Saturday, March 5, 2011

ക്ലാസില്‍ കുട്ടികളെ എങ്ങനെ ഇരുത്തണം?




ഇത് വലിയ ഒരു കാര്യമാണോ എന്ന് ചോദിച്ചാല്‍ അതെ എന്ന് തന്നെ ഉത്തരം
ബ്രിട്ടനില്‍ കുട്ടികളെ നിരനിരയായിട്ട ബഞ്ചുകളില്‍ അല്ല ഇരുത്തുക.
പലതരം പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങും വിധം എങ്ങനെ സീറ്റുകള്‍ എന്ന. ആലോചനയാണ് അവരുടെ ക്ലാസുകളെ മാറ്റിയത്
.മുപ്പതിനോട് അടുത്ത് കുട്ടികള്‍ ഉണ്ടാകും
ക്ലാസില്‍ മനോഹരമായ വിരിപ്പിണ്ടാകും.
അതില്‍ അധ്യാപകരും കുട്ടികളും ഇരുന്നു ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വൃത്തി ഏറെ.
ചെറിയ ഡസ്കുകള്‍ .പലചേരുവയില്‍ അടുപ്പിച്ചിട്ടു ക്ലാസ് നയിക്കാം.ഇന്ന് കാണുന്ന ഡിസൈന്‍ ആവില്ല അതെ ക്ലാസിനു നാളെ. അല്ലെ രാവിലെ ഒരു രീതി ഒരു ക്ലാസിനിടയില്‍ തന്നെ മാറും ക്രമീകരണം.
എന്താണ് ഗുണം.
അധ്യാപികയ്ക്ക് എല്ലാവരുടെയും അടുത്ത് ചെല്ലാം.
ആരും രുപ്പില്‍ പോലും പിന്നിലാണെന്ന തോന്നല്‍ ഇല്ല
ക്ലാസ് എല്ലാ വിധ പ്രവര്ത്ത്നനങ്ങള്‍ക്കും യോജിച്ചത്
കുട്ടികളുടെ ആവിഷ്കാരങ്ങള്‍ക്കു വേദി
സഞ്ചാരം തടയുന്നില്ല
എല്ലാവര്ക്കും പരസ്പരം കാണാം.
ക്ലാസിനു നാല് ചുവരുകളെയും ഉപയോഗിക്കാന്‍ കഴിയും.
ഇതാ നോക്കൂ ഏതാനും രാജ്യങ്ങളിലെ സീറ്റ് ക്രമീകരണം
ക്ലാസിലെ കുട്ടികളുടെ ഇരുത്തം അതിന്റെ ശിശു സൌഹൃദ രീതി കൂടി വ്യക്തമാക്കും
രണ്ടംഗ സംഘങ്ങളായി പ്രവര്‍ത്തിക്കാന്‍ ഒരു മേശയും രണ്ടു കുട്ടിക്കസേരകളും മതിയാവും
അര്‍ദ്ധ വൃത്താകൃതി നല്ല ഒരു മാതൃകയാണ്
ടേബിള്‍ ആക്ടിവിറ്റി സോണുകള്‍ ആണ് മറ്റൊരു സാധ്യത.
ഒഴുകിനടക്കുന്ന അയവുള്ള സീറ്റ് ക്രമീകരണവും ആകാം
ടേബിള്‍ ഗ്രൂപ്പുകള്‍ ആലോചിക്കാം.
ജനാധിപത്യ അവബോധം പ്രതിഫലിപ്പിക്കുന്നത് ആവണം
ഒരു അധികാര കേന്ദ്രത്തിലേക്ക് എന്ന സമീപനം അല്ല
വികേന്ദ്രീകരണത്തിന്‍റെയും സഹവര്‍ത്തിത പഠനത്തിന്‍റെയും
സംസ്കാരമുള്ള ക്ലാസിനു ചേര്‍ന്നതാണ് ബ്രിടീഷ് രീതി.
എന്തായാലും ഇറ്റലിയുടെയും പോളന്ടിന്റെയും രീതി എനിക്ക് യോജിക്കാന്‍ കഴിയാത്തത്
നിങ്ങളുടെ അഭിപ്രായമോ.

