Tuesday, April 12, 2011

ക്ലാസ് സങ്കല്‍പം മാറ്റി മറിച്ചു.

ഹോ! അത്ഭുതത്തോടെ മാത്രമേ ക്ലാസ് അനുഭവം പങ്കിടാനാകൂ.
ബ്രോഡ് ഫീല്‍ഡ് സ്കൂളില്‍ ചെന്ന് കയറിയപ്പോള്‍ ഏതോ സൂപ്പര്‍ മാര്‍കറ്റില്‍ പ്രവേശിച്ചത്‌ പോലെ. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല.
പലവിധ പഠനോപകരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.അനാവശ്യമായി ഒന്നുമില്ല.
ആകര്‍ഷകം.ഏതു വിഷയവുമായും ബന്ധപ്പെട്ട എന്തും ഇവിടെ ഉണ്ട്.
കുട്ടികള്‍ അനുദിനം പഠിക്കുന്നതിന്റെ നിരവധി തെളിവുകളും.
ഇവിടെ കുട്ടികള്‍ എങ്ങനെ പഠിക്കും.എവിടെ ഇരിക്കും.?നമ്മുടെ ക്ലാസ് പോലെ ഫിക്സ് ചെയ്ത സീറ്റുകളും ഒന്നും ഇല്ല.സൌകര്യത്തിനു അനുസരിച്ച് ക്ലാസ് രൂപം മാറും.തറയില്‍ ഇരിക്കാന്‍ തയ്യാര്‍.കസേരയും കൊണ്ട് ഇഷ്ടാനുസരണം നീങ്ങുന്ന കുട്ടികള്‍.ഒഴുകി നടക്കുന്ന അധ്യാപിക...ക്ലാസ് വലിയത്.സ്ഥലം ഏറെ.ക്ലാസ് ചുമരുകള്‍ വെറുതെ വെള്ള അടിചിടാന്‍ ഉള്ളതല്ലെന്നു സ്കൂളും എന്നോട് പറഞ്ഞു.


ഹോളി റോസറി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം.

3 comments:

  1. ഫീസെത്രയാണാവോ?
    എല്ലാവര്‍ക്കും ചേര്‍ന്നു പഠിക്കാനാവുമോ?

    ReplyDelete
  2. അവിടെ പ്രൈമറി വിദ്യാഭ്യാസം ഫ്രീ എന്നാണു കിട്ടിയ വിവരം..എന്നാല്‍ ചില ചിലവുകള്‍ ഒക്കെ വഹിക്കേണ്ടി വരും. ലോക്കല്‍ അതോറിറ്റി സ്കൂളുകള്‍ക്ക് ഫണ്ട് കൊടുക്കും.പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സ്കൂളുകളുടെ മേല്‍ വലിയ നിയന്ത്രണം ഉണ്ട്.

    ReplyDelete