Tuesday, November 18, 2014

വിദ്യാലയം അക്കാദമിക പ്രദര്‍ശനശാല

 കേരളത്തില്‍ കുട്ടികളുടെ കലാകായികപ്രവൃത്തിപരിചയമേള നടക്കുമ്പോള്‍ ഇത്തരം പ്രദര്‍ശനവസ്തുക്കള്‍ കാണാന്‍ കഴിയും. അതാകട്ടെ വിദ്യാലയപഠനത്തിന്റെ ഭാഗമായി രൂപപ്പെട്ടവയായിരിക്കില്ല. മേളയ്ക്കുവേണ്ടി രൂപപ്പെടുത്തുന്നവയാണ്. വിദ്യാലയം എന്നും ഒരു അക്കാദമിക പ്രദര്‍ശനശാല ആകണ്ടേ? ഇവിടെ അത്തരം ദൃശ്യമാണ് കാണാന്‍ കഴിഞ്ഞത്.

Monday, May 19, 2014

ക്ലാസന്തരീക്ഷവും പ്രവര്‍ത്തനകേന്ദ്രിത വിന്യാസവും

ക്ലാസന്തരീക്ഷം, പഠനാന്തരീക്ഷം എന്നൊക്കെ നാം ചിന്തിക്കുമ്പോള്‍ ഒരു ബോര്‍ഡും കുറേ ചാര്‍ട്ടുകളും വായനാമൂലയുമൊക്കെയേ മനസിലേക്കു കടന്നു വരൂ.
എന്റെ സങ്കല്പത്തെ ഞെട്ടിച്ച കാഴ്ചയായിരുന്നു ഇത്.
ക്ലാസിലെ ചുമരുകളടക്കം എല്ലാ സ്ഥലും പഠനത്തിന്റെ വിവിധസാധ്യതകളാക്കി പരിവര്‍ത്തനം ചെയ്തിരുന്നു.
അധ്യാപികമാരാണ് അവിടെയും ക്ലാസുകള്‍ നയിക്കുന്നത്.
അവര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നു പരസഹായമില്ലാതെ.
ഇതൊക്കെ തയ്യാറാക്കി വിന്യസിക്കാന്‍ സമയം കണ്ടെത്തുന്നു.

ചെറിയ മേശകള്‍ അടുപ്പിച്ചിട്ടിരുന്നു.
ക്ലാസിന്റെ പൊതു നിറം നീലയാണ്.മറ്റു ക്ലാസുകള്‍ക്ക് വേറേ നിറം.
മേശമേല്‍ കുട്ടികളുടെ ഫയല്‍ ഡിഷ്. 
ചര്‍ച്ചകള്‍ക്കും എഴുത്തിനും സഹായകമാണ് ഈ വിന്യാസം.
അധ്യാപിക എല്ലാവരുടേയും അടുത്തു ചെല്ലും.
സിനിമ കാണാനിരിക്കുന്നതു പോലെയല്ലേ നമ്മുടെ ക്ലാസുകളിലെ ഇരിപ്പിടം?
അത് സത്യത്തില്‍ അധ്യാപകകേന്ദ്രിത വിന്യാസമാണ്.
ഇതോ പ്രവര്‍ത്തന കേന്ദ്രിത വിന്യാസവും.

Wednesday, December 25, 2013

മേശപ്പുറവും അധ്യാപനതാല്പര്യത്തിന്റെ സൂചന നല്‍കും

ഇതൊരു അധ്യാപികയുടെ മേശപ്പുറം. എന്തെല്ലാം സാധനങ്ങള്‍?
കേരളത്തില്‍ നാം കാണുന്നത് രണ്ടു ചോക്ക്, പാഠപുസ്തകം, ടീച്ചിംഗ് മാന്വല്‌.ഹാജര്‍ബുക്ക്, അധ്യാപികയുടെ പേന, കണ്ണട, മൊബൈല്‍ ഫോണ്‍,.....
മേശപ്പുറവും അധ്യാപനതാല്പര്യത്തിന്റെ സൂചന നല്‍കും. മനസിനകത്ത് വര്‍ണങ്ങളുണ്ടാകണം. അത് തനിയെ ഉണ്ടാകില്ല. വര്‍ണരഹിതമായ അധ്യാപനലോകത്ത് ദിനങ്ങള്‍ തളളി നീക്കുന്നവരേ ..സ്വയം മാറാതെ മറ്റാരും നിങ്ങളെ മാറ്റാന്‍ വരില്ല

Monday, December 23, 2013

കുട്ടിമനസിനെ തൊട്ടറിഞ്ഞ് ..