9 comments:

  1. These seating arrangements are based on the guiding philosophy of education each country has accepted. The topic is interesting. I am also in the field of education. I am teaching in south Africa.

    I am interested to know what is the guiding philosophy of education of kerala/India. And how does Kerala's classroom seating look like.

    ReplyDelete
  2. ഇറ്റലിയിലെയും പോളണ്ടിലെയും ക്രമീകരണം നമ്മുടെ ക്രമീകരണം പോലെ തന്നെയല്ലേ!

    ReplyDelete
  3. വിദ്യാഭ്യാസ ദര്‍ശനം ,വിദ്യാഭ്യാസ മനശാസ്ത്രം ,സാമൂഹിക നിലപാടുകള്‍ ഇവയൊക്കെ ക്ലാസ് റൂം പഠനത്തെ സ്വാധീനിക്കും
    ബ്രിട്ടനില്‍ സങ്കലിതമായ ഒരു രീതിയാണ് കണ്ടത്.അവര്‍ പല വിചാര ധാരകളെ മിക്സ് ചെയ്യുന്നു.കരിക്കുലം ഡോക്കുമെന്റില്‍ വിദ്യാഭ്യാസ ദര്‍ശനം അവതരിപ്പിക്കുന്നില്ല.കേരളം സാമൂഹിക ഞാന നിര്‍മിതി വാദം (സോഷ്യല്‍ കന്‍സ്ട്രക്ടിവിസം) ബോധന രീതിക്ക് അവലംബമാക്കുന്നു.സാമൂഹിക മാറ്റത്തെ മുന്‍ നിറുത്തിയുള്ള വിദ്യാഭ്യാസ ദര്‍ശനം.
    ക്ലാസ് റൂമില്‍ രൂപപ്പ്ട്ടു വരേണ്ട രീതികള്‍ .അതിന്റെ പാതയിലാണ്.
    മാറ്റങ്ങള്‍ സാവധാനം സംഭവിക്കുന്നുണ്ട്.
    ഇപ്പോള്‍ പല രീതിയിലുള്ള സീറ്റിംഗ് അറെഞ്ചുമെന്റ് കാണാം
    ക്ലാസ് റൂം പണിതപ്പോള്‍ പുതിയ രീതി മനസ്സില്‍ കണ്ടിരുന്നില്ല.സ്ഥല പരിമിതി
    എങ്കിലും ഇടപെടല്‍ നടക്കുന്നു.
    എന്റെ www.വിദ്യാലയ ശാക്തീകരണം .com ബ്ലോഗില്‍ ക്ലാസ് അന്തരീക്ഷം /ക്രമീകരണം എന്നാ ശീര്‍ഷകത്തിന്‍ കീഴിലുള്ള പോസ്റ്റുകള്‍ നോക്കുക.

    ReplyDelete
  4. നമ്മുടെ ക്ലാസ്സ്മുറികളിൽ ജനാധിപത്യപരമായ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷെ ഇരിപ്പു ക്രമീകരണങ്ങളിൽ പലയിടങ്ങളിലും ഇപ്പോഴും പഴയ രീതി തന്നെയാണ് കണ്ടുവരുന്നത്. ഉയർന്ന ക്ലാസുകളിലെങ്കിലും

