Monday, August 22, 2011

ഭക്ഷണശാലയില്‍ പോകാം



ഞങ്ങള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ ടീച്ചര്‍മാര്‍ പറഞ്ഞു വരൂ നമ്മള്‍ക്ക് ഭക്ഷണശാലയില്‍ പോകാം. ഉച്ചക്കഞ്ഞി മാത്രം കൊടുക്കുന്ന അതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയ ഒരു സംസ്ഥാനത്ത് നിന്നും ചെന്നത് കൊണ്ടാവും ആദ്യം അത്ഭുതം!
ധനിക ദരിദ്ര ഭേദമില്ലാതെ എല്ലാവരും രാവിലെ സ്കൂള്‍ ഭക്ഷണം കഴിക്കുന്നു.
വലിയൊരു ഹാള്‍ .
അതില്‍ തീന്‍ മേശകള്‍ ,ഇരിപ്പിടങ്ങള്‍ ഇവ ഞങ്ങള്‍ കാണ്‍കെ രൂപപ്പെടുകയാണ്. എവിടെയോ ഒതുക്കി വെച്ചിരുന്ന അവ കുട്ടികള്‍ തന്നെ (ഓരോ ദിവസവും അതിനു ചുമതലക്കാരുണ്ട് ) വേഗം ക്രമീകരിച്ചു. പാത്രങ്ങളും സ്കൂളില്‍ ഉണ്ട്.
വെച്ചു വിളമ്പുന്നവര്‍   നല്ല പത്രാസില്‍ തന്നെ. അവരുടെ അന്തസ് മാനിക്കുന്ന വസ്ത്രം. പാചകജോലി  ചെയ്യുന്നവര്‍ക്കുള്ള പരിശീലന മോഡ്യൂള്‍ ഒരു സ്കൂളില്‍ കണ്ടു. പാചകം എങ്ങനെ എന്നല്ല അതില്‍ ,സ്കൂളില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നാണു. കൂടാതെ ശുചിത്വം ആരോഗ്യം ഭക്ഷണ  വിതരണം എന്നിവയും എങ്ങനെ എന്നും പരിശീലിപ്പിക്കും






 ആ ഹാള്‍ അര മണിക്കൂര്‍  കഴിഞ്ഞപ്പോള്‍ വേഷം മാറി
ഫര്‍ണിച്ചറുകള്‍ കുട്ടികള്‍ മാറ്റി
ഇപ്പോള്‍ കുട്ടികള്‍ അസംബ്ലിക്ക് റെഡി.
അസംബ്ലി എന്നാല്‍ വരി വരി ആയി നില്‍ക്കുക എന്നല്ല. കൂടിചേരുക എന്നുതന്നെ .  കുട്ടികള്‍ തറയില്‍ ഇരിക്കുകയായിരുന്നു.
ഭക്ഷണം വിളമ്പിയ അതെ ഹാളില്‍ തറയില്‍ ഇരിക്കുക എന്ന് പറയുമ്പോള്‍ ആ വൃത്തി ഊഹിക്കാവുന്നതേയുള്ളൂ
അധ്യാപികമാരും കുട്ടികള്‍ക്കൊപ്പം ഇരുന്നു.( യജമാന സങ്കല്പം അല്ലെന്നു.)
(അസംബ്ലി വിശേഷം ഞാന്‍ നേരത്തെ വിശദീകരിച്ചതാണ് അത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  -അറിവിന്റെ ഉത്സവമാണ് ഓരോ അസംബ്ലിയും. )


