Wednesday, April 13, 2011

ഒരു കഥ ക്ലാസില്‍ നിറഞ്ഞപ്പോള്‍

ക്ലാസില്‍ കമനീയമായ അലങ്കാരം.ഒരു മരച്ചുവട്ടില്‍ കുറെ ജീവികള്‍. മഞ്ഞചെടികള്‍ ..കത്രിക.മുറിച്ചിട്ട മഞ്ഞക്കടലാസുകള്‍..കൌതുകം കൂടി. ഇതെന്താ ആവിഷ്കാരം ?
അപ്പോള്‍ മറുപടി ഒരു കഥാപുസ്തകം.ഞാന്‍ അത് തുറന്നു..

ഒരിടത്ത് ഒരിടത്ത് ഒരു പെണ്‍കുട്ടി.അവള്‍ പഴങ്ങള്‍ പെറുക്കാന്‍ പോയി
മധുരമുള്ള പഴങ്ങള്‍ കൊതി ഊറും രുചി. വീട്ടില്‍ കൊണ്ട് പോയാല്‍ എല്ലാവര്ക്കും കൊടുക്കാം.എല്ലാം ഒരു കുട്ടയിലാക്കി.തലയില്‍ വെച്ച്.പതുക്കെ നടന്നു.
മധുരമുള്ള പഴങ്ങള്‍ കൊതി ഊറും രുചി. ഒന്നെടുത്താലോ? അവള്‍ അറിഞ്ഞില്ല..മരത്തിന്‍ ചുവട്ടിലൂടെ അവള്‍ നടന്നു.

മധുരമുള്ള പഴങ്ങള്‍ കൊതി ഊറും രുചി. ഒന്നെടുത്താലോ? അവള്‍ അറിഞ്ഞില്ല..മഞ്ഞപ്പുല്ലുകളുടെ ഇടയിലൂടെ അവള്‍ നടന്നു


മധുരമുള്ള പഴങ്ങള്‍ കൊതി ഊറും രുചി. ഒന്നെടുത്താലോ? . തുമ്പിക്കൈ നീണ്ടു വന്നതും കണ്ടില്ല..പഴം പോയതും അറിഞ്ഞില്ല.


മധുരമുള്ള പഴങ്ങള്‍ കൊതി ഊറും രുചി. ഒന്നെടുത്താലോ?..

മധുരമുള്ള പഴങ്ങള്‍ കൊതി ഊറും രുചി. ഒന്നെടുത്താലോ?

മധുരമുള്ള പഴങ്ങള്‍ കൊതി ഊറും രുചി. ഒന്നെടുത്താലോ?

പക്ഷെ അവള്‍ വീട്ടില്‍ ചെന്നപ്പോള്‍ കുട്ട നിറയെ പഴങ്ങള്‍.എല്ലാവരും ഓടി വന്നു. അവള്‍ കുട്ട താഴെ വെച്ച്.അത്ഭുതം പഴങ്ങള്‍ വേഷം മാറിയിരിക്കുന്നു.എന്താ സംഭവിച്ചത്.?

കൊള്ളാം.. ഓരോരുത്തര്‍ക്ക് ഓരോ ഉത്തരം.പല സാധ്യതകള്‍.. കഥയുടെ വിഭിന്ന അവതരണങ്ങള്‍.ഇഷ്ട കഥാപാത്രങ്ങള്‍ ക്ലാസില്‍ വരവായി. അതാണ്‌ കാണുന്നത്. കേട്ട കഥ. വായിച്ച കഥ.
ദൃശ്യാനുഭവം
അയി.
എല്ലാ
കഥാപാത്രങ്ങളും ഉണ്ട്.ഒരാള്‍ ഒഴികെ .അവള്‍ എവിടെ.?
അതാ
ക്ലാസില്‍ ഇരുന്നു ചിരിക്കുന്നു!.


പറയാന്‍ മറന്നു. എന്താ സംഭവിച്ചത്. ചിത്രം നോക്കൂ..

നമ്മുടെ സ്കൂളുകള്‍ അലമാര വാങ്ങി വെച്ചിരിക്കുകയല്ലേ ..പുസ്തകം പൂട്ടി വെക്കാന്‍.
അധ്യാപകര്‍ കഥ പഠിപ്പിക്കും.അനുഭവിപ്പിക്കില്ല..(അപവാദം ഉണ്ടെന്നറിയാം പൊറുക്കുക)

5 comments:

  1. Most teachers start the school year by reviewing previously learned concepts. However, this is a time when students are most motivated to learn. Why not introduce a new topic they've never seen before? This technique, Front Loading.

    YES KIDS CAN MAKE A DIFFERENCE. buT WHAT ABOUT ABOUT OUR TEACHERS..............

    ReplyDelete
  2. അനുഭവത്തിൽ നിന്നുള്ള ആവിഷ്കാരവും കൂടിയുണ്ടിവിടെ. അനുഭവമില്ലാത്തവൻ എന്താവിഷ്കരിക്കാൻ?

    ReplyDelete
  3. നമ്മുടെ അധ്യാപകരെ രൂപപ്പെടുത്തുന്ന സ്ഥാപനങ്ങളുടെ കുഴപ്പമാണ്.സര്‍ഗാത്മകത നശിപ്പിക്കല്‍.
    എല്ലാ അധ്യാപകര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയും.എന്ന് അവരെ ഓര്‍മപ്പെടുത്തുകയാണ് പള്ളിക്കൂടം യാത്രകള്‍.

    ReplyDelete
  4. ഇതൊന്നും പുതിയ തലമുറക്ക് ആവിഷ്കരിക്കാന്‍ കഴിയില്ല

    ReplyDelete
  5. ഇത്തരം സര്‍ഗാത്മക രീതിയിലൂടെയുള്ള പഠനം കുട്ടികള്‍ക്ക് രസകരമാവുമെന്നതില്‍ സംശയം വേണ്ട ."ചൂണ്ടുവിരല്‍-പള്ളിക്കൂടം യാത്രകള്‍ക്ക് " "എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete