Monday, October 17, 2011

പഴങ്ങള്‍

പഴങ്ങള്‍ കണ്ടപ്പോള്‍ കൌതുകം.
അടുത്ത് ഒരു കുട്ട
അതിനു കേരളത്തിന്റെ മുഖച്ഛായ 
അടുത്ത് ചെന്ന് നോക്കി
അതൊക്കെ മെഴുകു പഴങ്ങള്‍ 
പഠനോപകരണങ്ങള്‍

Monday, October 10, 2011

സ്കൂളിന്റെ ഇടനാഴി



സ്കൂളിന്റെ ഇടനാഴി എങ്ങനെയുണ്ട്?
ക്ലാസ് കതകുകള്‍ അടച്ചിട്ടിരിക്കും
അവയ്ക്ക് ഗ്ലാസ് കൊണ്ട് ഒരു നോട്ടപ്പാത .


അറിയിപ്പുകള്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു
പിന്നെ ഷോര്‍ട്ട് സര്‍ക്യൂട്ട് ടി വി 
സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ചില നടപടികള്‍ , ചിട്ടകള്‍
ഒരാള്‍ക്കും സ്കൂള്‍ അധികാരികളുടെ സമ്മതമില്ലാതെ സ്കൂളിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ ആകില്ല 

Wednesday, October 5, 2011

കുട്ടിത്തം മാത്രമല്ല കുട്ടികള്‍ക്ക് വേണ്ടിയുള്ള കരുതലും



സ്കൂളിന്റെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ആദ്യം കണ്ട ചില കാഴ്ചകള്‍ ഞാന്‍ പകര്‍ത്തി
കുട്ടിത്തം നിറഞ്ഞു നില്‍ക്കുന്നു.തുണിപ്പാവകള്‍.. എല്ലാം വെട്ടി ഒട്ടിച്ചത്.. ഒരു സ്കൂളിനു ഇങ്ങനെ തോന്നുക വലിയ കാര്യം.
കുട്ടിത്തം മാത്രമല്ല കുട്ടികള്‍ക്ക് വേണ്ടിയുള്ള     കരുതലും.
അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്കൂളുകള്‍ ഇല്ല
അത് പ്രധാനപ്പെട്ട സംഗതിയാണ്.
കുട്ടികള്‍ മൊബൈല്‍ ഫോണ്‍ സ്കൂളില്‍ കൊണ്ട് വരരുതെന്ന് നാം പറയുന്നു.ഫോണ്‍ വിളിക്കാനുള്ള    സംവിധാനം കൂടി ഒരുക്കിക്കൂടെ?
മിക്ക രക്ഷിതാക്കള്‍ക്കും ഫോണ്‍ ഉള്ള സ്ഥിതിക്ക്  സ്കൂള്‍ ഫോണ്‍ പി ടി എ ഏര്‍പ്പെടുത്തണം ചെറിയ സ്കൂളുകളിലും.
രക്ഷിതാക്കള്‍ക്ക് ക്ലാസ് പി ടി എ അറിയിപ്പ് മെസേജ് ചെയ്യാം
ചില വിവരങ്ങള്‍ പങ്കിടാം. 
നമ്മുടെ സ്കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ .എന്നിട്ട് അത് എത്ര സ്കൂള്‍ ഫലപ്രദമായ ആശയവിനിമയത്തിനു ഉപയോഗിക്കുന്നു..?
    

Friday, September 30, 2011

ഹോ ഇങ്ങനെയുമുണ്ടോ ക്ലാസുകള്‍ !



 പഠനോപകരണങ്ങള് ഉത്സവപ്പറമ്പില്‍ കളിപ്പാട്ടങ്ങള്‍ തൂക്കി ഇട്ടിരിക്കുന്ന പോലെ..കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍..കുട്ടികളുടെ രേഖകള്‍.. ഹോ  ഇങ്ങനെയുമുണ്ടോ  ക്ലാസുകള്‍ ..ഈ  ടീച്ചര്‍മാര്‍ക്ക്   വേറെ  പണിയില്ലേ ?എന്ന് ചോദിച്ചേക്കാം ..
ഓരോ ക്ലാസിനും വേണ്ടത് ക്ലാസില്‍ കാണണം.അതിനാ പ്രാദേശിക ഭരണകൂടം ഗ്രാന്റ് നല്‍കുന്നത്.. അവര്‍ക്ക് തൃപ്തിയാകണം എങ്കിലേ അധ്യാപകര്‍ക്ക് ഇമ്ക്രിമെന്റ്റ്  കിട്ടൂ..
അവിടെ അധ്യാപകര്‍ അത് ശീലിച്ചു പോയി
അവരുടെ കടമയാണ് പഠനോപകരണം ഉപയോഗിച്ച് പഠിപ്പിക്കല്‍.
കിട്ടിയ ഗ്രാന്റ് ഫലപ്രദമായി വിനിയോഗിക്കലും. 
നമ്മുടെ നാട്ടിലും ടീച്ചേഴ്സിനു   ഗ്രാന്റ് കിട്ടുന്നുണ്ട്‌. എവിടെ പോകുന്നു അത് ?