ധാരാളം കളിപ്പാട്ടങ്ങള്‍ ഉത്സവപ്പറമ്പില്‍ നാം കാണാറുണ്ട്. 
അവയെല്ലാം ചെറിയ കുട്ടികള്‍ക്ക് ഇഷ്ടവുമാണ്. 
അവ പഠനോപകരണങ്ങളാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ? 
വാഹനങ്ങളെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍, മൃഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ 
എണ്ണാനും എഴുതാനും വരയക്കാനും കഥപറയാനും ഭാവനയില്‍ സഞ്ചരിക്കാനും..
ഇതാ ഈ വിദ്യാലയത്തിലെ അധ്യാപകര്‍ കുട്ടിമനസിനെ തൊട്ടറിഞ്ഞാണ് പഠിപ്പിക്കുന്നത്. 
പ്രീ പ്രൈമറിയല്ല.പ്രൗഢമായ പ്രൈമറി ക്ലാസുകള്‍ തന്നെ.

Tuesday, December 3, 2013

ആകാശനീലിമയും വെണ്മേഘങ്ങളും ക്ലാസിലിറങ്ങി വന്നു

ദാ കണ്ടോ അധ്യയനഭാവനയുടെ ഒരു ക്ലാസുറൂം കാഴ്ച.
പഠിപ്പിക്കുന്ന തീം ഏതുമായിക്കോട്ടെ ആ അന്തരീക്ഷം ക്ലാസിലൊരുക്കിയാണ് മാഞ്ചസ്റ്ററിലെ പ്രൈമറി അധ്യാപകര്‍ കുട്ടികളുമായി സംവദിക്കുന്നത്.
ഇത്തരം പഠനോപകരണങ്ങളുടെ കലവറ ഓരോ ക്ലാസിലും സ്കൂളിലും ഉണ്ട്.
ഇവയൊന്നും ഉപയോഗിച്ചില്ലെങ്കില്‍ നാണം കെട്ട അധ്യാപകരായി അവര്‍ക്കു തോന്നും.
ഓരോ ക്ലാസും വ്യത്യസ്തമായിരുന്നു. അവിടെ.
ഓരോ അധ്യാപികയും വേറിട്ട വ്യക്തിത്വം പ്രതിഫലിപ്പിച്ചു.
കുട്ടികളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കൂടി നോക്കുക.
               ഇവിടെ ഭിത്തിയില്‍ പഞ്ചതന്ത്രം കഥ വരച്ചാല്‍ എല്ലാമായി എന്നു കരുതുന്നവരൊന്നു തിരുത്തുന്നത് നല്ലതാ. ഇല്ലേ? ചലനാത്മകവും വൈവിധ്യമുളളതും സര്‍ഗാത്മകവുമായ ക്ലാസന്തരീക്ഷം ആണോ അവ?
 കേരളത്തില്‍ ഒരു വിദ്യാലയത്തിലെ ഒരു മാഷിനോ മാഷത്തിക്കോ സാമ്പ്രദായിക ക്ലാസുറൂം സങ്കല്പത്തെ കീഴ്മേല്‍മറിക്കാനുളള തന്റേടം ഇല്ലാതെ പോയതെന്തു കൊണ്ട്? നാട്ടില്‍ ആരും ഇല്ലേ സഹായിക്കാന്‍. ആദ്യം മനസില്‍ ആകാശനീലിമയുടെ മനോഹാരിത നിറയണം. കലാവിദ്യാഭ്യാസത്തിന്റെ കളരി കൂടിയാകണം ക്ലാസുകള്‍.

