Wednesday, December 25, 2013

മേശപ്പുറവും അധ്യാപനതാല്പര്യത്തിന്റെ സൂചന നല്‍കും

ഇതൊരു അധ്യാപികയുടെ മേശപ്പുറം. എന്തെല്ലാം സാധനങ്ങള്‍?
കേരളത്തില്‍ നാം കാണുന്നത് രണ്ടു ചോക്ക്, പാഠപുസ്തകം, ടീച്ചിംഗ് മാന്വല്‌.ഹാജര്‍ബുക്ക്, അധ്യാപികയുടെ പേന, കണ്ണട, മൊബൈല്‍ ഫോണ്‍,.....
മേശപ്പുറവും അധ്യാപനതാല്പര്യത്തിന്റെ സൂചന നല്‍കും. മനസിനകത്ത് വര്‍ണങ്ങളുണ്ടാകണം. അത് തനിയെ ഉണ്ടാകില്ല. വര്‍ണരഹിതമായ അധ്യാപനലോകത്ത് ദിനങ്ങള്‍ തളളി നീക്കുന്നവരേ ..സ്വയം മാറാതെ മറ്റാരും നിങ്ങളെ മാറ്റാന്‍ വരില്ല

Monday, December 23, 2013

കുട്ടിമനസിനെ തൊട്ടറിഞ്ഞ് ..

ധാരാളം കളിപ്പാട്ടങ്ങള്‍ ഉത്സവപ്പറമ്പില്‍ നാം കാണാറുണ്ട്. 
അവയെല്ലാം ചെറിയ കുട്ടികള്‍ക്ക് ഇഷ്ടവുമാണ്. 
അവ പഠനോപകരണങ്ങളാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ? 
വാഹനങ്ങളെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍, മൃഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ 
എണ്ണാനും എഴുതാനും വരയക്കാനും കഥപറയാനും ഭാവനയില്‍ സഞ്ചരിക്കാനും..
ഇതാ ഈ വിദ്യാലയത്തിലെ അധ്യാപകര്‍ കുട്ടിമനസിനെ തൊട്ടറിഞ്ഞാണ് പഠിപ്പിക്കുന്നത്. 
പ്രീ പ്രൈമറിയല്ല.പ്രൗഢമായ പ്രൈമറി ക്ലാസുകള്‍ തന്നെ.

Tuesday, December 3, 2013

ആകാശനീലിമയും വെണ്മേഘങ്ങളും ക്ലാസിലിറങ്ങി വന്നു

ദാ കണ്ടോ അധ്യയനഭാവനയുടെ ഒരു ക്ലാസുറൂം കാഴ്ച.
പഠിപ്പിക്കുന്ന തീം ഏതുമായിക്കോട്ടെ ആ അന്തരീക്ഷം ക്ലാസിലൊരുക്കിയാണ് മാഞ്ചസ്റ്ററിലെ പ്രൈമറി അധ്യാപകര്‍ കുട്ടികളുമായി സംവദിക്കുന്നത്.
ഇത്തരം പഠനോപകരണങ്ങളുടെ കലവറ ഓരോ ക്ലാസിലും സ്കൂളിലും ഉണ്ട്.
ഇവയൊന്നും ഉപയോഗിച്ചില്ലെങ്കില്‍ നാണം കെട്ട അധ്യാപകരായി അവര്‍ക്കു തോന്നും.
ഓരോ ക്ലാസും വ്യത്യസ്തമായിരുന്നു. അവിടെ.
ഓരോ അധ്യാപികയും വേറിട്ട വ്യക്തിത്വം പ്രതിഫലിപ്പിച്ചു.
കുട്ടികളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കൂടി നോക്കുക.
               ഇവിടെ ഭിത്തിയില്‍ പഞ്ചതന്ത്രം കഥ വരച്ചാല്‍ എല്ലാമായി എന്നു കരുതുന്നവരൊന്നു തിരുത്തുന്നത് നല്ലതാ. ഇല്ലേ? ചലനാത്മകവും വൈവിധ്യമുളളതും സര്‍ഗാത്മകവുമായ ക്ലാസന്തരീക്ഷം ആണോ അവ?
 കേരളത്തില്‍ ഒരു വിദ്യാലയത്തിലെ ഒരു മാഷിനോ മാഷത്തിക്കോ സാമ്പ്രദായിക ക്ലാസുറൂം സങ്കല്പത്തെ കീഴ്മേല്‍മറിക്കാനുളള തന്റേടം ഇല്ലാതെ പോയതെന്തു കൊണ്ട്? നാട്ടില്‍ ആരും ഇല്ലേ സഹായിക്കാന്‍. ആദ്യം മനസില്‍ ആകാശനീലിമയുടെ മനോഹാരിത നിറയണം. കലാവിദ്യാഭ്യാസത്തിന്റെ കളരി കൂടിയാകണം ക്ലാസുകള്‍.