വാതിലുകള്‍ അത് തുറക്കാനും അടയ്കാനും ഉള്ളത് മാത്രമല്ല
അതിന്റെ ആകൃതി ഗണിതം പഠിപ്പിക്കാന്‍ ഈ അടുത്ത കാലത്ത് നാം ഉപയോഗിച്ച് തുടങ്ങി
രൂപങ്ങള്‍,ചുറ്റളവ്, കോണ്‍,വിസ്തീര്‍ണം,സമാന്തരം,ഭിന്നം,ഘനമാനം, തടിവില ,പണിക്കൂലി
ഒത്തിരി സാധ്യതകള്‍ ഉണ്ട്.
ഞാന്‍ കണ്ട ക്ലാസുകളില്‍ പലതരം ഉപയോഗം കണ്ടു
അതില്‍ പ്രധാനം കുട്ടികളുടെ ചുമതലകള്‍ പ്രിന്ന്റ്റ് ചെയ്ത പോസ്റര്‍ ആണ്
ഇത് വായിച്ചാല്‍ അറിയാം ക്ലാസ് നടത്തിപ്പില്‍ കുട്ടികളുടെ പങ്കാളിത്തവും ചുമതലയും
ഓരോ ദിവസവും ചുമതലക്കാര്‍ മാറും എന്നതിനാല്‍ എല്ലാവര്ക്കും നടത്തിപ്പ് ശേഷി കിട്ടത്തക്ക ക്രമീകരണം
കുട്ടികളെ അന്ഗീകരിക്കല്‍ കൂടിയാണിത്
അവരുടെ എല്ലാവിധ കഴിവുകളും എന്നതില്‍ നിര്വഹന്‍ ശേഷി വരുമല്ലോ
പിന്നെ അധികാര വികെന്ദ്രീകരനത്ത്തിന്റെ ഒരു നല്ല വശവും ഈ സ്കൂള്‍ എന്റെതാനെന്നുള്ള അടുപ്പം കൂട്ടലും
നമ്മുടെ നാട്ടില്‍ സ്ഥിരം മുഖങ്ങളാണ് എന്നും ഈപ്പോഴും സ്കൂള്‍,ക്ലാസ് ചുമതലകള്‍ക്കായി നിയോഗിക്കപ്പെടുന്നത്
അത് ഏകാധിപത്യ സ്വഭാവത്തില്‍ തീരുമാനിക്കുന്നതും
മനസ്സിന്റെ വാതില്‍ ഒന്ന് തുറന്നിട്ടാലോ
പുതിയ ഒരു ക്ലാസ് ജനാധിപത്യം.