Tuesday, November 18, 2014

വിദ്യാലയം അക്കാദമിക പ്രദര്‍ശനശാല

 കേരളത്തില്‍ കുട്ടികളുടെ കലാകായികപ്രവൃത്തിപരിചയമേള നടക്കുമ്പോള്‍ ഇത്തരം പ്രദര്‍ശനവസ്തുക്കള്‍ കാണാന്‍ കഴിയും. അതാകട്ടെ വിദ്യാലയപഠനത്തിന്റെ ഭാഗമായി രൂപപ്പെട്ടവയായിരിക്കില്ല. മേളയ്ക്കുവേണ്ടി രൂപപ്പെടുത്തുന്നവയാണ്. വിദ്യാലയം എന്നും ഒരു അക്കാദമിക പ്രദര്‍ശനശാല ആകണ്ടേ? ഇവിടെ അത്തരം ദൃശ്യമാണ് കാണാന്‍ കഴിഞ്ഞത്.

Monday, May 19, 2014

ക്ലാസന്തരീക്ഷവും പ്രവര്‍ത്തനകേന്ദ്രിത വിന്യാസവും

ക്ലാസന്തരീക്ഷം, പഠനാന്തരീക്ഷം എന്നൊക്കെ നാം ചിന്തിക്കുമ്പോള്‍ ഒരു ബോര്‍ഡും കുറേ ചാര്‍ട്ടുകളും വായനാമൂലയുമൊക്കെയേ മനസിലേക്കു കടന്നു വരൂ.
എന്റെ സങ്കല്പത്തെ ഞെട്ടിച്ച കാഴ്ചയായിരുന്നു ഇത്.
ക്ലാസിലെ ചുമരുകളടക്കം എല്ലാ സ്ഥലും പഠനത്തിന്റെ വിവിധസാധ്യതകളാക്കി പരിവര്‍ത്തനം ചെയ്തിരുന്നു.
അധ്യാപികമാരാണ് അവിടെയും ക്ലാസുകള്‍ നയിക്കുന്നത്.
അവര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നു പരസഹായമില്ലാതെ.
ഇതൊക്കെ തയ്യാറാക്കി വിന്യസിക്കാന്‍ സമയം കണ്ടെത്തുന്നു.

ചെറിയ മേശകള്‍ അടുപ്പിച്ചിട്ടിരുന്നു.
ക്ലാസിന്റെ പൊതു നിറം നീലയാണ്.മറ്റു ക്ലാസുകള്‍ക്ക് വേറേ നിറം.
മേശമേല്‍ കുട്ടികളുടെ ഫയല്‍ ഡിഷ്. 
ചര്‍ച്ചകള്‍ക്കും എഴുത്തിനും സഹായകമാണ് ഈ വിന്യാസം.
അധ്യാപിക എല്ലാവരുടേയും അടുത്തു ചെല്ലും.
സിനിമ കാണാനിരിക്കുന്നതു പോലെയല്ലേ നമ്മുടെ ക്ലാസുകളിലെ ഇരിപ്പിടം?
അത് സത്യത്തില്‍ അധ്യാപകകേന്ദ്രിത വിന്യാസമാണ്.
ഇതോ പ്രവര്‍ത്തന കേന്ദ്രിത വിന്യാസവും.

Wednesday, December 25, 2013

മേശപ്പുറവും അധ്യാപനതാല്പര്യത്തിന്റെ സൂചന നല്‍കും

ഇതൊരു അധ്യാപികയുടെ മേശപ്പുറം. എന്തെല്ലാം സാധനങ്ങള്‍?
കേരളത്തില്‍ നാം കാണുന്നത് രണ്ടു ചോക്ക്, പാഠപുസ്തകം, ടീച്ചിംഗ് മാന്വല്‌.ഹാജര്‍ബുക്ക്, അധ്യാപികയുടെ പേന, കണ്ണട, മൊബൈല്‍ ഫോണ്‍,.....
മേശപ്പുറവും അധ്യാപനതാല്പര്യത്തിന്റെ സൂചന നല്‍കും. മനസിനകത്ത് വര്‍ണങ്ങളുണ്ടാകണം. അത് തനിയെ ഉണ്ടാകില്ല. വര്‍ണരഹിതമായ അധ്യാപനലോകത്ത് ദിനങ്ങള്‍ തളളി നീക്കുന്നവരേ ..സ്വയം മാറാതെ മറ്റാരും നിങ്ങളെ മാറ്റാന്‍ വരില്ല

Monday, December 23, 2013

കുട്ടിമനസിനെ തൊട്ടറിഞ്ഞ് ..

