്ജീകരണം.പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.ഇതു വിഷയത്തിനും ഇത് പ്രയോജനപ്പെടുത്താം അനുഭവം തീവ്രവും താല്പര്യം നിലനിര്ത്തുന്നതുമാകും

എനിയ്ക്ക് ഇത് ഇഷപ്പെട്ടു ഞാന്‍ കൊല്ലത്തെ ശ്രീകുമാരിനോട് പറഞ്ഞു. കുണ്ടറ സ്കൂളില്‍ ഇതുപോലെ ക്ലാസുകള്‍ മാറ്റി (.അജയന്‍ മാഷ്‌ ഞങ്ങളുടെ കൂടെ ബ്രിട്ടനില്‍ വന്നിരുന്നു .അത് ആ സ്കൂളിനെ വേറിട്ട സ്കൂള്‍ ആക്കുന്നതില്‍ .
വലിയ പങ്കു വഹിച്ചു )
അധ്യാപകര്‍ പരസ്പരം സ്കൂളുകള്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്.
ഈ ആഴ്ച ബ്രിട്ടനിലെ അധ്യാപകര്‍ കൊല്ലത്ത് വരും.ബ്രിട്ടന്‍ ഇത്തരം സന്ദര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.പഠിക്കണം.അതിനുള്ള സന്ദര്‍ശനവും പരിശീലനം തന്നെ
എല്ലാവര്ക്കും എല്ലാ സ്കൂളും സന്ദര്‍ശിക്കാന്‍ കഴിയില്ല
അപ്പോള്‍ ഇങ്ങനെയുള്ള ബ്ലോഗ്‌ സന്ദര്‍ശനങ്ങള്‍ ആക്കാം.ഈ കാഴ്ചകള്‍ സ്കൂളുകളില്‍ ചര്‍ച്ച ചെയ്യണം.സാധ്യതകള്‍ പ്രായോഗികമാക്കണം

Sunday, February 13, 2011

ക്ലാസിനും ആകാശം



ഒരു ക്ലാസില്‍ ചെന്നപ്പോള്‍ അതിശയിച്ചു പോയി .തുണി ഉണക്കാന്‍ ഇട്ടിരിക്കുന്നപോലെ ചിത്രങ്ങള്‍
ഒന്നൊന്നായി തൂക്കിയിട്ടിരിക്കുന്നു.ഇതു ക്ലാസ് അലങ്കരിച്ചതല്ല
കുട്ടികളുടെ കലാവിരുത്. അധ്യാപകരുടെയും .
പല നിറ ചേരുവകള്‍.ഒരേ വലുപ്പമുള്ള പേപ്പറില്‍ .
ചില രൂപങ്ങള്‍ക്ക്‌ മൂക്കില്ല
ചിലവയുടെ ചുണ്ടിലെ കളര്‍ ഒളിച്ചു തുടങ്ങി. എങ്കിലും ചന്തം

അപ്പോള്‍ ഒരു കാര്യം മനസ്സിലായി ക്ലാസിനും ഒരു ആകാശമുണ്ട്.
അവിടം കൂടി ഉപയോഗിക്കാനാകും.
മച്ചുകളില്‍ ഹാങ്ങറുകള്‍ ഫിറ്റ്‌ ചെയ്‌താല്‍ മതി. അല്ലെങ്കില്‍ സ്റ്റിക്കര്‍ ആയാലും മതി .ക്ലാസില്‍ പൊടി പടലങ്ങള്‍ ഇല്ലാത്തതിനാല്‍ നിറം മങ്ങില്ല.കുട്ടികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്ത വിധമാണ് ഇവ ഞാത്തി ഇട്ടിട്ടുള്ളത്.
കലാ പഠനം മാത്രമല്ല മറ്റു വിഷയങ്ങളുടെ പഠനത്തിനും ഇവ ഉപയോഗിക്കാമല്ലോ

അപ്പോഴാണ്‌ മറ്റൊന്ന് ശ്രദ്ധയില്‍ പെട്ടത്അതാ ആരോ ചുവടു വച്ച് മുകളിലേക്ക്കയറുന്ന പോലെകതകു പാളിയില്‍ പാദ മുദ്രകള്‍ . ഞാന്‍ സൂക്ഷിച്ചുനോക്കി.എണ്ണം പഠിപ്പിക്കാനുള്ള വിദ്യതന്നെ.ആകര്‍ഷകമായ പഠനോപകരണം. കട്ടൌട്ടുകള്‍ക്കും പല നിറം .
ചില
കാല്‍പാടുകളില്‍ അക്കങ്ങള്‍ ഇല്ല.അത് കുട്ടികള്‍കണ്ടെത്തണം.ഇതു പാറ്റെന്‍ പഠിപ്പിക്കാനും കൊള്ളാമല്ലോഎന്നു ഞാന്‍ ഓര്‍ത്തു.ക്യാമറ അതെല്ലാം ഒപ്പിയെടുത്തു.
ഓരോ ചുവടു വെക്കുമ്പോഴും ക്യാമറ ഒട്ടേറെ തവണ കണ്ണ്ചിമ്മുന്നുണ്ടായിരുന്നു.
ഓരോ ക്ലാസും അത്ഭുതം ഉളവാക്കി.
വിടര്‍ന്ന
കണ്ണുകളോടെ ഞങ്ങള്‍ നീങ്ങി .
അന്വേഷണ കുതുകികളായ അധ്യാപകരുടെ കണ്ടെത്തലുകള്‍സമാഹരിച്ചു റിസോഴ്സ് ബുക്കാക്കി സ്കൂളുകള്‍ക്ക് നല്‍കുന്ന ഏജന്‍സികള്‍ ഉണ്ട്.
അത് വാങ്ങാനുംപ്രയോജനപ്പെട്ത്താനും അധ്യാപകര്‍ തല്പരരാന്.സ്വയംഎല്ലാ വര്‍ഷവും പുതുക്കുന്ന സമീപനം കൂടുതല്‍ മികവുള്ളഅദ്ധ്യാപനത്തിനുള്ള സന്നദ്ധത.അത് അനുഭവിക്കാന്‍കഴിഞ്ഞു.
ഈ കോര്‍ണര്‍ നോക്കൂ.
ഇത്തരം മൂലകള്‍ ക്ലാസുകളില്‍ കാണാം.
അത് പിന്നീട് പങ്കു വെക്കാം

