Monday, October 10, 2011

സ്കൂളിന്റെ ഇടനാഴിസ്കൂളിന്റെ ഇടനാഴി എങ്ങനെയുണ്ട്?
ക്ലാസ് കതകുകള്‍ അടച്ചിട്ടിരിക്കും
അവയ്ക്ക് ഗ്ലാസ് കൊണ്ട് ഒരു നോട്ടപ്പാത .


അറിയിപ്പുകള്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു
പിന്നെ ഷോര്‍ട്ട് സര്‍ക്യൂട്ട് ടി വി 
സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ചില നടപടികള്‍ , ചിട്ടകള്‍
ഒരാള്‍ക്കും സ്കൂള്‍ അധികാരികളുടെ സമ്മതമില്ലാതെ സ്കൂളിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ ആകില്ല 

3 comments:

 1. ഞാന്‍ ഇന്ന് ഇത് പോലെ ഒന്ന് കണ്ടതേയുള്ളൂ. ഇവിടെയുള്ള സ്കൂളുകളില്‍ അടുത്ത കൊല്ലം ചേരേണ്ടവര്‍ക്കുള്ള ഓപ്പണ്‍ ഹൌസ് ആയിരുന്നു.

  വീടിനടുത്തുള്ള പബ്ലിക്ക് സ്കൂളിലാണ് പോയത്. അകത്ത് കയറുവാന്‍ ഡോറിനടുത്തുള്ള ബെല്‍‌ കം ടോക്കിങ് സിസ്റ്റത്തില്‍ അമര്‍ത്തി വന്ന കാര്യം പറഞ്ഞ് കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് തന്നു. അകത്ത് കടന്നപ്പോള്‍ സ്വീകരിക്കുവാന്‍ രണ്ട് രക്ഷിതാക്കള്‍ വോളണ്ടിയര്‍മാരായി ഇരിക്കുന്നുണ്ടായിരുന്നു. ഇടനാഴികകള്‍ ഈ പോസ്റ്റിലെ ചിത്രത്തില്‍ കാണുന്നത് പോലെ തന്നെ. കുട്ടികളുടെ കലാ വിരുതുകള്‍ക്കൊപ്പം മറ്റ് ചിത്രങ്ങളും നിര്‍ദ്ദേശങ്ങളും. ചുമരില്‍ ധാരാളം ക്ലോക്കുകള്‍ ഓരോന്നും വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ത്യ-ഡെല്‍ഹി എന്നെഴുതിയ ക്ലോക്കും ഉണ്ടായിരുന്നു. ഈ സ്കൂള്‍ ഡിസ്ട്രിക്റ്റ് സ്വിറ്റ്സര്‍ലാണ്ടിലെ International Baccalaureate Organizationഉം ആയി കൂട്ട് ചേര്‍ന്നിരിക്കുന്നതിന്റെ അനന്തരഫലമാണ് എന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്.

  നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി തന്ന ശേഷം അവര്‍ സ്കൂളിന്റെ നടത്തിപ്പും പഠിപ്പിക്കല്‍ രീതികളും വിശദീകരിച്ചു തന്നു.

  മുന്‍പ് കണ്ട രക്ഷിതാക്കളില്‍ ഒരാള്‍ സ്കൂള്‍ മുറികള്‍ എല്ലാം കാണിച്ച് തന്നു. കെ.ജി.യില്‍ ചേരേണ്ടതിനാല്‍ ആ ക്ലാസ്സുകളിലാണ് സമയം കൂടുതല്‍ ചെലവഴിച്ചത്. വിവിധ രാജ്യങ്ങളുടെ പതാകകളും വേള്‍ഡ് മാപ്പും മറ്റും കൊണ്ട് കെ.ജി. ക്ലാസ്സുകളും നിറഞ്ഞിരിക്കുന്നു. ബ്ലാക്ക് ബോര്‍ഡ് സോറി വൈറ്റ് ബോര്‍ഡ് പുതിയ ടെക്നോളജിയില്‍ ആണ്. കമ്പ്യൂട്ടര്‍‌-പ്രൊജക്റ്റര്‍‌-ബോര്‍ഡ് എന്നിവ കൂടി ചേര്‍ന്നത്.

  ജിം മുറിയില്‍ ചെന്നപ്പോള്‍ അവിടെ കുട്ടികള്‍ക്ക് ബാസക്റ്റ് ബോള്‍ കളിയെ പറ്റി ക്ലാസ്സ് എടുക്കുന്നു. യൂ ട്യുബില്‍ നിന്നും വീഡിയോകള്‍ കാട്ടി കൊടുത്താണ് ക്ലാസ്സ്.

  ഏറ്റവും അത്ഭുതം തോന്നിയത് കുട്ടികളെ സ്പാനീഷിന് പകരം ചൈനീസ് പഠിപ്പിക്കുന്നത് കണ്ടപ്പോഴാണ്. കാലത്തിന് അനുസരിച്ച് മാറുന്നു :) ചൈനീസ് ക്ലാസ്സ് റൂം നിറച്ചും ചൈനീസ് സാധനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു!

  ചിത്രങ്ങള്‍ എടുക്കുന്നത് അനുവദനീയമല്ലാത്തതിനാല്‍ വാചകങ്ങളേ ഉള്ളൂ :(

  ക്ഷമിക്കുക, പോസ്റ്റ് വായിച്ചപ്പോള്‍ ആവേശം വന്ന് കുറേ എഴുതി.

  ReplyDelete
 2. മനോജ്, ഏതു നാട്ടിലാണ് എന്നു കൂടി പറയാമായിരുന്നു. സ്പാനീഷ് എന്ന കീവേർഡിൽ നിന്ന് സ്പെയിനാണോ ഏതെങ്കിലും ലാറ്റിൻ അമേരിക്കൻ രാജ്യമാണോ എന്നു മനസ്സിലാവില്ലല്ലോ

  ReplyDelete
 3. രാജ്യം പറയാന്‍ വിട്ടു പോയതില്‍ ക്ഷമിക്കുക. എന്റേത് യു.എസ്സ്. അമേരിക്കന്‍ കാഴ്ചയാണ്. ഇതിന് മുന്‍പുള്ള പോസ്റ്റുകളിലെ കമന്റുകളില്‍ എന്റെ അനുഭവങ്ങള്‍ സൂചിപ്പിച്ചിരുന്നതിനാല്‍ ആ ഒരു ഫ്ലോയില്‍ എഴുതിയതാണ് :)

  യു.എസ്സ്.ല്‍ പഠിപ്പിക്കുന്ന രണ്ടാം ഭാഷ സ്പാനിഷ് ആണ് എന്നാല്‍ ഞാന്‍ താമസിക്കുന്ന എഡുക്കേഷണല്‍ ഡിസ്ട്രിക്റ്റില്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് കെ.ജി. മുതല്‍ 4ആം ഗ്രേഡ് വരെ ചൈനീസ് ആണ് പഠിപ്പിക്കുന്നത്! ചൈനീസ് ക്ലാസ്സ് മുറി ചൈനീസ് മയം!

  ReplyDelete