ധാരാളം കളിപ്പാട്ടങ്ങള്‍ ഉത്സവപ്പറമ്പില്‍ നാം കാണാറുണ്ട്. 
അവയെല്ലാം ചെറിയ കുട്ടികള്‍ക്ക് ഇഷ്ടവുമാണ്. 
അവ പഠനോപകരണങ്ങളാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ? 
വാഹനങ്ങളെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍, മൃഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ 
എണ്ണാനും എഴുതാനും വരയക്കാനും കഥപറയാനും ഭാവനയില്‍ സഞ്ചരിക്കാനും..
ഇതാ ഈ വിദ്യാലയത്തിലെ അധ്യാപകര്‍ കുട്ടിമനസിനെ തൊട്ടറിഞ്ഞാണ് പഠിപ്പിക്കുന്നത്. 
പ്രീ പ്രൈമറിയല്ല.പ്രൗഢമായ പ്രൈമറി ക്ലാസുകള്‍ തന്നെ.

Tuesday, December 3, 2013

ആകാശനീലിമയും വെണ്മേഘങ്ങളും ക്ലാസിലിറങ്ങി വന്നു

ദാ കണ്ടോ അധ്യയനഭാവനയുടെ ഒരു ക്ലാസുറൂം കാഴ്ച.
പഠിപ്പിക്കുന്ന തീം ഏതുമായിക്കോട്ടെ ആ അന്തരീക്ഷം ക്ലാസിലൊരുക്കിയാണ് മാഞ്ചസ്റ്ററിലെ പ്രൈമറി അധ്യാപകര്‍ കുട്ടികളുമായി സംവദിക്കുന്നത്.
ഇത്തരം പഠനോപകരണങ്ങളുടെ കലവറ ഓരോ ക്ലാസിലും സ്കൂളിലും ഉണ്ട്.
ഇവയൊന്നും ഉപയോഗിച്ചില്ലെങ്കില്‍ നാണം കെട്ട അധ്യാപകരായി അവര്‍ക്കു തോന്നും.
ഓരോ ക്ലാസും വ്യത്യസ്തമായിരുന്നു. അവിടെ.
ഓരോ അധ്യാപികയും വേറിട്ട വ്യക്തിത്വം പ്രതിഫലിപ്പിച്ചു.
കുട്ടികളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കൂടി നോക്കുക.
               ഇവിടെ ഭിത്തിയില്‍ പഞ്ചതന്ത്രം കഥ വരച്ചാല്‍ എല്ലാമായി എന്നു കരുതുന്നവരൊന്നു തിരുത്തുന്നത് നല്ലതാ. ഇല്ലേ? ചലനാത്മകവും വൈവിധ്യമുളളതും സര്‍ഗാത്മകവുമായ ക്ലാസന്തരീക്ഷം ആണോ അവ?
 കേരളത്തില്‍ ഒരു വിദ്യാലയത്തിലെ ഒരു മാഷിനോ മാഷത്തിക്കോ സാമ്പ്രദായിക ക്ലാസുറൂം സങ്കല്പത്തെ കീഴ്മേല്‍മറിക്കാനുളള തന്റേടം ഇല്ലാതെ പോയതെന്തു കൊണ്ട്? നാട്ടില്‍ ആരും ഇല്ലേ സഹായിക്കാന്‍. ആദ്യം മനസില്‍ ആകാശനീലിമയുടെ മനോഹാരിത നിറയണം. കലാവിദ്യാഭ്യാസത്തിന്റെ കളരി കൂടിയാകണം ക്ലാസുകള്‍.

Friday, November 29, 2013

ഓരോ ദിവസവും നേതൃത്വപരിശീലനം

ബ്രിട്ടനിലെ വിദ്യാലയങ്ങളുടെ ക്ലാസുമുറികള്‍ക്ക് വാതിലുണ്ട്. കതകിന്റെ പാളിയുടെ പകുതി ഗ്ലാസാണ്. അകത്ത് നടക്കുന്നതെന്താമെന്നു അറിയാന്‍ കഴിയും. എന്നെ ആകര്‍ഷിച്ചത് ആ കതകുകളില്‍ പ്രദര്‍ശിപ്പിച്ച ചുമതലാച്ചാര്‌ട്ടാണ്. അതു നിങ്ങള്‍ക്കു വായിക്കാം. വൈറ്റ് ബോര്‍ഡ് മാര്‍ക്കര്‍ കൊണ്ടെഴുതും എല്ലാ കുട്ടികള്‍ക്കും ഊഴമനുസരിച്ച് ചുമതല വരും.ചെറിയ ക്ലാസുമുതല്‍ ഈ രീതി കാണാം. ലളിതം.അനുകരണീയം

Thursday, May 16, 2013

കുട്ടികളുടെ താല്പര്യം പ്രധാനം


കുട്ടികളുടെ താല്പര്യം, പഠനശൈലി ഇവ പരിഗണിച്ചാണ് ക്ലാസുകള്‍. ഓരോ തീമും പഠിപ്പിക്കുന്നതിനാവ്ശ്യമായ വിഭവങ്ങള്‍ അധ്യാപകരുടെ ഷെല്‍ഫില്‍ ഉണ്ടാകും. അവ ഉറപ്പാക്കാന്‍ ഭരണസംവിധാനം ശ്രദ്ധിക്കും.
മാഞ്ചസ്റ്റര്‍ കാഴ്ച ഇനിയുമുണ്ട്