പഠനോപകരണങ്ങള് ഉത്സവപ്പറമ്പില്‍ കളിപ്പാട്ടങ്ങള്‍ തൂക്കി ഇട്ടിരിക്കുന്ന പോലെ..കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍..കുട്ടികളുടെ രേഖകള്‍.. ഹോ ഇങ്ങനെയുമുണ്ടോ ക്ലാസുകള്‍ ..ഈ ടീച്ചര്‍മാര്‍ക്ക് വേറെ പണിയില്ലേ ?എന്ന് ചോദിച്ചേക്കാം ..
ഓരോ ക്ലാസിനും വേണ്ടത് ക്ലാസില്‍ കാണണം.അതിനാ പ്രാദേശിക ഭരണകൂടം ഗ്രാന്റ് നല്‍കുന്നത്.. അവര്‍ക്ക് തൃപ്തിയാകണം എങ്കിലേ അധ്യാപകര്‍ക്ക് ഇമ്ക്രിമെന്റ്റ് കിട്ടൂ..
അവിടെ അധ്യാപകര്‍ അത് ശീലിച്ചു പോയി
അവരുടെ കടമയാണ് പഠനോപകരണം ഉപയോഗിച്ച് പഠിപ്പിക്കല്‍.
കിട്ടിയ ഗ്രാന്റ് ഫലപ്രദമായി വിനിയോഗിക്കലും.
നമ്മുടെ നാട്ടിലും ടീച്ചേഴ്സിനു ഗ്രാന്റ് കിട്ടുന്നുണ്ട്. എവിടെ പോകുന്നു അത് ?