ഈ ഹാളിന്റെ മേല്‍ഭാഗം എന്റെ ശ്രദ്ധ പിടച്ചു പറ്റി


അവിടെയും പഠനോപകരണങ്ങള്‍ .മനുഷ്യന്റെ രൂപങ്ങള്‍ .അത് ഒരേ രീതിയില്‍ പേപ്പര്‍ വെട്ടിയ ശേഷം പല കുപ്പായങ്ങള്‍ ധരിപ്പിച്ചത്. വെള്ള പ്രതലത്തില്‍ കൈ കോര്‍ത്തു നില്‍ക്കുന്ന ആ ഡിസൈന്‍ എനിക്ക് ഇഷ്ടപ്പെട്ടു
അതാ മുകളില്‍ നിന്നും വലിയ കയര്‍ .ഇടയ്ക്കിടെ കെട്ടുകളും ഉണ്ട്/
സൂക്ഷിച്ചു നോക്കിയപ്പോള്‍ നാല് വശങ്ങളിലും ഒതുക്കി വെച്ചിരിക്കുന്ന കയര്‍ കണ്ടു.
അസംബ്ലി കഴിഞ്ഞപ്പോള്‍ ഞാന്‍ കയര്‍ രഹസ്യം തിരക്കി
ടീച്ചര്‍ അത് വിശദീകരിച്ചില്ല.പകരം മൂന്നു പെണ്‍കുട്ടികളെ വിളിച്ചു അതിന്റെ ഉപയോഗം കാട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഹായ്,കൊള്ളാമല്ലോ ഐഡിയ !
അത് കായിക പരിശീലനത്തിനുള്ളത്.
  കുട്ടികള്‍ കയറില്‍ തൂങ്ങി മേലേക്ക് കയറി. ഇടയ്കുള്ള കെട്ടുകള്‍ അവര്‍ക്ക് ചവിട്ടിക്കയറാന്‍. പെണ്‍ കുട്ടികള്‍ വലിഞ്ഞു കയറുകയാണ്. നാലാള്‍ പൊക്കമെത്തി അവര്‍ ഇറങ്ങാന്‍ തുടങ്ങി. ഇടയ്ക്കുവെച്ചു അത് ഊഞ്ഞാല്‍ ആക്കി ആട്ടം ആരംഭിച്ചു.
ഒരു ഹാള്‍ ,പല ഉപയോഗം.
വലിയ ഹാളുകള്‍  ഉള്ള സ്കൂളുകാര്‍ക്ക് ആലോചിക്കാം 
പ്രഭാത ഭക്ഷണം എല്ലാവര്ക്കും എന്നത് നമ്മുടെ അജണ്ട ആകണം.

Sunday, August 21, 2011

സഹകരണാത്മക പഠനം

കുട്ടികള്‍ പരസ്പരം ആശയവിനിമയം നടത്തി പഠിക്കണം
അതിനു മാന്യത ഇല്ലെന്നു കരുതുന്ന സ്കൂളുകള്‍ ഉണ്ട്
കാഴ്ചപ്പാടിന്റെ പ്രശനമാണ്
അതു മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ചിത്രങ്ങള്‍ സ്കൂള്‍ വികസന സമതിയില്‍ കാണിക്കുന്നത് നന്നായിരിക്കും
അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയുകയാനെകില്‍ ആലോചിക്കാമല്ലോ
വലിയ ഡസ്കുകള്‍ മുറിക്കുന്നത് വലിയ കുറ്റമല്ല