Friday, November 29, 2013

ഓരോ ദിവസവും നേതൃത്വപരിശീലനം

ബ്രിട്ടനിലെ വിദ്യാലയങ്ങളുടെ ക്ലാസുമുറികള്‍ക്ക് വാതിലുണ്ട്. കതകിന്റെ പാളിയുടെ പകുതി ഗ്ലാസാണ്. അകത്ത് നടക്കുന്നതെന്താമെന്നു അറിയാന്‍ കഴിയും. എന്നെ ആകര്‍ഷിച്ചത് ആ കതകുകളില്‍ പ്രദര്‍ശിപ്പിച്ച ചുമതലാച്ചാര്‌ട്ടാണ്. അതു നിങ്ങള്‍ക്കു വായിക്കാം. വൈറ്റ് ബോര്‍ഡ് മാര്‍ക്കര്‍ കൊണ്ടെഴുതും എല്ലാ കുട്ടികള്‍ക്കും ഊഴമനുസരിച്ച് ചുമതല വരും.ചെറിയ ക്ലാസുമുതല്‍ ഈ രീതി കാണാം. ലളിതം.അനുകരണീയം

Thursday, May 16, 2013

കുട്ടികളുടെ താല്പര്യം പ്രധാനം


കുട്ടികളുടെ താല്പര്യം, പഠനശൈലി ഇവ പരിഗണിച്ചാണ് ക്ലാസുകള്‍. ഓരോ തീമും പഠിപ്പിക്കുന്നതിനാവ്ശ്യമായ വിഭവങ്ങള്‍ അധ്യാപകരുടെ ഷെല്‍ഫില്‍ ഉണ്ടാകും. അവ ഉറപ്പാക്കാന്‍ ഭരണസംവിധാനം ശ്രദ്ധിക്കും.
മാഞ്ചസ്റ്റര്‍ കാഴ്ച ഇനിയുമുണ്ട്

Thursday, May 24, 2012

നല്ല ശാസ്ത്രാനുഭവം




ഇവര്‍ ഗവേഷണത്തിലാണ് .ക്ലാസില്‍ ചെന്നപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ബൈനോക്കുലര്‍ .അത് കടലാസ് കൊണ്ട്  നിര്‍മ്മിച്ചത്‌ എങ്കിലും ഒരു ഗമ. ചിലത് ഒറിജിനല്‍ ആണ് എല്ലാവര്ക്കും ഉണ്ട് എന്നത് ശ്രദ്ധേയം 

Thursday, April 12, 2012

ലോക സംഭവങ്ങള്‍

ലോക സംഭവങ്ങള്‍ കുട്ടികളുടെ പഠനവുമായി ബന്ധിപ്പിക്കുംപോഴാണ് അത് കൂടുതല്‍ പ്രസക്തമാവുക.  ചിത്രങ്ങളും വാര്‍ത്തകളും ഒരുക്കിയിരിക്കുന്ന ഈ രീതി കണ്ടാല്‍ അറിയാല്‍ അതിനു നല്‍കുന്ന പ്രാധാന്യം.
ഗാന്ധിജി അല്ലെ പറഞ്ഞത് പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി പഠിപ്പിക്കുന്ന അധ്യാപകര്‍ കുട്ടികള്‍ക്ക് ഒന്നും പ്രദാനം ചെയ്യുന്നില്ല എന്ന് .
 

Saturday, April 7, 2012

ക്ലാസില്‍ അമ്മമാര്‍ക്കും ഇടമുണ്ട് .റോളുണ്ട്


ബ്രിട്ടനിലെ ക്ലാസക കാഴ്ചകള്‍ ഇങ്ങനെയാണ്. ചുവടെ മനോജ് അമേരിക്കയിൽ നിന്ന് എഴുതിയ കമൻ്റുണ്ട് അതും വായിക്കണേ. ക്ലാസ് സപ്പോർട്ട് ടീം ഒരു സാധ്യതയാണ്.