Saturday, February 12, 2011

ജന്മമാസം വന്നു ചേരുമ്പോള്‍

ഇത് നോക്കൂ
ജന്മമാസം മനോഹരമായിക്ലാസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഓരോ കുട്ടിയുടെയും പിറന്നാള്‍.
ക്ലാസില്‍ കാലം പഠിക്കുകയും ആകാം.

ആഘോഷിക്കയും ആകാം.
മാസങ്ങളുടെ ക്രമം കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിച്ചു അവതരിപ്പിക്കുന്നു-.സ്വാഭാവികതയോടെ.
ഓരോ കുഞ്ഞിന്‍റെയും പിറന്നാള്‍ ദിനവും കുറിച്ചിരിക്കുന്നു.

അതിനാല്‍ ദിവസങ്ങളുടെ കണക്കും കയറി വരും.
ചുവടെ നല്ലൊരു പൂന്തോട്ടം
അതിലെ പൂവും ഇലയും നല്‍കുന്ന ജീവസുറ്റ അന്തരീക്ഷത്തിലാണ് പ്രാണിയുടെ പുറം കുപ്പായത്തിലെ ബിന്ദുക്കളുടെ കണക്കു ഒരു പ്രശ്നമായി അവതരിപ്പിക്കുക.കാര്‍ഡുകള്‍ ഏതു ജീവിക്ക് ചേരും?
അത് കണ്ടെത്തണം സര്‍ഗാത്മകമായി ഇത് അവതരിപ്പിക്കാം.
പഠനോപകരണം കുട്ടികളുടെ കാഴ്ചയില്‍ എങ്ങനെ ആസ്വാദ്യാനുഭവം ആക്കാം എന്നുള്ള ആലോചനയും ഇതില്‍ ഇല്ലേ?
ഇവിടെ കലാസ്വാദന പാഠങ്ങളായി ഗണിതം മാറുന്നത് കാണുന്നു, ഇപ്രകാരമുള്ള ഡിസൈനിംഗ് ഒരു ക്ലാസിനെ ,മനസുകളെ ചൈതന്യമുള്ളതാക്കും
ഇത്തരം കൊച്ചു കാര്യങ്ങള്‍ ലോകത്തെവിടെയും ആകാം നമ്മള്‍ക്കും


Sunday, February 6, 2011

ഗണിതം നിറയുന്ന ക്ലാസുകള്‍


പാറ്റെന്‍ പഠിപ്പിക്കുന്ന ഒരു ക്ലാസ് ലോകത്തെ വ്യത്യസ്ത രീതിയില്‍ ഗണിതകണ്ണിലൂടെ കാണാനും ബന്ധങ്ങള്‍ കണ്ടെത്താനും കൂടിയാണെന്ന് അധ്യാപികയ്ക്ക് അറിയാം .അതിനാല്‍ ഒത്തിരി സാധ്യതകള്‍ കുട്ടികളുടെ മുന്നില്‍ എത്തിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു .കുട്ടികളും ഇതു പോലെ അന്വേഷിച്ചു കണ്ടെത്തിയ നിരവധി ഉത്പന്നങ്ങള്‍ കാണുവാന്‍ കഴിഞ്ഞു.
അത് ആകര്‍ഷകമായി ഡിസ്പ്ലേ ചെയ്യാനുള്ള താല്‍പര്യവും നാം മാനിക്കും. ഒന്നും നിസ്സാരമല്ല എന്ന സമീപനം അനുകരണീയം.
ചിത്രം നോക്കൂ കമ്പ് പസില്‍ .
ഒരു കമ്പ് പല കഷണങ്ങളാക്കി .ചരിസും വലുപ്പവും പൊരുത്തപ്പെടുത്തി പൂര്‍ണ രൂപത്തില്‍ ആക്കണം .
തീരെ ചിലവില്ല.എങ്കിലും സാധ്യത വിലയേറിയത് ,ആര്‍ക്കും പഠനോപകരണം കണ്ടെത്താന്‍ പ്രേരകം
പാവകളും ഇപ്പോള്‍ കണക്കു പഠിപ്പിക്കാന്‍ ഉള്ളതായ് മാറി