Thursday, August 4, 2011

ക്ലാസകം ചില ദൃശ്യങ്ങള്‍





ഒരു ക്ലാസിന്റെ അകം.
അത് നമ്മള്‍ക്ക് സൂക്ഷിച്ചു വീക്ഷിക്കാം
എന്തൊക്കെ ? ഒത്ത്രി എന്ന് പറഞ്ഞാല്‍ പോരാ
  • സാധനങ്ങള്‍ തരം തിരിച്ചു വെക്കാന്‍ ഡിഷുകള്‍ 
  • മച്ചില്‍ ഹോള്‍ടരുകള്‍-അതില്‍ നിന്നും ചിത്രങ്ങള്‍ തൂക്കിയിടാം.ആവശ്യം വരുമ്പോള്‍ മാത്രം കുട്ടികള്‍ മേലോട്ട് നോക്കിയാല്‍ മതി.
  • സ്റ്റിക്കര്‍ ഉള്ള കാര്‍ഡുകള്‍,ചിത്രങ്ങള്‍ രൂപങ്ങള്‍.
  • പ്രത്യേക രീതിയില്‍ രൂപകല്‍പന ചെയ്ത ഷെല്‍ഫുകള്‍ 
  • ഓരോ സാധനങ്ങള്‍ക്കും അതാതിന്റെ സ്ഥലം
  • ആവശ്യത്തിനു വെളിച്ചം ലഭിക്കാനുള്ള സംവിധാനങ്ങള്‍.
  • അഗ്നിസുരക്ഷാ ക്രമീകരണങ്ങള്‍.
  • കുട്ടികളെ മനസ്സില്‍ കണ്ടുള്ള ഇരിപ്പിടങ്ങള്‍ 
  • വൃത്തിയുള്ള തറ.


Tuesday, July 26, 2011

പ്രദര്‍ശന ബോര്‍ഡുകള്‍


പ്രദര്‍ശന ബോര്‍ഡുകളെ പറ്റിയാണ് ആദ്യം സൂചിപ്പിക്കുന്നത്
ചിത്രങ്ങള്‍ നോക്കുക
  • ഏതൊക്കെ തരം ബോര്‍ഡുകള്‍?
  • ഇതെല്ലാം വസ്തുക്കള്‍ ഉപയോഗിച്ച്?
  • എവിടെയൊക്കെ ബോര്‍ഡുകള്‍?
  • എന്ത്നിനെല്ലാം ഉപയോഗിക്കുന്നു?
  • ബോര്‍ഡിന്റെ അരികുകള്‍,ഇടം വലം, മേല്‍ കീഴ്‌ സ്ഥലങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു?



ബോര്‍ഡിന്റെ ചുവട്ടിലുള്ള ചെറു ഡിഷുകള്‍ കണ്ടോ അതില്‍ നിറയെ പഠനോപകരണങ്ങള്‍.ഓരോ ക്ലാസിനും വേണ്ടത് ക്ലാസില്‍ തന്നെ ഉണ്ടാകും
കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും ഈ ദിശുകള്‍ ഉപയോഗിക്കുന്നു
അതാ നിറമുള്ള ചെറിയ കബോഡുകള്‍.അതിലും ഓരോ വക സൂക്ഷിച്ചിരിക്കുന്നു
സ്ഥലം വേണമെങ്കില്‍ ഉണ്ട് ഇതു ക്ലാസിലും
ഇനി നിറങ്ങള്‍ കൂടി നോക്കൂ
വര്‍ണഭംഗി ക്ലാസിനെ ഹൃദ്യമാക്കുന്നു.
ഫയലുകളുടെ സൂക്ഷിപ്പിനും ഇടം
നമ്മുക്ക് ഹാജര്‍ ബുക്കല്ലാതെ എന്ത് ഫയല്‍? പോര്‍ട്ട്‌ ഫോളിയോ എന്ന് പറഞ്ഞാല്‍ മുഖം ചുളിക്കുന്നവരും ഇല്ലേ
ഒപ്പം ഉണ്ടായിരുന്ന ട്രേസി ടീച്ചര്‍ ക്ലാസിന്റ്റ് അകം ചുറ്റിനടന്നു കാണുകയാണ് ഞങ്ങളോടൊപ്പം. അവരുടെ സ്കൂളില്‍ പകര്‍ത്താന്‍ ഉള്ള കാണല്‍ തന്നെ .