Monday, December 26, 2011

കുട്ടിയുടെ മനസ്സുള്ള സ്കൂള്‍



കുട്ടികള്‍ വ്യത്യസ്തമായ രീതികളില്‍ അവരുടെ ഭാവന പ്രകാശിപ്പിക്കും. വരയും നൃത്തവും ആത്മഭാഷണവും നിര്‍മാണവും ഒക്കെ അതില്‍ പെടും.സ്കൂളുകള്‍ കുട്ടിയുടെ മനസ്സാറിയണം .അല്ലെങ്കില്‍  കുട്ടിയുടെ മനസ്സുള്ള സ്കൂള്‍ ആകണം .ഇതാ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് ഇടം ഒരുക്കുന്ന വിദ്യാലയ കാഴ്ച .
ക്ലാസിനുല്ലും പുറത്തും പ്രത്യേകം സംവിധാനം കണ്ടു . കുട്ടികളുടെ ഏകാഗ്രത കണ്ടപ്പോള്‍ അസൂയ തോന്നി.

Tuesday, November 29, 2011

കൂട്ടായ്മയുടെ സന്ദേശം ആത്മവിശ്വാസം നല്‍കും


വിദ്യാലയത്തിന്റെ സന്ദേശം .കുട്ടികളെ പ്രചോദിപ്പിക്കുന്ന സംസ്കാരം .ഇതാണ് വേണ്ടത്. വിദ്യാലയങ്ങളെ പേടിക്കുന്ന കുട്ടികള്‍ ,അത്തരം സ്കൂളുകള്‍  ഒരു ദുരന്തം ആണ്.
കൂട്ടായ്മയുടെ സന്ദേശം  ആത്മവിശ്വാസം  നല്‍കും 
ഈ കാഴ്ച എന്നെ ഏറെ സ്വാധീനിച്ചു .
 

Monday, November 14, 2011

വരകള്‍ വര്‍ണങ്ങള്‍

കുട്ടികള്‍ എന്തെല്ലാം പണികളാണ് ചെയ്യുക .അവരുടെ വിവിധങ്ങളായ കഴിവുകള്‍ വളര്‍ത്താന്‍ അവസരം നല്‍കണ്ടേ ? ചെറിയതെന്നു നാം കരുതി അവഗണിക്കുന്നവ പക്ഷെ വലിയ കാര്യങ്ങള്‍ തന്നെ 
കുട്ടികളുടെ ചിത്രരചനാ വാസന പോഷിപ്പിക്കുന്ന സ്കൂളില്‍ ഈ ദൃശ്യം കാണാന്‍ കഴിയണമായിരുന്നു. .ക്ലാസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായും വരയ്ക്കാനും നിറം നല്‍കാനും കാണില്ലേ
അതൊക്കെ മാനിക്കണം എന്ന് ഈ ഫോട്ടോ നിങ്ങളോട് പറയുന്നില്ലേ



Saturday, October 22, 2011

ടൗണ്‍ യുപി സ്കൂളിന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ അവാര്‍ഡ്

ബ്രിട്ടനില്‍ ഞങ്ങള്‍ പോയതിന്റെ തുടര്‍ച്ച -അവിടുത്തെയും കൊല്ലം ജില്ലയിലെയും സ്കൂളുകള്‍ തമ്മില്‍  സഹകരിച്ചുള്ള പ്രോജക്റ്റ് വര്‍ക്കുകള്‍
മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തത്തോടെ.വിവരങ്ങള്‍ കൈമാറല്‍ ..അതിന്റെ വ്ലയിരുത്തല്‍ നടന്നു വാര്‍ത്ത വായിക്കൂ ..

