Sunday, April 17, 2011
കുട്ടികള്‍ അവര്‍ ആരെന്നു പ്രഖ്യാപിക്കട്ടെ ..
എന്റെ കുട്ടിക്കാലത്ത് ഇംഗ്ലീഷ് പുസ്തകത്തില്‍ ഒരു കോളം ഉണ്ടായിരുന്നു.സ്വന്തം പടം വരച്ചു അതില്‍ എന്നെക്കുറിച്ച് എഴുതണം. ടീച്ചര്‍ പറഞ്ഞു തരും.അല്ലെങ്കില്‍ ബോര്‍ഡില്‍ ഡാഷ് ഇട്ടു എഴുതിത്തരും. മാതാപിതാക്കളുടെയും മറ്റും പേരു മാറ്റി പൂരിപ്പിച്ചു എഴുതണം.
വട്ടത്തലയുള്ള ചിത്രങ്ങള്‍ ഞങ്ങള്‍ വരച്ചു.പരസ്പരം കാണിച്ചു ചിരിച്ചു.
പക്ഷെ എഴുതിയെടുത്തപ്പോള്‍ വല്ല തെറ്റും വന്നെങ്കില്‍ ചിരിപ്പടം ശൂകമൂകം.
ഇതു ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം.കുട്ടികള്‍ അവരെ പറ്റി എഴുത്യത് കണ്ടതാണ്.
ബുക്കില്‍ ഒളിച്ചിരിക്കുകയല്ല
വലിയ പ്രാധാന്യത്തോടെ അതു ക്ലാസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
എന്നെ കുറിച്ച് എല്ലാം ..
വരും വര്‍ഷത്തെ പ്രവേശനോത്സവത്ത്തില് തുടക്കം കുറിക്കണം.കുട്ടികള്‍ അവര്‍ ആരെന്നുല്ലതിന്റെ നേര്‍ചിത്രങ്ങള്‍ തെളിയുന്ന പ്രദര്‍ശന ബോര്‍ഡുകള്‍.
എല്ലാ കുട്ടികളുടെയും എഴുത്ത്.
പലതരം ആവിഷ്കാരങ്ങള്‍.
വളര്‍ച്ചയുടെ പ്രഖ്യാപനങ്ങള്‍..
സര്‍ഗാത്മകതയുടെ വിളംബരങ്ങള്.
അന്വേഷണത്തിന്റെ തെളിവുകള്‍...
എല്ലാ കുട്ടികളുടെയും എഴുത്ത്.
പലതരം ആവിഷ്കാരങ്ങള്‍.
വളര്‍ച്ചയുടെ പ്രഖ്യാപനങ്ങള്‍..
സര്‍ഗാത്മകതയുടെ വിളംബരങ്ങള്.
അന്വേഷണത്തിന്റെ തെളിവുകള്‍...
കുട്ടികള്‍ക്കൊപ്പം സഹായമാനസ്സോടെ..
വളരെ സൂക്ഷ്മതയോടെ അക്കാദമിക ആര്ത്ത്യോടെ ഇഞ്ചോടിഞ്ച് കണ്ണുകള്‍ അരിച്ചു പെറുക്കി.എന്തെങ്കിലും വിട്ടുപോയാല്‍ അതൊരു തീരാനഷ്ടം ആകുമെന്ന് ഉള്ളു പറയുന്നുണ്ടായിരുന്നു.
അധ്യാപിക ക്ലാസില്‍ മുന്നേറുകയാണ്.ഒന്നി വിഷ് ചെയ്തിട്ട് അവര്‍ അവരുടെ പണി തുടര്‍ന്ന്.ഞാന്‍ ക്ലാസില്‍ നോക്കി.അതാ ചുവരില്‍ ചില അടയാളങ്ങള്‍.എന്തോ കോഡ്..എന്റെ കൌതുകം ഉണര്‍ന്നു.
ടീച്ചര്‍ ഉപയോഗിക്കുന്ന കോഡ് .അതു കുട്ടികളുടെ വര്ക്ഷീട്ടില് വീണാല്‍ അതിലെ സൂചന മനസ്സിലാക്കി കുട്ടികള്‍ ടീച്ചറെ സമീപിക്കണം.എല്ലാവരെയും പരിഗണിക്കുന്ന ക്ലാസില്‍ വിശദമായി എഴുതാന്‍ അപ്പപ്പോള്‍ സമയം കിട്ടാതെ വരാം.ഫീട്ബാക് നല്‍കുകയും വേണം.അതിനാണ് ഈ കോഡ്.
ഓരോ കുട്ടിയേയും സഹായിക്കാന്‍ സന്മനസ്സുള്ള അധ്യയന സംസ്കാരം.കോഡ്. നിങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാം..അതിനാല്‍ ഞാന്‍ വിശദീകരിക്കുന്നില്ല.
ഓരോ കുട്ടിയേയും സഹായിക്കാന്‍ സന്മനസ്സുള്ള അധ്യയന സംസ്കാരം.കോഡ്. നിങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാം..അതിനാല്‍ ഞാന്‍ വിശദീകരിക്കുന്നില്ല.
Wednesday, April 13, 2011
ഒരു കഥ ക്ലാസില്‍ നിറഞ്ഞപ്പോള്‍
അപ്പോള്‍ മറുപടി ഒരു കഥാപുസ്തകം.ഞാന്‍ അത് തുറന്നു..
മധുരമുള്ള പഴങ്ങള്‍ കൊതി ഊറും രുചി. വീട്ടില്‍ കൊണ്ട് പോയാല്‍ എല്ലാവര്ക്കും കൊടുക്കാം.എല്ലാം ഒരു കുട്ടയിലാക്കി.തലയില്‍ വെച്ച്.പതുക്കെ നടന്നു.
മധുരമുള്ള പഴങ്ങള്‍ കൊതി ഊറും രുചി. ഒന്നെടുത്താലോ? . തുമ്പിക്കൈ നീണ്ടു വന്നതും കണ്ടില്ല..പഴം പോയതും അറിഞ്ഞില്ല.
ദൃശ്യാനുഭവം അയി.
എല്ലാ കഥാപാത്രങ്ങളും ഉണ്ട്.ഒരാള്‍ ഒഴികെ .അവള് എവിടെ.?
അതാ ക്ലാസില്‍ ഇരുന്നു ചിരിക്കുന്നു!.
നമ്മുടെ സ്കൂളുകള്‍ അലമാര വാങ്ങി വെച്ചിരിക്കുകയല്ലേ ..പുസ്തകം പൂട്ടി വെക്കാന്‍.
അധ്യാപകര്‍ കഥ പഠിപ്പിക്കും.അനുഭവിപ്പിക്കില്ല..(അപവാദം ഉണ്ടെന്നറിയാം പൊറുക്കുക)
Tuesday, April 12, 2011
ക്ലാസ് സങ്കല്പം മാറ്റി മറിച്ചു.

