"സ്കൂളില്‍ കൃഷിയോ ?.പയറും വേണ്ടെം ഒക്കെ പ്ലാസ്ടിക് കൂടില്‍ മുളപ്പിച്ചു പിള്ളേരിപ്പോള്‍ കൃഷി പഠിക്കുകയാ.
പൊതു വിദ്യാലയങ്ങളെ നശിപ്പിക്കും ഈ പരിപാടി"
കുറെ വര്ഷം മുമ്പ് കേരളത്തില്‍ കേട്ട വിമര്‍ശനം ആണ്.വിമര്‍ശകര്‍ പ്രതിരോധക്കാരും ഒരു വിഭാഗം അധ്യാപകരും.
ഇതാ ഈ ചിത്രം നോക്കുക .ബ്രിട്ടനിലെ സ്കൂളില്‍ നിന്നും പകര്‍ത്തിയത്
അവിടെ പഠനത്തിന്റെ ഭാഗമായി നടീലും മുളപ്പിക്കലും നിരീക്ഷണവും ഒക്കെ ഉണ്ട്
പ്രത്യേകം അതിനായി കൃഷിയിടം ഒരുക്കിയിരിക്കുന്നു.
പഠനം അനുഭാവാധിഷ്ടിതം ആകണം
അതിനു എത്രത്തോളം പോകാമോ അത്രയും പോകണം.
പ്രായോഗികമാകുകയും വേണം.
(ഇത് പറയുമ്പോള്‍ പഠനവുമായി ബന്ധിപ്പിക്കാതെ തരിശിടങ്ങള്‍ ഏറ്റെടുത്തു കൃഷി(കൃഷിപ്പണി ചെയ്യുന്ന ) ചെയ്യുന്ന സ്കൂളുകാരെ ഓര്‍മിപ്പിക്കട്ടെ അതല്ല ഉദ്ദേശിക്കുന്നത്..
പാ0പുസ്തകത്തിലെ പാഠങ്ങള്‍ ഏറ്റവും നന്നായി പഠിക്കാന്‍ ഒരുക്കുന്ന കൃഷിയുടെ സസ്യശാസ്ത്രപരമായ പഠനാനുഭവത്തെ ആണേ )
No comments:
Post a Comment