കൊല്ലം: ആഗോള വിദ്യാലയ കൂട്ടായ്മ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് കൗണ്‍സില്‍ ജില്ലയിലെ സ്കൂളുകള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ മികച്ച പ്രോജക്ടിനുള്ള അവാര്‍ഡ് ഗവണ്‍മെന്റ് ടൗണ്‍ യുപി സ്കൂള്‍ ഏറ്റുവാങ്ങി. 
ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്കൂളിനുവേണ്ടി പ്രഥമാധ്യാപകന്‍ എസ് അജയകുമാര്‍ , കൊല്ലം ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ ജെ ഹാരിസണ്‍ എന്നിവര്‍ തമിഴ്നാട് എലിമെന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ എം ശങ്കറില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
എസ്എസ്എയുമായി സഹകരിച്ച് ജില്ലയിലെ 12 സ്കൂളുകള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊല്ലം, കുണ്ടറ ബിആര്‍സികളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചു. 
തെരഞ്ഞെടുത്ത സംഘത്തിനൊപ്പം കൊല്ലം ക്ലസ്റ്ററിലെ ടൗണ്‍ യുപി സ്കൂളില്‍നിന്ന് പ്രഥമാധ്യാപകന്‍ എസ് അജയകുമാറും അധ്യാപകന്‍ ഇ ജെ ഹാരിസണും യുകെയിലെ ഓര്‍ഡം ക്ലസ്റ്ററിലെ നാല് സ്കൂളുകള്‍ സന്ദര്‍ശിച്ചു. യുകെയിലെ ഹത്വര്‍ഷേ ആര്‍ട്ട് ആന്‍ഡ് ടെക്നോളജി കോളേജ്, സെന്റ് മാര്‍ട്ടിന്‍സ് പ്രൈമറി സ്കൂള്‍ എന്നിവയുമായി സഹകരിച്ച് ഇന്റര്‍നെറ്റുവഴി ടൗണ്‍ യുപിഎസിലെ കുട്ടികളുമായി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളിലെ അധ്യാപകര്‍ തയ്യാറാക്കിയ രണ്ട് പ്രോജക്ട് ബ്രിട്ടീഷ് കൗണ്‍സില്‍ തെരഞ്ഞെടുത്തു. കുണ്ടറ കെജിവി ജിയുപിഎസ്, കുരീപ്പുഴ ജിയുപിഎസ്, പട്ടത്താനം ഗവണ്‍മെന്റ് എസ്എന്‍ഡിപി യുപിഎസ് എന്നിവയെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു.

Wednesday, October 19, 2011

ഭൂപടം



ഭൂപടം തൂക്കി ഇട്ടു പഠിപ്പിക്കുന്ന അധ്യാപകരോടെ അത് വിരിച്ചിട്ടു  വേണം പരിചയപ്പെടുത്താന്‍ . മേലും കീഴും അല്ല വടക്കും തെക്കുമായി അനുഭവപ്പെടാന്‍ ..
ബ്രിട്ടനിലെ ക്ലാസില്‍ നിന്നുള്ള ഫോട്ടോ

Monday, October 17, 2011

പഴങ്ങള്‍

പഴങ്ങള്‍ കണ്ടപ്പോള്‍ കൌതുകം.
അടുത്ത് ഒരു കുട്ട
അതിനു കേരളത്തിന്റെ മുഖച്ഛായ 
അടുത്ത് ചെന്ന് നോക്കി
അതൊക്കെ മെഴുകു പഴങ്ങള്‍ 
പഠനോപകരണങ്ങള്‍

Monday, October 10, 2011

സ്കൂളിന്റെ ഇടനാഴി



സ്കൂളിന്റെ ഇടനാഴി എങ്ങനെയുണ്ട്?
ക്ലാസ് കതകുകള്‍ അടച്ചിട്ടിരിക്കും
അവയ്ക്ക് ഗ്ലാസ് കൊണ്ട് ഒരു നോട്ടപ്പാത .


അറിയിപ്പുകള്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു
പിന്നെ ഷോര്‍ട്ട് സര്‍ക്യൂട്ട് ടി വി 
സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ചില നടപടികള്‍ , ചിട്ടകള്‍
ഒരാള്‍ക്കും സ്കൂള്‍ അധികാരികളുടെ സമ്മതമില്ലാതെ സ്കൂളിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ ആകില്ല 