    ReplyDelete
  5. -ക്ളാസ് റൂം ക്രമീകര​ണത്തിന്റെ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ കണ്ടത്. മാതൃകകള്‍ തേടുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു പ്രചോദനവും വഴികാട്ടിയുമാണ്.
    -ഇവ സര്‍ക്കാര്‍ വിദ്യാലയങ്ങളാണോ? എങ്ങനെയാണ് ഇത്രയും ഫണ്ട് കണ്ടെത്തുന്നത്? കലാധരന്‍ മാഷ് ഇവ നേരില്‍ കണ്ടതായിരിക്കുമെന്നു കരുതുന്നു.എങ്കില്‍ ഉയര്‍ന്ന ക്ളാസുകളില്‍ എന്തു വ്യത്യാസമാണ് കണ്ടത്?
    -നമ്മുടെ ചില സ്കൂളുകളില്‍ ഒരു ക്ളാസെങ്കിലും ഇങ്ങനെ ആക്കാനാവില്ലേ?

    ReplyDelete
  6. ലോക്കല്‍ അതോരിറ്റി ധന സഹായം നല്‍കും

    ReplyDelete
  7. local authority kond uddeshichath manassilayilla pls onnu vishadeekarichu tharumo

    ReplyDelete
  8. A local education authority (LEA) is a local authority in England and Wales that has responsibility for education within its jurisdiction. Since the Children Act 2004 each local education authority is also a children's services authority and responsibility for both functions is held by the director of children's services

    ReplyDelete
  9. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ .ഹൈടെക് ക്ലാസ് മുറികള്‍ എന്നിവയെ കുറിച്ച് സ്വപ്നം കാണുന്ന ഈ സമയത്ത് പുത്തന്‍ ചിന്തകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇട നല്‍കിയ ഒരു പോസ്റ്റ്‌ .ക്ലാസ് മുറിയിലെ ഇരിപ്പിട ക്രമീകരണം കുട്ടികളുടെ ചിന്തയെ സ്വാധീനിക്കുന്നതില്‍ നിര്‍ണ്ണായകം .കുട്ടികളുടെ എണ്ണം ,ക്ലാസ് മുറിയുടെ വലിപ്പം .കുട്ടികലുടെ പ്രായം ഒക്കെ പരിഗണിച്ച് ജനാധിപത്യം ഉറപ്പാക്കുന്ന രീതിയില്‍ വഴക്കമുള്ള ക്രമീകരണം ആണ് നല്ലത് എന്നാണ് എന്‍റെ അനുഭവം .ഞാന്‍ എന്‍റെ ക്ലാസ്സിലെ കുട്ടികളെ ഗ്രൂപ്പുകള്‍ ആയി തിരിച്ചു ഇത്തരം ചുമതലകള്‍ നല്‍കാറുണ്ട് ,ക്ലാസ് ആകര്‍ഷകമാക്കി സജ്ജീകരിക്കല്‍ ചുമതലയുള്ളവര്‍ ഇടയ്ക്കിടെ ഡിസൈന്‍ മാറ്റി ഇടാറുണ്ട് ,അവരവരുടെ ഭാവനക്ക് അനുസരിച്ച് .ചില ക്രമീകരണം ചില പൊതു അസൌകര്യങ്ങള്‍ പരിഗണിച്ച് മാറ്റാരുണ്ട് .ബെഞ്ചും ടെസ്ക്കും ഉപയോഗിച്ചുള്ള കസര്‍ത്ത് ആണ് എന്ന് മാത്രം .ആകര്‍ഷകമായി തയ്യാറാക്കിയ ഇരിപ്പിടം ഹൈ ടെക് ക്ലാസ്സില്‍ വേണം .വേറിട്ട സാധ്യതകള്‍ക്ക് ഇടം ഉണ്ട്.കേരളത്തിലെ ക്ലാസ് മുറികള്‍ കെട്ടിലും മട്ടിലും ഗുണമേന്മയിലും മുന്നോട്ട് കുതിക്കും എന്ന് പ്രതീക്ഷിക്കാം .ഏതായലും വളരെ പ്രസക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കിയ കലാധരന്‍ മാഷ്ക്കും ബ്ലോഗിനും അഭിനന്ദനങ്ങള്‍ !

    ReplyDelete