ബ്രോഡ് ഫീല്‍ഡ് സ്കൂളില്‍ ചെന്ന് കയറിയപ്പോള്‍ ഏതോ സൂപ്പര്‍ മാര്‍കറ്റില്‍ പ്രവേശിച്ചത് പോലെ. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല.
പലവിധ പഠനോപകരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.അനാവശ്യമായി ഒന്നുമില്ല.
ആകര്‍ഷകം.ഏതു വിഷയവുമായും ബന്ധപ്പെട്ട എന്തും ഇവിടെ ഉണ്ട്.
ഇവിടെ കുട്ടികള്‍ എങ്ങനെ പഠിക്കും.എവിടെ ഇരിക്കും.?നമ്മുടെ ക്ലാസ് പോലെ ഫിക്സ് ചെയ്ത സീറ്റുകളും ഒന്നും ഇല്ല.സൌകര്യത്തിനു അനുസരിച്ച് ക്ലാസ് രൂപം മാറും.തറയില്‍ ഇരിക്കാന്‍ തയ്യാര്‍.കസേരയും കൊണ്ട് ഇഷ്ടാനുസരണം നീങ്ങുന്ന കുട്ടികള്‍.ഒഴുകി നടക്കുന്ന അധ്യാപിക...ക്ലാസ് വലിയത്.സ്ഥലം ഏറെ.ക്ലാസ് ചുമരുകള്‍ വെറുതെ വെള്ള അടിചിടാന്‍ ഉള്ളതല്ലെന്നു ഈ സ്കൂളും എന്നോട് പറഞ്ഞു.

ഹോളി റോസറി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം.
Wednesday, April 6, 2011
ക്ലാസുകള്‍ കയറി ഇറങ്ങാം.

ഇതു ഹോളി റോസറി സ്കൂള്‍.പുറമേ നിന്നു നോക്കിയാല്‍ ഒരു പത്രാസുമില്ല.


ഒന്നിനൊന്നു വ്യത്യസ്തം.കുട്ടികളുടെ ഡസ്കില്‍ അവര്‍ക്ക് വേണ്ടതെല്ലാം. നല്ല ക്രമീകരണം

ഇതു മറ്റൊരു ക്ലാസ്.ചുവരുകള്‍ നോക്കൂ..കേരളത്തിലെ അധ്യാപകര്‍ക്ക് ഒന്ന് പരീക്ഷിക്കാം.




Subscribe to:
Posts (Atom)