ഉള്ള സ്ഥലം മുന്‍കൂട്ടി ഡിസൈന്‍ ചെയ്യണം ."ആ ഇത് ഇവിടിരിക്കട്ടെ
ചിത്രങ്ങളും മറ്റും പിന്‍ ചെയ്തു വെക്കുകയാണ് ആ ടീച്ചര്‍
ഒരിക്കല്‍ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കാന്‍ പറ്റും ഓരോ വര്‍ഷവും പുതിയത് വാങ്ങും/നിര്‍മിക്കും
അങ്ങനെ ക്ലാസ് നിറയും.
ഈ കാഴ്ചകള്‍ കണ്ടു തമിഴ് നാട്ടില്‍ നിന്നുള്ള സംഘം പറഞ്ഞു ഞങ്ങളുടെ നാട്ടിലെത് പോലെ ഉണ്ട്
അത് കേട്ടപ്പോള്‍ ഞാന്‍ തല താഴ്ത്തി
ഞാന്‍ അവര്‍ പറഞ്ഞത് നേരില്‍ കണ്ടതാണല്ലോ."

വാതിലുകള്‍ പറയുന്നു.

വാതിലുകള്‍ അത് തുറക്കാനും അടയ്കാനും ഉള്ളത് മാത്രമല്ല
അതിന്റെ ആകൃതി ഗണിതം പഠിപ്പിക്കാന്‍ ഈ അടുത്ത കാലത്ത് നാം ഉപയോഗിച്ച് തുടങ്ങി
രൂപങ്ങള്‍,ചുറ്റളവ്‌, കോണ്‍,വിസ്തീര്‍ണം,സമാന്തരം,ഭിന്നം,ഘനമാനം, തടിവില ,പണിക്കൂലി
ഒത്തിരി സാധ്യതകള്‍ ഉണ്ട്.
ഞാന്‍ കണ്ട ക്ലാസുകളില്‍ പലതരം ഉപയോഗം കണ്ടു
അതില്‍ പ്രധാനം കുട്ടികളുടെ ചുമതലകള്‍ പ്രിന്ന്റ്റ് ചെയ്ത പോസ്റര്‍ ആണ്
ഇത് വായിച്ചാല്‍ അറിയാം ക്ലാസ് നടത്തിപ്പില്‍ കുട്ടികളുടെ പങ്കാളിത്തവും ചുമതലയും
ഓരോ ദിവസവും ചുമതലക്കാര്‍ മാറും എന്നതിനാല്‍ എല്ലാവര്ക്കും നടത്തിപ്പ് ശേഷി കിട്ടത്തക്ക ക്രമീകരണം
കുട്ടികളെ അന്ഗീകരിക്കല്‍ കൂടിയാണിത്
അവരുടെ എല്ലാവിധ കഴിവുകളും എന്നതില്‍ നിര്വഹന്‍ ശേഷി വരുമല്ലോ
പിന്നെ അധികാര വികെന്ദ്രീകരനത്ത്തിന്റെ ഒരു നല്ല വശവും ഈ സ്കൂള്‍ എന്റെതാനെന്നുള്ള അടുപ്പം കൂട്ടലും
നമ്മുടെ നാട്ടില്‍ സ്ഥിരം മുഖങ്ങളാണ് എന്നും ഈപ്പോഴും സ്കൂള്‍,ക്ലാസ് ചുമതലകള്‍ക്കായി നിയോഗിക്കപ്പെടുന്നത്
അത് ഏകാധിപത്യ സ്വഭാവത്തില്‍ തീരുമാനിക്കുന്നതും
മനസ്സിന്റെ വാതില്‍ ഒന്ന് തുറന്നിട്ടാലോ
പുതിയ ഒരു ക്ലാസ് ജനാധിപത്യം.


