Wednesday, August 24, 2011

കുട്ടികള്‍ക്ക് ദാഹിക്കും
കുട്ടികള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ സ്കൂളില്‍ നിന്നാണ് പഠിക്കുക

എന്റെ കുട്ടിക്കാലത്ത് വെളിക്കു വിടുമ്പോള്‍ (ഇന്റര്‍  വെല്‍ എന്നാണിപ്പോള്‍ മലയാളം  ) ഞങ്ങള്‍ പുഴയിലേക്ക് ഓടും.കക്കാട്ടരു നല്ല തണുത്ത വെള്ളം തരും .കൂട്ടമായി പുഴയില്‍ ഇറങ്ങി കൈക്കുമ്പിളില്‍ അത് മൊത്തിക്കുടിക്കും
ഇപ്പോള്‍ നദീ ജലം കുടിക്കാറില്ല. (കടവുകള്‍ കാടുപിടിചിരിക്കുന്നു നീന്തിക്കുളിയും മുങ്ങിക്കുളിയും കുളിമുറിയിലേക്ക് മാറി )
സ്കൂള്‍കിണറിന്റെ അടുത്തും തിരക്കായിരുന്നു.തൊട്ടിയില്‍ വെള്ളം വലിച്ചു കോരി പങ്കു വെച്ച് കുടിക്കല്‍ . കയറിനായുള്ള അവകാശ വാദം ...
പിന്നെ പൈപ്പ് വെള്ളം വന്നു
 ടാപ്പുകള്‍ കുറവ് ഓടി ചെല്ലുമ്പോള്‍ വെള്ളം തുള്ളി പോലും ഇല്ല. ഉണ്ടെങ്കിലോ തിക്കും തിരക്കും .പോരെങ്കില്‍
ക്ലോറിന്‍ ചുവയുള്ള ദാഹം .
കുട്ടികള്‍ വീട്ടില്‍ നിന്നും വെള്ളം കൊണ്ടു വരാന്‍ തുടങ്ങി
വാട്ടര്‍ ബോട്ടില്‍ ബാഗുകളില്‍ ഇടം പിടിച്ചു
സ്കൂളില്‍ അടുക്കള ഉണ്ടല്ലോ നല്ല ജീരക വെള്ളം കൊടുത്താല്‍ എന്താ കുഴപ്പം?
തിളപ്പിച്ച വെള്ളം കെറ്റിലില്‍ ആക്കി ഓരോ ക്ലാസിനു മുന്‍പിലും വെക്കണം.
ഇത് ഇപ്പോള്‍ പറയാന്‍ കാരണം ഈ ചിത്രങ്ങള്‍ തന്നെ .ഒള്ധാമിലെ എല്ലാ സ്കൂളുകളിലും ഇത്തരം കാഴ്ച കണ്ടു ..
തണുപ്പുള്ള നാടാണെങ്കിലും തണുത്ത വെള്ളം കുടിക്കുന്ന ജീവിതരീതി.

കുട്ടികള്‍ക്ക് വേണ്ട ദാഹജലം സ്കൂളില്‍ കരുതും
ഉച്ച ഭക്ഷണം
പ്രഭാത ഭക്ഷണം
നല്ല കുടിവെള്ളം
ലഘു  ഭക്ഷണം
ഇവ നമ്മുടെ സ്കൂളുകളിലും നടപ്പാകുമായിരിക്കും


