Sunday, February 6, 2011

ഗണിതം നിറയുന്ന ക്ലാസുകള്‍


പാറ്റെന്‍ പഠിപ്പിക്കുന്ന ഒരു ക്ലാസ് ലോകത്തെ വ്യത്യസ്ത രീതിയില്‍ ഗണിതകണ്ണിലൂടെ കാണാനും ബന്ധങ്ങള്‍ കണ്ടെത്താനും കൂടിയാണെന്ന് അധ്യാപികയ്ക്ക് അറിയാം .അതിനാല്‍ ഒത്തിരി സാധ്യതകള്‍ കുട്ടികളുടെ മുന്നില്‍ എത്തിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു .കുട്ടികളും ഇതു പോലെ അന്വേഷിച്ചു കണ്ടെത്തിയ നിരവധി ഉത്പന്നങ്ങള്‍ കാണുവാന്‍ കഴിഞ്ഞു.
അത് ആകര്‍ഷകമായി ഡിസ്പ്ലേ ചെയ്യാനുള്ള താല്‍പര്യവും നാം മാനിക്കും. ഒന്നും നിസ്സാരമല്ല എന്ന സമീപനം അനുകരണീയം.
ചിത്രം നോക്കൂ കമ്പ് പസില്‍ .
ഒരു കമ്പ് പല കഷണങ്ങളാക്കി .ചരിസും വലുപ്പവും പൊരുത്തപ്പെടുത്തി പൂര്‍ണ രൂപത്തില്‍ ആക്കണം .
തീരെ ചിലവില്ല.എങ്കിലും സാധ്യത വിലയേറിയത് ,ആര്‍ക്കും പഠനോപകരണം കണ്ടെത്താന്‍ പ്രേരകം
പാവകളും ഇപ്പോള്‍ കണക്കു പഠിപ്പിക്കാന്‍ ഉള്ളതായ് മാറി

1 comment:

  1. ഇങ്ങനെയാണ് ഗണിതം കുഞ്ഞുങ്ങള്‍ അനുഭവിച്ച് അറിയേണ്ടത് .ചിത്രങ്ങളിലൂടെയും നിര്‍മ്മാണങ്ങളിലൂടെയും കളികള്‍ .സ്പോര്‍ട്സ് എന്നിവയിലൂടെയും ക്രാഫ്റിലൂടെയും കഥകളിലൂടെയും ഒക്കെ ഗണിതം ആസ്വദിക്കണം .ജീവിത ഗണിതം .വിമര്‍ശനപരമായി ചുറ്റുപാടും ഉള്ള ജീവിത ഗണിതത്തെ നോക്കി കാണാനായി അവസരം ഒരുക്കണം .പ്രതീക്ഷയോടെയാണ് ഇപ്പോള്‍ ഗണിതപഠനത്തെ കാണാന്‍ കഴിയുന്നത്‌ .

    ReplyDelete