
ഈ പാവകള്‍ എന്ത് ആശയമാണ് വിനിമയം ചെയ്യുന്നത്,? നാം വെളുത്ത സുന്ദരിപ്പാവകളെ മാത്രം ഇഷ്ടപ്പെടുമ്പോള്‍ കറുത്ത സുന്ദരിപ്പാവകള്‍ എന്ത് ചെയ്യും.അവരെ തഴയാന്‍ പറ്റുമോ?
പാവകളെ വാങ്ങുമ്പോള്‍ പോലും അറിയാതെ ഒരു വര്‍ണ വിവേചനം നമ്മിലും ..ഉണ്ടോ/ഇല്ലേ.?
(കാട് വെളുപ്പിക്കുക.നാട് വെളുപ്പിക്കുക ഇങ്ങനെ പറയുമ്പോള്‍ ഒരു പക്ഷെ നിലപാടുണ്ടാകാം )
കുട്ടികളില്‍ എല്ലാ നിറക്കാരോടും മമത വളരാന്‍ ചെറിയ കാര്യങ്ങള്‍ ചെയ്യാം .
അതു പാവകളിലും ആകാം. കളിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ അവര്‍ വര്‍ണം മറക്കട്ടെ.
വര്‍ണ വിവേച്ചനത്തിനെതിരായ ചെറിയ പാഠങ്ങള്‍ എല്ലാ ക്ലാസുകളിലും ആകാം.