Thursday, September 29, 2011

പരിസ്ഥിതി പാഠങ്ങള്‍ ഇങ്ങനെ




സ്കൂളുകളില്‍ പ്രത്യേകം ബാഗുകള്‍ വെച്ചിട്ടുണ്ട്.
പ്ലാസ്ടിക്  മാലിന്യങ്ങള്‍ അതില്‍ ശേഖരിക്കും
പരിസ്ഥിതി സംഘങ്ങള്‍ സ്കൂളില്‍ വന്നു അത്  കൊണ്ടുപോയി സംസ്കരിക്കും.

Wednesday, August 24, 2011

കുട്ടികള്‍ക്ക് ദാഹിക്കും




കുട്ടികള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ സ്കൂളില്‍ നിന്നാണ് പഠിക്കുക

എന്റെ കുട്ടിക്കാലത്ത് വെളിക്കു വിടുമ്പോള്‍ (ഇന്റര്‍  വെല്‍ എന്നാണിപ്പോള്‍ മലയാളം  ) ഞങ്ങള്‍ പുഴയിലേക്ക് ഓടും.കക്കാട്ടരു നല്ല തണുത്ത വെള്ളം തരും .കൂട്ടമായി പുഴയില്‍ ഇറങ്ങി കൈക്കുമ്പിളില്‍ അത് മൊത്തിക്കുടിക്കും
ഇപ്പോള്‍ നദീ ജലം കുടിക്കാറില്ല. (കടവുകള്‍ കാടുപിടിചിരിക്കുന്നു നീന്തിക്കുളിയും മുങ്ങിക്കുളിയും കുളിമുറിയിലേക്ക് മാറി )
സ്കൂള്‍കിണറിന്റെ അടുത്തും തിരക്കായിരുന്നു.തൊട്ടിയില്‍ വെള്ളം വലിച്ചു കോരി പങ്കു വെച്ച് കുടിക്കല്‍ . കയറിനായുള്ള അവകാശ വാദം ...
പിന്നെ പൈപ്പ് വെള്ളം വന്നു
 ടാപ്പുകള്‍ കുറവ് ഓടി ചെല്ലുമ്പോള്‍ വെള്ളം തുള്ളി പോലും ഇല്ല. ഉണ്ടെങ്കിലോ തിക്കും തിരക്കും .പോരെങ്കില്‍
ക്ലോറിന്‍ ചുവയുള്ള ദാഹം .
കുട്ടികള്‍ വീട്ടില്‍ നിന്നും വെള്ളം കൊണ്ടു വരാന്‍ തുടങ്ങി
വാട്ടര്‍ ബോട്ടില്‍ ബാഗുകളില്‍ ഇടം പിടിച്ചു
സ്കൂളില്‍ അടുക്കള ഉണ്ടല്ലോ നല്ല ജീരക വെള്ളം കൊടുത്താല്‍ എന്താ കുഴപ്പം?
തിളപ്പിച്ച വെള്ളം കെറ്റിലില്‍ ആക്കി ഓരോ ക്ലാസിനു മുന്‍പിലും വെക്കണം.
ഇത് ഇപ്പോള്‍ പറയാന്‍ കാരണം ഈ ചിത്രങ്ങള്‍ തന്നെ .ഒള്ധാമിലെ എല്ലാ സ്കൂളുകളിലും ഇത്തരം കാഴ്ച കണ്ടു ..
തണുപ്പുള്ള നാടാണെങ്കിലും തണുത്ത വെള്ളം കുടിക്കുന്ന ജീവിതരീതി.

കുട്ടികള്‍ക്ക് വേണ്ട ദാഹജലം സ്കൂളില്‍ കരുതും
ഉച്ച ഭക്ഷണം
പ്രഭാത ഭക്ഷണം
നല്ല കുടിവെള്ളം
ലഘു  ഭക്ഷണം
ഇവ നമ്മുടെ സ്കൂളുകളിലും നടപ്പാകുമായിരിക്കും