Monday, May 19, 2014

ക്ലാസന്തരീക്ഷവും പ്രവര്‍ത്തനകേന്ദ്രിത വിന്യാസവും

ക്ലാസന്തരീക്ഷം, പഠനാന്തരീക്ഷം എന്നൊക്കെ നാം ചിന്തിക്കുമ്പോള്‍ ഒരു ബോര്‍ഡും കുറേ ചാര്‍ട്ടുകളും വായനാമൂലയുമൊക്കെയേ മനസിലേക്കു കടന്നു വരൂ.
എന്റെ സങ്കല്പത്തെ ഞെട്ടിച്ച കാഴ്ചയായിരുന്നു ഇത്.
ക്ലാസിലെ ചുമരുകളടക്കം എല്ലാ സ്ഥലും പഠനത്തിന്റെ വിവിധസാധ്യതകളാക്കി പരിവര്‍ത്തനം ചെയ്തിരുന്നു.
അധ്യാപികമാരാണ് അവിടെയും ക്ലാസുകള്‍ നയിക്കുന്നത്.
അവര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നു പരസഹായമില്ലാതെ.
ഇതൊക്കെ തയ്യാറാക്കി വിന്യസിക്കാന്‍ സമയം കണ്ടെത്തുന്നു.

ചെറിയ മേശകള്‍ അടുപ്പിച്ചിട്ടിരുന്നു.
ക്ലാസിന്റെ പൊതു നിറം നീലയാണ്.മറ്റു ക്ലാസുകള്‍ക്ക് വേറേ നിറം.
മേശമേല്‍ കുട്ടികളുടെ ഫയല്‍ ഡിഷ്. 
ചര്‍ച്ചകള്‍ക്കും എഴുത്തിനും സഹായകമാണ് ഈ വിന്യാസം.
അധ്യാപിക എല്ലാവരുടേയും അടുത്തു ചെല്ലും.
സിനിമ കാണാനിരിക്കുന്നതു പോലെയല്ലേ നമ്മുടെ ക്ലാസുകളിലെ ഇരിപ്പിടം?
അത് സത്യത്തില്‍ അധ്യാപകകേന്ദ്രിത വിന്യാസമാണ്.
ഇതോ പ്രവര്‍ത്തന കേന്ദ്രിത വിന്യാസവും.

1 comment:

  1. പഠന പ്രക്രിയയില്‍ ക്ലാസ് അന്തരീക്ഷവുംഇരിപ്പിട വിന്യാസവും കാര്യമായ സ്വാധീനം ചെലുത്തും.അധ്യാപികയുടെ മനോഭാവം നമുക്ക് വായിച്ചെടുക്കാം .കുട്ടികളുടെ പക്ഷത്തു നിന്ന് കാണാന്‍ ശ്രമിക്കുന്നു.

    ReplyDelete