പ്രദര്‍ശന ബോര്‍ഡുകളെ പറ്റിയാണ് ആദ്യം സൂചിപ്പിക്കുന്നത്
ചിത്രങ്ങള്‍ നോക്കുക
- ഏതൊക്കെ തരം ബോര്‍ഡുകള്‍?
- ഇതെല്ലാം വസ്തുക്കള്‍ ഉപയോഗിച്ച്?
- എവിടെയൊക്കെ ബോര്‍ഡുകള്‍?
- എന്ത്നിനെല്ലാം ഉപയോഗിക്കുന്നു?
- ബോര്‍ഡിന്റെ അരികുകള്‍,ഇടം വലം, മേല്‍ കീഴ് സ്ഥലങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു?
ബോര്‍ഡിന്റെ ചുവട്ടിലുള്ള ചെറു ഡിഷുകള്‍ കണ്ടോ അതില്‍ നിറയെ പഠനോപകരണങ്ങള്‍.ഓരോ ക്ലാസിനും വേണ്ടത് ക്ലാസില്‍ തന്നെ ഉണ്ടാകും
കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും ഈ ദിശുകള്‍ ഉപയോഗിക്കുന്നു
അതാ നിറമുള്ള ചെറിയ കബോഡുകള്‍.അതിലും ഓരോ വക സൂക്ഷിച്ചിരിക്കുന്നു
സ്ഥലം വേണമെങ്കില്‍ ഉണ്ട് ഇതു ക്ലാസിലും
ഇനി നിറങ്ങള്‍ കൂടി നോക്കൂ
വര്‍ണഭംഗി ക്ലാസിനെ ഹൃദ്യമാക്കുന്നു.
ഫയലുകളുടെ സൂക്ഷിപ്പിനും ഇടം
നമ്മുക്ക് ഹാജര്‍ ബുക്കല്ലാതെ എന്ത് ഫയല്‍? പോര്‍ട്ട് ഫോളിയോ എന്ന് പറഞ്ഞാല്‍ മുഖം ചുളിക്കുന്നവരും ഇല്ലേ
ഒപ്പം ഉണ്ടായിരുന്ന ട്രേസി ടീച്ചര്‍ ക്ലാസിന്റ്റ് അകം ചുറ്റിനടന്നു കാണുകയാണ് ഞങ്ങളോടൊപ്പം. അവരുടെ സ്കൂളില്‍ പകര്‍ത്താന്‍ ഉള്ള കാണല്‍ തന്നെ .
ഉള്ള സ്ഥലം മുന്‍കൂട്ടി ഡിസൈന്‍ ചെയ്യണം ."ആ ഇത് ഇവിടിരിക്കട്ടെ
ചിത്രങ്ങളും മറ്റും പിന്‍ ചെയ്തു വെക്കുകയാണ് ആ ടീച്ചര്‍
ഒരിക്കല്‍ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കാന്‍ പറ്റും ഓരോ വര്‍ഷവും പുതിയത് വാങ്ങും/നിര്‍മിക്കും
അങ്ങനെ ക്ലാസ് നിറയും.
ഈ കാഴ്ചകള്‍ കണ്ടു തമിഴ് നാട്ടില്‍ നിന്നുള്ള സംഘം പറഞ്ഞു ഞങ്ങളുടെ നാട്ടിലെത് പോലെ ഉണ്ട്
അത് കേട്ടപ്പോള്‍ ഞാന്‍ തല താഴ്ത്തി
ഞാന്‍ അവര്‍ പറഞ്ഞത് നേരില്‍ കണ്ടതാണല്ലോ."
ക്ലാസ് ഡിസൈനിംഗ് ഒരു കല തന്നെ !
ReplyDelete