Saturday, October 22, 2011

ടൗണ്‍ യുപി സ്കൂളിന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ അവാര്‍ഡ്

ബ്രിട്ടനില്‍ ഞങ്ങള്‍ പോയതിന്റെ തുടര്‍ച്ച -അവിടുത്തെയും കൊല്ലം ജില്ലയിലെയും സ്കൂളുകള്‍ തമ്മില്‍  സഹകരിച്ചുള്ള പ്രോജക്റ്റ് വര്‍ക്കുകള്‍
മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തത്തോടെ.വിവരങ്ങള്‍ കൈമാറല്‍ ..അതിന്റെ വ്ലയിരുത്തല്‍ നടന്നു വാര്‍ത്ത വായിക്കൂ ..

കൊല്ലം: ആഗോള വിദ്യാലയ കൂട്ടായ്മ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് കൗണ്‍സില്‍ ജില്ലയിലെ സ്കൂളുകള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ മികച്ച പ്രോജക്ടിനുള്ള അവാര്‍ഡ് ഗവണ്‍മെന്റ് ടൗണ്‍ യുപി സ്കൂള്‍ ഏറ്റുവാങ്ങി. 
ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്കൂളിനുവേണ്ടി പ്രഥമാധ്യാപകന്‍ എസ് അജയകുമാര്‍ , കൊല്ലം ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ ജെ ഹാരിസണ്‍ എന്നിവര്‍ തമിഴ്നാട് എലിമെന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ എം ശങ്കറില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
എസ്എസ്എയുമായി സഹകരിച്ച് ജില്ലയിലെ 12 സ്കൂളുകള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊല്ലം, കുണ്ടറ ബിആര്‍സികളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചു. 
തെരഞ്ഞെടുത്ത സംഘത്തിനൊപ്പം കൊല്ലം ക്ലസ്റ്ററിലെ ടൗണ്‍ യുപി സ്കൂളില്‍നിന്ന് പ്രഥമാധ്യാപകന്‍ എസ് അജയകുമാറും അധ്യാപകന്‍ ഇ ജെ ഹാരിസണും യുകെയിലെ ഓര്‍ഡം ക്ലസ്റ്ററിലെ നാല് സ്കൂളുകള്‍ സന്ദര്‍ശിച്ചു. യുകെയിലെ ഹത്വര്‍ഷേ ആര്‍ട്ട് ആന്‍ഡ് ടെക്നോളജി കോളേജ്, സെന്റ് മാര്‍ട്ടിന്‍സ് പ്രൈമറി സ്കൂള്‍ എന്നിവയുമായി സഹകരിച്ച് ഇന്റര്‍നെറ്റുവഴി ടൗണ്‍ യുപിഎസിലെ കുട്ടികളുമായി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളിലെ അധ്യാപകര്‍ തയ്യാറാക്കിയ രണ്ട് പ്രോജക്ട് ബ്രിട്ടീഷ് കൗണ്‍സില്‍ തെരഞ്ഞെടുത്തു. കുണ്ടറ കെജിവി ജിയുപിഎസ്, കുരീപ്പുഴ ജിയുപിഎസ്, പട്ടത്താനം ഗവണ്‍മെന്റ് എസ്എന്‍ഡിപി യുപിഎസ് എന്നിവയെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു.

Wednesday, October 19, 2011

ഭൂപടംഭൂപടം തൂക്കി ഇട്ടു പഠിപ്പിക്കുന്ന അധ്യാപകരോടെ അത് വിരിച്ചിട്ടു  വേണം പരിചയപ്പെടുത്താന്‍ . മേലും കീഴും അല്ല വടക്കും തെക്കുമായി അനുഭവപ്പെടാന്‍ ..
ബ്രിട്ടനിലെ ക്ലാസില്‍ നിന്നുള്ള ഫോട്ടോ

Monday, October 17, 2011

പഴങ്ങള്‍

പഴങ്ങള്‍ കണ്ടപ്പോള്‍ കൌതുകം.
അടുത്ത് ഒരു കുട്ട
അതിനു കേരളത്തിന്റെ മുഖച്ഛായ 
അടുത്ത് ചെന്ന് നോക്കി
അതൊക്കെ മെഴുകു പഴങ്ങള്‍ 
പഠനോപകരണങ്ങള്‍

Monday, October 10, 2011

സ്കൂളിന്റെ ഇടനാഴിസ്കൂളിന്റെ ഇടനാഴി എങ്ങനെയുണ്ട്?
ക്ലാസ് കതകുകള്‍ അടച്ചിട്ടിരിക്കും
അവയ്ക്ക് ഗ്ലാസ് കൊണ്ട് ഒരു നോട്ടപ്പാത .


അറിയിപ്പുകള്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു
പിന്നെ ഷോര്‍ട്ട് സര്‍ക്യൂട്ട് ടി വി 
സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ചില നടപടികള്‍ , ചിട്ടകള്‍
ഒരാള്‍ക്കും സ്കൂള്‍ അധികാരികളുടെ സമ്മതമില്ലാതെ സ്കൂളിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ ആകില്ല 

Wednesday, October 5, 2011

കുട്ടിത്തം മാത്രമല്ല കുട്ടികള്‍ക്ക് വേണ്ടിയുള്ള കരുതലുംസ്കൂളിന്റെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ആദ്യം കണ്ട ചില കാഴ്ചകള്‍ ഞാന്‍ പകര്‍ത്തി
കുട്ടിത്തം നിറഞ്ഞു നില്‍ക്കുന്നു.തുണിപ്പാവകള്‍.. എല്ലാം വെട്ടി ഒട്ടിച്ചത്.. ഒരു സ്കൂളിനു ഇങ്ങനെ തോന്നുക വലിയ കാര്യം.
കുട്ടിത്തം മാത്രമല്ല കുട്ടികള്‍ക്ക് വേണ്ടിയുള്ള     കരുതലും.
അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്കൂളുകള്‍ ഇല്ല
അത് പ്രധാനപ്പെട്ട സംഗതിയാണ്.
കുട്ടികള്‍ മൊബൈല്‍ ഫോണ്‍ സ്കൂളില്‍ കൊണ്ട് വരരുതെന്ന് നാം പറയുന്നു.ഫോണ്‍ വിളിക്കാനുള്ള    സംവിധാനം കൂടി ഒരുക്കിക്കൂടെ?
മിക്ക രക്ഷിതാക്കള്‍ക്കും ഫോണ്‍ ഉള്ള സ്ഥിതിക്ക്  സ്കൂള്‍ ഫോണ്‍ പി ടി എ ഏര്‍പ്പെടുത്തണം ചെറിയ സ്കൂളുകളിലും.
രക്ഷിതാക്കള്‍ക്ക് ക്ലാസ് പി ടി എ അറിയിപ്പ് മെസേജ് ചെയ്യാം
ചില വിവരങ്ങള്‍ പങ്കിടാം. 
നമ്മുടെ സ്കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ .എന്നിട്ട് അത് എത്ര സ്കൂള്‍ ഫലപ്രദമായ ആശയവിനിമയത്തിനു ഉപയോഗിക്കുന്നു..?