Sunday, July 24, 2011

വഴക്കമുള്ള ക്ലാസുകള്‍

ഇതും ഒരു ക്ലാസ് ആണ്
നിരത്തി ഇട്ടിട്ടുള്ള ബഞ്ചുകള്‍ അവിടെ ഇല്ല
ക്ലാസ് മുറിയുടെ വലുപ്പം കൂടുതല്‍
കുട്ടികള്‍ക്കുള്ള കസേരയും ടേബിളും കഴിഞ്ഞാല്‍ ബാക്കി സ്ഥലം മുഴുവന്‍ പ്രയോജനപ്പെടുത്തും
അതൊരു പ്രത്യേകതയാണ്. നമ്മള്‍ക്കും ആലോചിക്കാവുന്നതേയുള്ളൂ
കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോള്‍ സ്ഥലവും ആവശ്യത്തിനു കിട്ടും
പിന്നെന്താ പ്രശ്നം
ഭാവന,സന്നദ്ധത
അതുല്ലവര്‍ക്ക് തുടങ്ങാമല്ലോ
അലങ്കാരത്തിനു വേണ്ടി വേണ്ട
ഓരോന്നും പഠനത്തിനു ശക്തി കൂട്ടുന്നതാവനം.
പല പഠന ശൈലി ഉള്ള കുട്ടികളെ കണക്കില്‍ എടുക്കുന്നതും.
ഒരു ബോര്‍ഡിനെ കേന്ദ്രീകരിച്ചു പഠിപ്പിക്കുന്ന രീതി മാറണം
ബോര്‍ഡ്,അതിനു മുമ്പില്‍ അധ്യാപികയുടെ ടേബിള്‍,കസേര -ഇത് മാറ്റമില്ലാത്ത ക്ലാസ് സങ്കല്പം ആണോ
അധ്യാപികയുടെ ഒഴുകി നടക്കല്‍ ,ക്ലാസിന്റെ ആവശ്യാനുസരനമുള്ള വഴക്കം,രൂപമാറ്റം, ചിലപ്പോള്‍ ക്ലാസ് ഒരു ലാബ് ആകുന്നു,ചിലപ്പോള്‍ സംവാദത്തിനുള്ള നാല് ദളങ്ങള്‍ ആകുന്നു
മറ്റു ചിലപ്പോള്‍ പുസ്തക വായനാ കൂട്ടങ്ങള്‍ ആകുന്നു
ക്ലാസില്‍ കുട്ടികളുടെ സിമുലഷനും ,അരങ്ങും,ചിത്ര രചനാ പരിശീലനവും ഒക്കെ നടക്കുമ്പോള്‍ അതനുസരിച്ച് ഡിസൈന്‍ മാറണം.

കൊറിയോഗ്രാഫി തുടങ്ങുകയായി.

വിശാലമായ ഒരു ഹാള്‍. അവിടേക്ക് അധ്യാപികയും കുട്ടികളും എത്തി.
സ്വാതന്ത്ര്യത്തോടെ ആവിഷ്കാരങ്ങള്‍ നടത്താന്‍ ക്ലാസ് റൂം മതിയാകില്ല
അവര്‍ എന്തിനാണ് വന്നത്
കോരിയോഗ്രാഫി തുടങ്ങുകയായി.
അധ്യാപികയുടെ അവതരണം ഞങ്ങള്‍ കണ്ടു
ഗംഭീരം
നമ്മുടെ പല അധ്യാപകര്‍ക്കും ഇതൊക്കെ നാണക്കേടാണ് .കുട്ടികള്‍ വേണമെങ്കില്‍ ചെയ്തോട്ടെ എന്നാണു വിചാരം
ഇപ്പോള്‍ അത് മാറി വരുന്നുണ്ട്
ഈ അവധിക്കാല പരിശീലനത്തില്‍ കോരിയോഗ്രാഫി ചെയ്യുന്ന അധ്യാപകരെ ഞാന്‍ കണ്ടു
നല്ലത് ക്ലാസിലും വേണം.
വായന,ആസ്വാദനം,ആശയാവിഷ്കാരം ഇത് പരസ്പരം കണ്ണിചേര്‍ത്താണ് കോരിയോഗ്രാഫി സ്കൂളുകളില്‍ ഉപയോഗിക്കുക
ഒരു പഠന സങ്കേതം എന്നാ നിലയിലും കല എന്ന നിലയിലും ഈ സാധ്യത ലോകത്ത് ഉപയോഗിക്കുന്നു
അതിന്റെ തെളിവാണ് ഈ കാഴ്ച.