ഞങ്ങള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ ടീച്ചര്‍മാര്‍ പറഞ്ഞു വരൂ നമ്മള്‍ക്ക് ഭക്ഷണശാലയില്‍ പോകാം. ഉച്ചക്കഞ്ഞി മാത്രം കൊടുക്കുന്ന അതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയ ഒരു സംസ്ഥാനത്ത് നിന്നും ചെന്നത് കൊണ്ടാവും ആദ്യം അത്ഭുതം!
ധനിക ദരിദ്ര ഭേദമില്ലാതെ എല്ലാവരും രാവിലെ സ്കൂള്‍ ഭക്ഷണം കഴിക്കുന്നു.
വലിയൊരു ഹാള്‍ .
അതില്‍ തീന്‍ മേശകള്‍ ,ഇരിപ്പിടങ്ങള്‍ ഇവ ഞങ്ങള്‍ കാണ്‍കെ രൂപപ്പെടുകയാണ്. എവിടെയോ ഒതുക്കി വെച്ചിരുന്ന അവ കുട്ടികള്‍ തന്നെ (ഓരോ ദിവസവും അതിനു ചുമതലക്കാരുണ്ട് ) വേഗം ക്രമീകരിച്ചു. പാത്രങ്ങളും സ്കൂളില്‍ ഉണ്ട്.
വെച്ചു വിളമ്പുന്നവര്‍ നല്ല പത്രാസില്‍ തന്നെ. അവരുടെ അന്തസ് മാനിക്കുന്ന വസ്ത്രം. പാചകജോലി ചെയ്യുന്നവര്‍ക്കുള്ള പരിശീലന മോഡ്യൂള്‍ ഒരു സ്കൂളില്‍ കണ്ടു. പാചകം എങ്ങനെ എന്നല്ല അതില്‍ ,സ്കൂളില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നാണു. കൂടാതെ ശുചിത്വം ആരോഗ്യം ഭക്ഷണ വിതരണം എന്നിവയും എങ്ങനെ എന്നും പരിശീലിപ്പിക്കും
ആ ഹാള്‍ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വേഷം മാറി
ഫര്‍ണിച്ചറുകള്‍ കുട്ടികള്‍ മാറ്റി
ഇപ്പോള്‍ കുട്ടികള്‍ അസംബ്ലിക്ക് റെഡി.
അസംബ്ലി എന്നാല്‍ വരി വരി ആയി നില്‍ക്കുക എന്നല്ല. കൂടിചേരുക എന്നുതന്നെ . കുട്ടികള്‍ തറയില്‍ ഇരിക്കുകയായിരുന്നു.
ഭക്ഷണം വിളമ്പിയ അതെ ഹാളില്‍ തറയില്‍ ഇരിക്കുക എന്ന് പറയുമ്പോള്‍ ആ വൃത്തി ഊഹിക്കാവുന്നതേയുള്ളൂ
അധ്യാപികമാരും കുട്ടികള്‍ക്കൊപ്പം ഇരുന്നു.( യജമാന സങ്കല്പം അല്ലെന്നു.)
(അസംബ്ലി വിശേഷം ഞാന്‍ നേരത്തെ വിശദീകരിച്ചതാണ് അത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -അറിവിന്റെ ഉത്സവമാണ് ഓരോ അസംബ്ലിയും. )
ഈ ഹാളിന്റെ മേല്‍ഭാഗം എന്റെ ശ്രദ്ധ പിടച്ചു പറ്റി
അവിടെയും പഠനോപകരണങ്ങള്‍ .മനുഷ്യന്റെ രൂപങ്ങള്‍ .അത് ഒരേ രീതിയില്‍ പേപ്പര്‍ വെട്ടിയ ശേഷം പല കുപ്പായങ്ങള്‍ ധരിപ്പിച്ചത്. വെള്ള പ്രതലത്തില്‍ കൈ കോര്‍ത്തു നില്‍ക്കുന്ന ആ ഡിസൈന്‍ എനിക്ക് ഇഷ്ടപ്പെട്ടു
അതാ മുകളില്‍ നിന്നും വലിയ കയര്‍ .ഇടയ്ക്കിടെ കെട്ടുകളും ഉണ്ട്/
സൂക്ഷിച്ചു നോക്കിയപ്പോള്‍ നാല് വശങ്ങളിലും ഒതുക്കി വെച്ചിരിക്കുന്ന കയര്‍ കണ്ടു.
അസംബ്ലി കഴിഞ്ഞപ്പോള്‍ ഞാന്‍ കയര്‍ രഹസ്യം തിരക്കി
ടീച്ചര്‍ അത് വിശദീകരിച്ചില്ല.പകരം മൂന്നു പെണ്‍കുട്ടികളെ വിളിച്ചു അതിന്റെ ഉപയോഗം കാട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഹായ്,കൊള്ളാമല്ലോ ഐഡിയ !
അത് കായിക പരിശീലനത്തിനുള്ളത്.
കുട്ടികള്‍ കയറില്‍ തൂങ്ങി മേലേക്ക് കയറി. ഇടയ്കുള്ള കെട്ടുകള്‍ അവര്‍ക്ക് ചവിട്ടിക്കയറാന്‍. പെണ്‍ കുട്ടികള്‍ വലിഞ്ഞു കയറുകയാണ്. നാലാള്‍ പൊക്കമെത്തി അവര്‍ ഇറങ്ങാന്‍ തുടങ്ങി. ഇടയ്ക്കുവെച്ചു അത് ഊഞ്ഞാല്‍ ആക്കി ആട്ടം ആരംഭിച്ചു.
ഒരു ഹാള്‍ ,പല ഉപയോഗം.
വലിയ ഹാളുകള്‍ ഉള്ള സ്കൂളുകാര്‍ക്ക് ആലോചിക്കാം
പ്രഭാത ഭക്ഷണം എല്ലാവര്ക്കും എന്നത് നമ്മുടെ അജണ്ട ആകണം.
No comments:
Post a Comment