Wednesday, October 5, 2011

കുട്ടിത്തം മാത്രമല്ല കുട്ടികള്‍ക്ക് വേണ്ടിയുള്ള കരുതലും



സ്കൂളിന്റെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ആദ്യം കണ്ട ചില കാഴ്ചകള്‍ ഞാന്‍ പകര്‍ത്തി
കുട്ടിത്തം നിറഞ്ഞു നില്‍ക്കുന്നു.തുണിപ്പാവകള്‍.. എല്ലാം വെട്ടി ഒട്ടിച്ചത്.. ഒരു സ്കൂളിനു ഇങ്ങനെ തോന്നുക വലിയ കാര്യം.
കുട്ടിത്തം മാത്രമല്ല കുട്ടികള്‍ക്ക് വേണ്ടിയുള്ള     കരുതലും.
അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്കൂളുകള്‍ ഇല്ല
അത് പ്രധാനപ്പെട്ട സംഗതിയാണ്.
കുട്ടികള്‍ മൊബൈല്‍ ഫോണ്‍ സ്കൂളില്‍ കൊണ്ട് വരരുതെന്ന് നാം പറയുന്നു.ഫോണ്‍ വിളിക്കാനുള്ള    സംവിധാനം കൂടി ഒരുക്കിക്കൂടെ?
മിക്ക രക്ഷിതാക്കള്‍ക്കും ഫോണ്‍ ഉള്ള സ്ഥിതിക്ക്  സ്കൂള്‍ ഫോണ്‍ പി ടി എ ഏര്‍പ്പെടുത്തണം ചെറിയ സ്കൂളുകളിലും.
രക്ഷിതാക്കള്‍ക്ക് ക്ലാസ് പി ടി എ അറിയിപ്പ് മെസേജ് ചെയ്യാം
ചില വിവരങ്ങള്‍ പങ്കിടാം. 
നമ്മുടെ സ്കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ .എന്നിട്ട് അത് എത്ര സ്കൂള്‍ ഫലപ്രദമായ ആശയവിനിമയത്തിനു ഉപയോഗിക്കുന്നു..?
    

Friday, September 30, 2011

ഹോ ഇങ്ങനെയുമുണ്ടോ ക്ലാസുകള്‍ !



 പഠനോപകരണങ്ങള് ഉത്സവപ്പറമ്പില്‍ കളിപ്പാട്ടങ്ങള്‍ തൂക്കി ഇട്ടിരിക്കുന്ന പോലെ..കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍..കുട്ടികളുടെ രേഖകള്‍.. ഹോ  ഇങ്ങനെയുമുണ്ടോ  ക്ലാസുകള്‍ ..ഈ  ടീച്ചര്‍മാര്‍ക്ക്   വേറെ  പണിയില്ലേ ?എന്ന് ചോദിച്ചേക്കാം ..
ഓരോ ക്ലാസിനും വേണ്ടത് ക്ലാസില്‍ കാണണം.അതിനാ പ്രാദേശിക ഭരണകൂടം ഗ്രാന്റ് നല്‍കുന്നത്.. അവര്‍ക്ക് തൃപ്തിയാകണം എങ്കിലേ അധ്യാപകര്‍ക്ക് ഇമ്ക്രിമെന്റ്റ്  കിട്ടൂ..
അവിടെ അധ്യാപകര്‍ അത് ശീലിച്ചു പോയി
അവരുടെ കടമയാണ് പഠനോപകരണം ഉപയോഗിച്ച് പഠിപ്പിക്കല്‍.
കിട്ടിയ ഗ്രാന്റ് ഫലപ്രദമായി വിനിയോഗിക്കലും. 
നമ്മുടെ നാട്ടിലും ടീച്ചേഴ്സിനു   ഗ്രാന്റ് കിട്ടുന്നുണ്ട്‌. എവിടെ പോകുന്നു അത് ?

Thursday, September 29, 2011

പരിസ്ഥിതി പാഠങ്ങള്‍ ഇങ്ങനെ




സ്കൂളുകളില്‍ പ്രത്യേകം ബാഗുകള്‍ വെച്ചിട്ടുണ്ട്.
പ്ലാസ്ടിക്  മാലിന്യങ്ങള്‍ അതില്‍ ശേഖരിക്കും
പരിസ്ഥിതി സംഘങ്ങള്‍ സ്കൂളില്‍ വന്നു അത്  കൊണ്ടുപോയി സംസ്കരിക്കും.