Monday, July 18, 2011

സംഘടനാ പ്രവര്‍ത്തകയായ ആന്‍ റോബിന്‍സന്‍.

മാഞ്ചസ്ടരില്‍ ഞങ്ങളുടെ ടീം ലീഡര്‍ ആയിരുന്നു ശ്രീമതി ആന്‍ റോബിന്‍സന്‍
അവര്‍ ഒരു അധ്യാപക സംഘടനാ പ്രവര്‍ത്തക കൂടിയാണ്.
കുട്ടികളോടുള്ള അവരുടെ ഇടപെടല്‍ പഠിക്കേണ്ടതാണ്
മൂന്നു അനുഭവങ്ങള്‍ ഇവിടെ പങ്കിടുന്നു
ഹാതര്‍ഷ സെക്കണ്ടറി സ്കൂളില്‍ ഞങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു
അത് ഒരിക്കലും മറക്കില്ല
ആനിന്റെ കുട്ടികള്‍ സദസ്സില്‍.
അവര്‍ കുട്ടികള്‍ക്ക് മുമ്പാകെ ചോക്ലേറ്റിനെ കുറിച്ച് ചോദ്യം ഉന്നയിച്ചു. അതിന്റെ നിര്‍മിതി? പിന്നെ ആ രഹസ്യത്തിന്റെ ചുരുള്‍ അഴിഞ്ഞു. സ്ക്രീനില്‍ ചോക്ലേറ്റ് നിര്‍മിക്കുന്ന ബഹു രാഷ്ട്ര കമ്പനികള്‍ നടത്തുന്ന കൊടിയ ചൂഷണത്തിന്റെ ദൃശ്യങ്ങള്‍ -ബാലവേല ,കുറഞ്ഞ വേതനം, കൊള്ള ലാഭം.മൂന്നാം ലോക രാജ്യങ്ങളിലെ ജനതയുടെ അധ്വാനവും സമ്പത്തും ചൂഷണം ചെയ്യല്‍..അതിനെതിരായ കൂട്ടായ്മയില്‍ പങ്കു ചേരാന്‍ ആഹ്വാനം.
അപ്പോള്‍ ആ സദസ്സില്‍ ലോക്കല്‍ അതോറിറ്റി അംഗം (ജനപ്രതിനിധി )ഉണ്ടായിരുന്നു. ആ പ്രസെന്റെഷന്‍ നടത്തിയതിനു ആ ടീച്ചറെ അദ്ദേഹം അഭിനന്ദിച്ചു.
തുടര്‍ന്ന് അവര്‍ അടുത്ത ഒരു ചോദ്യം ഉന്നയിച്ചു
അത് കേരളത്തെ കുറിച്ച് ഉള്ളതായിരുന്നു
അതിന്റെ ഉത്തരം തേടിയാണ് അടുത്ത പവര്പോയന്റ്റ് പ്രസന്റേഷന്‍.
സ്ക്രീനില്‍ ലോകം തെളിഞ്ഞു.
പിന്നെ ഏഷ്യ,-ഇന്ത്യ-കേരളം
പിന്നെ കൊല്ലം -കൊല്ലത്തിന്റെ വിവിധ മനോഹര ദൃശ്യങ്ങള്‍.
(ഞങ്ങളോട് പറയാതെ അവ അവര്‍ സംഘടിപ്പിച്ചു)
എന്നിട്ട് പരിചയപ്പെടുത്തി .ഈ നാട്ടില്‍ നിന്നും നമ്മള്‍ക്ക് അതിഥികള്‍ ഉണ്ട് അവരെ സ്വാഗതം ചെയ്യാം.
പരിചയപ്പെടുത്തല്‍ ചടങ്ങിനു പഠനപ്രവര്ത്തനത്ത്തിന്റെ ചാരുത നല്‍കി ആന്‍.

