കുട്ടികള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ സ്കൂളില്‍ നിന്നാണ് പഠിക്കുക
എന്റെ കുട്ടിക്കാലത്ത് വെളിക്കു വിടുമ്പോള്‍ (ഇന്റര്‍ വെല്‍ എന്നാണിപ്പോള്‍ മലയാളം ) ഞങ്ങള്‍ പുഴയിലേക്ക് ഓടും.കക്കാട്ടരു നല്ല തണുത്ത വെള്ളം തരും .കൂട്ടമായി പുഴയില്‍ ഇറങ്ങി കൈക്കുമ്പിളില്‍ അത് മൊത്തിക്കുടിക്കും
ഇപ്പോള്‍ നദീ ജലം കുടിക്കാറില്ല. (കടവുകള്‍ കാടുപിടിചിരിക്കുന്നു നീന്തിക്കുളിയും മുങ്ങിക്കുളിയും കുളിമുറിയിലേക്ക് മാറി )സ്കൂള്‍കിണറിന്റെ അടുത്തും തിരക്കായിരുന്നു.തൊട്ടിയില്‍ വെള്ളം വലിച്ചു കോരി പങ്കു വെച്ച് കുടിക്കല്‍ . കയറിനായുള്ള അവകാശ വാദം ...
പിന്നെ പൈപ്പ് വെള്ളം വന്നു
ടാപ്പുകള്‍ കുറവ് ഓടി ചെല്ലുമ്പോള്‍ വെള്ളം തുള്ളി പോലും ഇല്ല. ഉണ്ടെങ്കിലോ തിക്കും തിരക്കും .പോരെങ്കില്‍ ക്ലോറിന്‍ ചുവയുള്ള ദാഹം .
കുട്ടികള്‍ വീട്ടില്‍ നിന്നും വെള്ളം കൊണ്ടു വരാന്‍ തുടങ്ങി
വാട്ടര്‍ ബോട്ടില്‍ ബാഗുകളില്‍ ഇടം പിടിച്ചു
സ്കൂളില്‍ അടുക്കള ഉണ്ടല്ലോ നല്ല ജീരക വെള്ളം കൊടുത്താല്‍ എന്താ കുഴപ്പം?
തിളപ്പിച്ച വെള്ളം കെറ്റിലില്‍ ആക്കി ഓരോ ക്ലാസിനു മുന്‍പിലും വെക്കണം.
ഇത് ഇപ്പോള്‍ പറയാന്‍ കാരണം ഈ ചിത്രങ്ങള്‍ തന്നെ .ഒള്ധാമിലെ എല്ലാ സ്കൂളുകളിലും ഇത്തരം കാഴ്ച കണ്ടു ..
തണുപ്പുള്ള നാടാണെങ്കിലും തണുത്ത വെള്ളം കുടിക്കുന്ന ജീവിതരീതി.
കുട്ടികള്‍ക്ക് വേണ്ട ദാഹജലം സ്കൂളില്‍ കരുതും
ഉച്ച ഭക്ഷണം
പ്രഭാത ഭക്ഷണം
നല്ല കുടിവെള്ളം
ലഘു ഭക്ഷണം
ഇവ നമ്മുടെ സ്കൂളുകളിലും നടപ്പാകുമായിരിക്കും
നമ്മുടെ നാട്ടിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്..ഇടക്ക് കുട്ടികള്‍ ആയി "മുട്ടയും പാലും " പദ്ധതി ഒക്കെ കൊണ്ടുവന്നിരുന്നു[ ഇപ്പൊ ഉണ്ടോ എന്ന് അറിയില്ല ].drinking water provide ചെയ്യുന്ന schools ഉണ്ട്.In our school ഓരോ ബ്ലോക്കിലും water purifier വെച്ചിട്ടുണ്ട്.
ReplyDeleteഎല്ലാ സ്കൂളുകളും അങ്ങനെ ആകട്ടെ
ReplyDeleteഎല്ലാ കുട്ടികളും ഉള്ള വിഭവങ്ങള്‍ ഒരേ പോലെ പങ്കിടുക എന്ന സംസ്കാരം സ്കൂളില്‍ വരണം
ജീരക വെള്ളം കൊടുക്കുക എന്നത് പ്രയോഗികമാല്ലല്ലോ.അതിനു അടുക്കള മാത്രം പോരല്ലോ. വാട്ടര്‍ ഫില്‍റ്റര്‍ നിറച്ചു വയ്ക്കുന്ന രീതി ഞങ്ങള്‍ക്കുമുണ്ട്. കുട്ടികള്‍ കുപ്പിയുമായി വരും . ടീചെര്സ് അതില്‍ ഫില്‍റ്ററില്‍ നിന്ന് വെള്ളമെടുത്ത് കൊടുക്കും.
ReplyDeleteഞങ്ങളുടെ കലവൂർLP സ്കൂളിലും purifier ഉണ്ട്. ഓരോ കുട്ടിയും വെള്ളം കുടിക്കുന്നുണ്ടോ എന്നു check ചെയ്യാൻ water boy & water girl ഉണ്ട്
ReplyDelete