Monday, August 22, 2011

ഭക്ഷണശാലയില്‍ പോകാംഞങ്ങള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ ടീച്ചര്‍മാര്‍ പറഞ്ഞു വരൂ നമ്മള്‍ക്ക് ഭക്ഷണശാലയില്‍ പോകാം. ഉച്ചക്കഞ്ഞി മാത്രം കൊടുക്കുന്ന അതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയ ഒരു സംസ്ഥാനത്ത് നിന്നും ചെന്നത് കൊണ്ടാവും ആദ്യം അത്ഭുതം!
ധനിക ദരിദ്ര ഭേദമില്ലാതെ എല്ലാവരും രാവിലെ സ്കൂള്‍ ഭക്ഷണം കഴിക്കുന്നു.
വലിയൊരു ഹാള്‍ .
അതില്‍ തീന്‍ മേശകള്‍ ,ഇരിപ്പിടങ്ങള്‍ ഇവ ഞങ്ങള്‍ കാണ്‍കെ രൂപപ്പെടുകയാണ്. എവിടെയോ ഒതുക്കി വെച്ചിരുന്ന അവ കുട്ടികള്‍ തന്നെ (ഓരോ ദിവസവും അതിനു ചുമതലക്കാരുണ്ട് ) വേഗം ക്രമീകരിച്ചു. പാത്രങ്ങളും സ്കൂളില്‍ ഉണ്ട്.
വെച്ചു വിളമ്പുന്നവര്‍   നല്ല പത്രാസില്‍ തന്നെ. അവരുടെ അന്തസ് മാനിക്കുന്ന വസ്ത്രം. പാചകജോലി  ചെയ്യുന്നവര്‍ക്കുള്ള പരിശീലന മോഡ്യൂള്‍ ഒരു സ്കൂളില്‍ കണ്ടു. പാചകം എങ്ങനെ എന്നല്ല അതില്‍ ,സ്കൂളില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നാണു. കൂടാതെ ശുചിത്വം ആരോഗ്യം ഭക്ഷണ  വിതരണം എന്നിവയും എങ്ങനെ എന്നും പരിശീലിപ്പിക്കും


 ആ ഹാള്‍ അര മണിക്കൂര്‍  കഴിഞ്ഞപ്പോള്‍ വേഷം മാറി
ഫര്‍ണിച്ചറുകള്‍ കുട്ടികള്‍ മാറ്റി
ഇപ്പോള്‍ കുട്ടികള്‍ അസംബ്ലിക്ക് റെഡി.
അസംബ്ലി എന്നാല്‍ വരി വരി ആയി നില്‍ക്കുക എന്നല്ല. കൂടിചേരുക എന്നുതന്നെ .  കുട്ടികള്‍ തറയില്‍ ഇരിക്കുകയായിരുന്നു.
ഭക്ഷണം വിളമ്പിയ അതെ ഹാളില്‍ തറയില്‍ ഇരിക്കുക എന്ന് പറയുമ്പോള്‍ ആ വൃത്തി ഊഹിക്കാവുന്നതേയുള്ളൂ
അധ്യാപികമാരും കുട്ടികള്‍ക്കൊപ്പം ഇരുന്നു.( യജമാന സങ്കല്പം അല്ലെന്നു.)
(അസംബ്ലി വിശേഷം ഞാന്‍ നേരത്തെ വിശദീകരിച്ചതാണ് അത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  -അറിവിന്റെ ഉത്സവമാണ് ഓരോ അസംബ്ലിയും. )


