Monday, December 23, 2013

കുട്ടിമനസിനെ തൊട്ടറിഞ്ഞ് ..

ധാരാളം കളിപ്പാട്ടങ്ങള്‍ ഉത്സവപ്പറമ്പില്‍ നാം കാണാറുണ്ട്. 
അവയെല്ലാം ചെറിയ കുട്ടികള്‍ക്ക് ഇഷ്ടവുമാണ്. 
അവ പഠനോപകരണങ്ങളാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ? 
വാഹനങ്ങളെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍, മൃഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ 
എണ്ണാനും എഴുതാനും വരയക്കാനും കഥപറയാനും ഭാവനയില്‍ സഞ്ചരിക്കാനും..
ഇതാ ഈ വിദ്യാലയത്തിലെ അധ്യാപകര്‍ കുട്ടിമനസിനെ തൊട്ടറിഞ്ഞാണ് പഠിപ്പിക്കുന്നത്. 
പ്രീ പ്രൈമറിയല്ല.പ്രൗഢമായ പ്രൈമറി ക്ലാസുകള്‍ തന്നെ.

2 comments:

  1. വാങ്ങിയ കളിപ്പാട്ടങ്ങള്‍ക്ക് പകരം കുട്ടികള്‍ നിര്‍മ്മിചെടുത്താല്‍ കൂടുതല്‍ ഗുണകരമായിരിക്കും എന്ന് തോന്നുന്നു ,ഇത്തരം കളിപ്പാട്ടങ്ങളുടെ നിര്‍മ്മിതിയില്‍ ഗണിതവും ശാസ്ത്രവും എല്ലാം സ്വാഭാവികമായിത്തന്നെ കടന്നു വരും ,കൂടാതെ കലാപരമായ കഴിവുകളും പരിപോഷിപ്പിക്കപ്പെടും ,ഓരോ കുട്ടിയുടെയും താത്പര്യം അനുസരിച്ച് അവസരം നല്‍കാം .പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയുള്ള നിര്‍മ്മാണം ആവുമ്പോള്‍ കുട്ടികള്‍ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കും ,ഇങ്ങനെ അവര്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് ഉള്ള കളികളും പഠനവും .നിര്‍മ്മിക്കാന്‍ പറ്റാത്തവ വാങ്ങുകയും ആവാം .ഏതായാലും കളിപ്പാട്ടങ്ങള്‍ക്ക് ക്ലാസ്സ് മുറിയില്‍ ഉള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം .

    ReplyDelete