രണ്ടു )
ആനിന്റെ റൂം. ഓരോ ടീച്ചര്‍ക്കും ഓരോ റൂമുണ്ട്‌. ആ മുറിയില്‍ ഞാനും ഹാരിസണും എത്തി. ഉടന്‍ കുട്ടിപ്പട വന്നു . അതില്‍ ഒരാള്‍ ടീച്ചറുടെ കസേരയില്‍ കയറി ഇരുന്നു.ടീച്ചറുടെ കണ്ണട ഫിറ്റ്‌ ചെയ്തു പോസ് ചെയ്തു. ടീച്ചര്‍ ഒരു ഫോട്ടോ എടുത്തു. കുട്ടികള്‍ വീട്ടിലെ പോലെ ആ ടീച്ചറുടെ മേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
(ഓ..കേരളം -ഇവിടെ ഒരു ടീച്ചര്‍ സ്വാതന്ത്ര്യ്യം നല്‍കിയാല്‍ ഉടന്‍ ..)
ഈ ടീച്ചര്‍ക്ക് സംഘടനാ പ്രവര്‍ത്തകയുടെ എല്ലാ ജനാധിപത്യ ഗുണങ്ങളും അക്കാദമിക ഗുണങ്ങളും ഉണ്ട്

മൂന്നു)
ആന്‍ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.
ഒരു മുറിയില്‍ മൂന്നു കുട്ടികള്‍.
അവര്‍ക്ക് കേള്‍ക്കാനും പറയാനും ജന്മനാ കഴിവില്ല.
ആംഗ്യമാണ് ബോധന മാധ്യമം.
"അവര്‍ക്ക് വേണ്ടി ഇന്ന് സ്പെഷ്യല്‍ പ്രോഗ്രാം അറേഞ്ച് ചെയ്തിട്ടുണ്ട്. അതില്‍ പങ്കെടുപ്പിക്കാനാണ് ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത്".ആന്‍ പറഞ്ഞു
"എന്താണ് പ്രോഗ്രാം?'
'അഭിമുഖം.'
"ആരുമായി?"ഞങ്ങള്‍ ജിജ്ഞാസയോടെ ചോദിച്ചു
"രണ്ടു വിദേശികളുമായി"
കുട്ടികള്‍ തയ്യാറായിരുന്നു.അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു ആണ്‍ അത് പരിഭാഷപ്പെടുത്തി. ഞങ്ങളുടെ മറുപടി അവര്‍ ആംഗ്യ ഭാഷയില്‍
അവയ്ക്ക് പകര്‍ന്നു
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഒരു സമ്പന്നമായ അനുഭവം നല്‍കാന്‍ അവര്‍ മുന്‍കൂട്ടി ആസൂത്രണം നടത്തിയിരുന്നു.
ആ മനസ്സ് ആദരവ് നേടി.

ആന്‍ കേരളത്തിലേക്ക് വരുന്നു .
കൂടെ ഒള്ധാമിലെ മറ്റു അധ്യാപകരും-ബ്രോഡ് ഫീല്‍ഡ് സ്കൂളിലെ സോനാ ഡാട്ടന്‍ , സെന്റ്‌ മാറ്റില്‍ സ്കൂളിലെ ജോന്ന ,ഹോളി രോസരിയിലെ ട്രേസി - വരുന്നു
ഒക്ടോബറില്‍ ഒരാഴ്ച അവര്‍ കേരളത്തില്‍ കൊല്ലം ജില്ലയില്‍ ഉണ്ടാകും.
കൊല്ലം സ്കൂളുകള്‍ അവര്‍ക്ക് നല്ല അനുഭവങ്ങള്‍ നല്‍കുമെന്ന് കരുതുന്നു.
കാരണം ജില്ലയിലെ മൂന്നു സ്കൂളുകള്‍ക്ക്കഴിഞ്ഞ മാസം ഇന്റര്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയല്ലോ

1 comment:

 1. മനുഷ്യ സ്നേഹിക്കു മാത്രമേ നല്ല ഒരു അധ്യാപകനാകാന്‍ കഴിയൂ ,
  നല്ല ഒരധ്യാപകന് മാത്രമേ നല്ല ഒരു സംഘടനാ പ്രവര്ത്തകനാകാന്‍ കഴിയൂ ,
  ശ്രീമതി ആന്‍ റോബിന്‍സണ്‍ ഇതെല്ലാമാണ് .
  മാതൃകയാക്കാന്‍ പറ്റിയ വ്യക്തിത്വം .അഭിനന്ദനങ്ങള്‍ !
  അവരെ പരിചയപ്പെടുത്തിയ ചൂണ്ടുവിരലിന് നന്ദി .

  ReplyDelete