ഈ ഹാളിന്റെ മേല്‍ഭാഗം എന്റെ ശ്രദ്ധ പിടച്ചു പറ്റി


അവിടെയും പഠനോപകരണങ്ങള്‍ .മനുഷ്യന്റെ രൂപങ്ങള്‍ .അത് ഒരേ രീതിയില്‍ പേപ്പര്‍ വെട്ടിയ ശേഷം പല കുപ്പായങ്ങള്‍ ധരിപ്പിച്ചത്. വെള്ള പ്രതലത്തില്‍ കൈ കോര്‍ത്തു നില്‍ക്കുന്ന ആ ഡിസൈന്‍ എനിക്ക് ഇഷ്ടപ്പെട്ടു
അതാ മുകളില്‍ നിന്നും വലിയ കയര്‍ .ഇടയ്ക്കിടെ കെട്ടുകളും ഉണ്ട്/
സൂക്ഷിച്ചു നോക്കിയപ്പോള്‍ നാല് വശങ്ങളിലും ഒതുക്കി വെച്ചിരിക്കുന്ന കയര്‍ കണ്ടു.
അസംബ്ലി കഴിഞ്ഞപ്പോള്‍ ഞാന്‍ കയര്‍ രഹസ്യം തിരക്കി
ടീച്ചര്‍ അത് വിശദീകരിച്ചില്ല.പകരം മൂന്നു പെണ്‍കുട്ടികളെ വിളിച്ചു അതിന്റെ ഉപയോഗം കാട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഹായ്,കൊള്ളാമല്ലോ ഐഡിയ !
അത് കായിക പരിശീലനത്തിനുള്ളത്.
  കുട്ടികള്‍ കയറില്‍ തൂങ്ങി മേലേക്ക് കയറി. ഇടയ്കുള്ള കെട്ടുകള്‍ അവര്‍ക്ക് ചവിട്ടിക്കയറാന്‍. പെണ്‍ കുട്ടികള്‍ വലിഞ്ഞു കയറുകയാണ്. നാലാള്‍ പൊക്കമെത്തി അവര്‍ ഇറങ്ങാന്‍ തുടങ്ങി. ഇടയ്ക്കുവെച്ചു അത് ഊഞ്ഞാല്‍ ആക്കി ആട്ടം ആരംഭിച്ചു.
ഒരു ഹാള്‍ ,പല ഉപയോഗം.
വലിയ ഹാളുകള്‍  ഉള്ള സ്കൂളുകാര്‍ക്ക് ആലോചിക്കാം 
പ്രഭാത ഭക്ഷണം എല്ലാവര്ക്കും എന്നത് നമ്മുടെ അജണ്ട ആകണം.

Sunday, August 21, 2011

സഹകരണാത്മക പഠനം

കുട്ടികള്‍ പരസ്പരം ആശയവിനിമയം നടത്തി പഠിക്കണം
അതിനു മാന്യത ഇല്ലെന്നു കരുതുന്ന സ്കൂളുകള്‍ ഉണ്ട്
കാഴ്ചപ്പാടിന്റെ പ്രശനമാണ്
അതു മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ചിത്രങ്ങള്‍ സ്കൂള്‍ വികസന സമതിയില്‍ കാണിക്കുന്നത് നന്നായിരിക്കും
അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയുകയാനെകില്‍ ആലോചിക്കാമല്ലോ
വലിയ ഡസ്കുകള്‍ മുറിക്കുന്നത് വലിയ കുറ്റമല്ലThursday, August 4, 2011

ക്ലാസകം ചില ദൃശ്യങ്ങള്‍

ഒരു ക്ലാസിന്റെ അകം.
അത് നമ്മള്‍ക്ക് സൂക്ഷിച്ചു വീക്ഷിക്കാം
എന്തൊക്കെ ? ഒത്ത്രി എന്ന് പറഞ്ഞാല്‍ പോരാ
  • സാധനങ്ങള്‍ തരം തിരിച്ചു വെക്കാന്‍ ഡിഷുകള്‍ 
  • മച്ചില്‍ ഹോള്‍ടരുകള്‍-അതില്‍ നിന്നും ചിത്രങ്ങള്‍ തൂക്കിയിടാം.ആവശ്യം വരുമ്പോള്‍ മാത്രം കുട്ടികള്‍ മേലോട്ട് നോക്കിയാല്‍ മതി.
  • സ്റ്റിക്കര്‍ ഉള്ള കാര്‍ഡുകള്‍,ചിത്രങ്ങള്‍ രൂപങ്ങള്‍.
  • പ്രത്യേക രീതിയില്‍ രൂപകല്‍പന ചെയ്ത ഷെല്‍ഫുകള്‍ 
  • ഓരോ സാധനങ്ങള്‍ക്കും അതാതിന്റെ സ്ഥലം
  • ആവശ്യത്തിനു വെളിച്ചം ലഭിക്കാനുള്ള സംവിധാനങ്ങള്‍.
  • അഗ്നിസുരക്ഷാ ക്രമീകരണങ്ങള്‍.
  • കുട്ടികളെ മനസ്സില്‍ കണ്ടുള്ള ഇരിപ്പിടങ്ങള്‍ 
  • വൃത്തിയുള്ള തറ.